Baby Elephant found Sick at Mattuppetty : മാട്ടുപ്പെട്ടിയിൽ അവശനിലയിൽ കുട്ടിയാനയെ കണ്ടെത്തി

Baby Elephant found Sick at Mattuppetty: ഒരുമാസം മുൻപാണ് കുട്ടാമായി കാട്ടാനകൾ മാട്ടുപ്പെട്ടി ജലാശയത്തിലേക്ക് എത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : May 14, 2023, 03:36 PM IST
  • ആനക്കുട്ടി ഇപ്പോൾ ജലാശയത്തിന് സമീപത്ത് കിടക്കുന്ന നിലയിലായിരിക്കുകയാണ്.
  • വനപാലകർ ഇടപ്പെട്ട് ആനയെ രക്ഷിക്കണമെന്നാണ് ബോട്ടിംങ്ങ് ജീവനക്കാരുടെ ആവശ്യം.
Baby Elephant found Sick at Mattuppetty : മാട്ടുപ്പെട്ടിയിൽ  അവശനിലയിൽ കുട്ടിയാനയെ കണ്ടെത്തി

ഇടുക്കി: മാട്ടുപ്പെട്ടിയിൽ ബോട്ടിംങ്ങ് സെന്ററിന് സമീപം കുട്ടിയാന അവശനിലയിൽ. ബോട്ടിംങ്ങ് ജീവനക്കാരാണ് ആനയെ കണ്ടെത്തിയത്. സ്ഥലത്തേക്ക് ആനകൾ കൂട്ടമായി എത്തിയിരുന്നു. അതിൽ ഒന്നിനെയാണ് അവശനിലയിൽ കാണുന്നത്. ഇരുപത് ദിവസമായി ജലാശയത്തിന് സമീപത്ത് നിൽക്കുന്ന ആനയെ സംബന്ധിച്ച് വിവരങ്ങൾ കൈമാറിയെങ്കിലും വനപാലകർ എത്തിയിട്ടില്ല.

ഒരുമാസം മുൻപാണ് കുട്ടാമായി കാട്ടാനകൾ മാട്ടുപ്പെട്ടി ജലാശയത്തിൽ എത്തിയത്. ഇതിൽ നിന്നും വേർപ്പെട്ട കുട്ടിയാന സമീപത്തെ കാട്ടിൽ നിലയുറപ്പിച്ചിരുന്നു. ഈ കുട്ടിയാനയെയാണ് ജലാശയത്തിൽ ബോട്ടിംങ്ങ് ജീവനക്കാർ അവശ നിലയിൽ കാണുന്നത്. ആനക്കുട്ടി ഇപ്പോൾ ജലാശയത്തിന് സമീപത്ത് കിടക്കുന്ന നിലയിലായിരിക്കുകയാണ്. വനപാലകർ ഇടപ്പെട്ട് ആനയെ രക്ഷിക്കണമെന്നാണ് ബോട്ടിംങ്ങ് ജീവനക്കാരുടെ ആവശ്യം. 

അതേസമയം കൊണ്ടോട്ടി കിഴിശ്ശേരിയില്‍ ബിഹാര്‍ സ്വദേശി ക്രൂരമായ ആൾക്കൂട്ട മർദ്ദനത്തിനിരയായെന്ന് പോലീസ് സ്ഥികീകരിച്ചു. ഇതരസംസ്ഥാന തൊഴിലാളിയെ രണ്ടുമണിക്കൂറോളം ഉപദ്രവിച്ചെന്നും ഇതിനുശേഷം അനക്കമില്ലാതായതോടെയാണ് സമീപത്തെ കവലയിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്നതെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ് മാധ്യമങ്ങളോട്  പ്രതികരിക്കവേ വ്യക്തമാക്കി. സംഭവത്തില്‍ എട്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 

ശനിയാഴ്ച പുലര്‍ച്ചെയാണ് കിഴിശ്ശേരി-തവനൂര്‍ റോഡില്‍ ഒന്നാംമൈലില്‍വെച്ച് ബിഹാര്‍ ഈസ്റ്റ് ചമ്പാരന്‍ സ്വദേശി രാജേഷ് മാഞ്ചി(36) അതിക്രൂരമായ മർദ്ദനത്തെതുടർന്ന് കൊല്ലപ്പെടുന്നത്. മോഷ്ടവാണെന്ന് ആരോപിച്ചാണ് രാജേഷിനെ നാട്ടുകാര്‍ പിടികൂടി മര്‍ദിച്ചത്. മര്‍ദനത്തിന് ശേഷം ഇയാള്‍ അവശനായതോടെ നാട്ടുകാര്‍ തന്നെ പോലീസിനെ വിളിച്ച് കാര്യം അറിയിക്കുകയായിരുന്നു.പുലര്‍ച്ചെ മൂന്നുമണിയോടെ പോലീസെത്തി ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News