Attack: കൊല്ലത്ത് പോലീസിന് നേരെ ഗുണ്ടകളുടെ ആക്രമണം; രണ്ടു പോലീസുകാർക്ക് പരിക്ക്- വീഡിയോ

Attack Against Police: പൂജപ്പുര കോളനിയിൽ സംഘർഷം നടക്കുന്നു എന്നറിഞ്ഞാണ് കുണ്ടറ സ്റ്റേഷനിൽ നിന്നും പോലീസ് സ്ഥലത്തെത്തിയത്. എന്നാൽ പോലീസിനെ കണ്ട സംഘം തമ്മിൽതല്ല് നിർത്തി പോലീസിനെ ആക്രമിക്കുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 26, 2024, 09:50 AM IST
  • ഗുണ്ടകളുടെ ആക്രമണത്തിൽ എസ്.ഐ. സുധീന്ദ്ര ബാബു, സിപിഒ സുനിൽ എന്നിവർക്ക് പരിക്കേറ്റു
  • തലയ്ക്ക് പരിക്കേറ്റ സുനിലിനെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Attack: കൊല്ലത്ത് പോലീസിന് നേരെ ഗുണ്ടകളുടെ ആക്രമണം; രണ്ടു പോലീസുകാർക്ക് പരിക്ക്- വീഡിയോ

കൊല്ലം: കൊല്ലം കുണ്ടറയിൽ സംഘർഷം അന്വേഷിക്കാൻ എത്തിയ പോലീസിന് നേരെ ഗുണ്ടകളുടെ ആക്രമണം. കുണ്ടറ പൂജപ്പുര കുനംവിള ജങ്ഷനിലാണ് സംഭവം. ആക്രമണത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി.

പൂജപ്പുര കോളനിയിൽ സംഘർഷം നടക്കുന്നു എന്നറിഞ്ഞാണ് കുണ്ടറ സ്റ്റേഷനിൽ നിന്നും പോലീസ് സ്ഥലത്തെത്തിയത്. എന്നാൽ പോലീസിനെ കണ്ട സംഘം തമ്മിൽതല്ല് നിർത്തി പോലീസിനെ നേരെ ആക്രമണം നടത്തുകയായിരുന്നു.

ALSO READ: ചികിത്സക്കെത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയായ ഡോക്ടർക്ക് സസ്പെൻഷൻ

വടിവാൾ വീശി ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികളെ പോലീസ് കായികമായി നേരിട്ട് കീഴ്പ്പെടുത്തുകയായിരുന്നു. ഇതിനിടെ  ഗുണ്ടകളുടെ ആക്രമണത്തിൽ എസ്.ഐ സുധീന്ദ്ര ബാബു, സിപിഒ സുനിൽ എന്നിവർക്ക് പരിക്കേറ്റു.

തലയ്ക്ക് പരിക്കേറ്റ സുനിലിനെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് പെരിനാട് സ്വദേശി അഭിലാഷ്, കുഴിയം സ്വദേശി ചന്തു നായർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News