അവിഷിത്തിനെ ഒഴിവാക്കിയത് ആക്ഷേപം ഉയർന്ന ശേഷം; കോണ്‍ഗ്രസുകാര്‍ പറയുന്നത് അനുസരിച്ച് പ്രതികളെ പിടികൂടുന്ന അവസ്ഥ ഉണ്ടാവരുത്; വിമര്‍ശനവുമായി കോടിയേരി

ഈ അക്രമസംഭവത്തിന്റെ പേരില്‍ എസ്എഫ്‌ഐയെ ഒറ്റപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നു

Written by - Zee Malayalam News Desk | Last Updated : Jun 26, 2022, 01:19 PM IST
  • അവിഷിത്തിനെ ആരോഗ്യ മന്ത്രിയുടെ സ്റ്റാഫിൽ നിന്ന് ഒഴിവാക്കിയത് ആക്ഷേപം ഉയർന്ന ശേഷം
  • ജോലിക്ക് വരാത്തതിനെ തുടർന്ന് മാറ്റി നിർത്തി
  • സമരത്തിൽ നുഴഞ്ഞു കയറ്റം ഉണ്ടായോ എന്നും അന്വേഷിക്കും
   അവിഷിത്തിനെ ഒഴിവാക്കിയത് ആക്ഷേപം ഉയർന്ന ശേഷം;  കോണ്‍ഗ്രസുകാര്‍ പറയുന്നത് അനുസരിച്ച് പ്രതികളെ പിടികൂടുന്ന അവസ്ഥ ഉണ്ടാവരുത്; വിമര്‍ശനവുമായി  കോടിയേരി

വയനാട് കൽപറ്റയിൽ രാഹുൽഗാന്ധി എം പിയുടെ ഓഫിസ് ആക്രമണ കേസിൽ ഉൾപ്പെട്ട അവിഷിത്തിനെ ആരോഗ്യ മന്ത്രിയുടെ സ്റ്റാഫിൽ നിന്ന് ഒഴിവാക്കിയത് ആക്ഷേപം ഉയർന്ന ശേഷമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജോലിക്ക് വരാത്തതിനെ തുടർന്ന് മാറ്റി നിർത്തിയിരിക്കുകയായിരുന്നുവെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എം പി ഓഫിസ് ആക്രമണത്തെ കുറിച്ച് എസ് എഫ് ഐ സംസ്ഥാന നേതൃത്വം അന്വേഷിക്കും. സമരത്തിൽ നുഴഞ്ഞു കയറ്റം ഉണ്ടായോ എന്നും അന്വേഷിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

 അക്രമ സംഭവം അപലപനീയമാണ്. ഒരു കാരണവശാലം നടക്കരുതായിരുന്നു. എന്ത് പ്രകോപനം ഉണ്ടായാലും ഇത്തരത്തിലൊരു പ്രതിഷേധം പാടില്ലായിരുന്നു. ഇത്തരം സമരങ്ങൾ ജനങ്ങളിൽ നിന്ന് അകലാനേ ഉപകരിക്കു,ഇതെല്ലാം യു ഡി എഫിന് അനുകൂലമാായി മാറുകയാണ്. വയനാട്ടിലെ ബഫർസോൺ പ്രതിഷേധം പതിവാണ്. അത് ഇങ്ങനെ അകുമെന്ന് കരുതിയില്ല, സാധാരണ സമര രീതിയില്ല കഴിഞ്ഞ ദിവസം കണ്ടത്.സംഭവത്തെ കുറിച്ച് വിശദമായി പരിശോധിക്കാൻ വയനാട് ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടുവെന്നും കോടിയേരി ബാലകൃഷ്ൺ പറഞ്ഞു. എസ് എഫ് ഐയെ ഭീകരവാദ സംഘടനയെന്ന് മുദ്രകുത്തി തകർക്കാൻ ശ്രമിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 
 
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയ സംഭവം അത്യന്തം അപലപനീയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഒരു കാരണവശാലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു ഇത്. ഇത്തരം സംഭവങ്ങള്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തുകയാണ് ചെയ്യുകയെന്ന് കോടിയേരി മുന്നറിയിപ്പ് നല്‍കി.

ഈ അക്രമസംഭവത്തിന്റെ പേരില്‍ എസ്എഫ്‌ഐയെ ഒറ്റപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നു. എസ്എഫ്‌ഐ ആക്രമണകാരികളുടെ പ്രസ്ഥാനമാണ്. ഭീകരവാദികളുടെ സംഘടനയാണ്. ഇത്തരത്തില്‍ വലിയതോതിലുള്ള പ്രചാരവേല നടക്കുന്നുണ്ട്. 36 എസ്എഫ്‌ഐ പ്രവര്‍ത്തകരെയായിരുന്നു കെഎസ്‌യു പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. അത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് മുന്‍പില്‍ തകര്‍ന്നുപോകാത്ത പ്രസ്ഥാനമാണ് എസ്എഫ്‌ഐയെന്നും കോടിയേരി മാധ്യമങ്ങളോട്  പറഞ്ഞു.

കോണ്‍ഗ്രസുകാര്‍ ചൂണ്ടിക്കാണിക്കുന്നത് അനുസരിച്ച് പ്രതികളെ പിടികൂടുന്ന അവസ്ഥ പോലീസിന്  ഉണ്ടാവാന്‍ പാടില്ലെന്നും കോടിയേരി മുന്നറിയിപ്പ് നല്‍കി. 34 പേരാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്. ഇതില്‍ പെണ്‍കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. ആളുകളെ പിടികൂടുന്നതില്‍ തെറ്റില്ല. എന്നാല്‍ കോണ്‍ഗ്രസുകാര്‍ ചൂണ്ടിക്കാണിക്കുന്നത് അനുസരിച്ച് പ്രതികളെ പിടികൂടുന്ന അവസ്ഥ ഉണ്ടാവാന്‍ പാടില്ല. ഇക്കാര്യത്തില്‍ കരുതല്‍ ഉണ്ടാകണം. പൊലീസ് കൂടുതല്‍ ശ്രദ്ധിക്കണമെന്നും കോടിയേരി പറഞ്ഞു. 

പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ മറ്റു ഓഫീസുകള്‍ക്ക് നേരെ ആക്രമണം ഉണ്ടാവാന്‍ പാടില്ലെന്നും പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയതായും കോടിയേരി അറിയിച്ചു. സമാധാനപരമായി പ്രതിഷധിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇതില്‍ നിയന്ത്രണം വേണമെന്നും കോടിയേരി പറഞ്ഞു.  പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കണം.  വയനാട്ടിലെ സംഭവവികാസങ്ങളുടെ മറവില്‍ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണ്. അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News