Wild Animal Attack : വണ്ടിപ്പെരിയാറിൽ യുവാവിനെ കരടി ആക്രമിച്ചു

Idukki Bear Attack ; വനം വിഭവങ്ങൾ ശേഖരിക്കാൻ പോയ കൃഷ്ണൻ കുട്ടിയെയാണ്‌ കരടി ആക്രമിച്ചത്  

Written by - Zee Malayalam News Desk | Last Updated : Dec 10, 2023, 06:38 PM IST
  • പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് കൃഷ്ണൻ കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
  • കൃഷ്ണൻ കുട്ടിയുടെ കൈക്കും കാലിനുമാണ് പരുക്കേറ്റത്.
Wild Animal Attack : വണ്ടിപ്പെരിയാറിൽ യുവാവിനെ കരടി ആക്രമിച്ചു

ഇടുക്കി : വണ്ടിപ്പെരിയാർ സത്രത്തിൽ കരടിയുടെ ആക്രമണത്തിൽ  യുവാവിന് പരുക്കേറ്റു. വനം വിഭവങ്ങൾ ശേഖരിക്കാൻ പോയ  കൃഷ്ണൻ കുട്ടിയെന്ന ആളായാണ് കരടി ആക്രമിച്ചത്. പരുക്കേറ്റ കൃഷ്ണൻ കുട്ടിയെ കൂടെയുള്ളവർ സത്രത്തിൽ എത്തിച്ചു. പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് കൃഷ്ണൻ കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൃഷ്ണൻ കുട്ടിയുടെ കൈക്കും കാലിനുമാണ് പരുക്കേറ്റത്.

കഴിഞ്ഞ ദിവസമാണ് വയനാട് ബത്തേരിയിൽ കടുവാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടത്. ബാത്തേരിക്കടുത്ത് വാകേരി മൂടക്കൊല്ലിയിലാണ് കടുവയുടെ ആക്രമണം ഉണ്ടായത്. വാകേരി സ്വദേശി 36കാരനായ പ്രജീഷാണ് കൊല്ലപ്പെട്ടത്. ഇന്നലെ ഡിസംബർ ഒമ്പത് രാവിലെ വയലിൽ പുല്ലരിയാൻ പോയപ്പോഴാണ് കടുവയുടെ ആക്രമണം ഉണ്ടായത്. കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കടുവാക്രമണത്തിൽ പ്രജേഷ് കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. പ്രജീഷിന്റെ ശരീരം കടുവ പാതി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News