Arya Rajendran KSRTC Driver Issue: തിരുവനന്തപുരം മേയർ കെഎസ്ആർടിസി ഡ്രൈവർ തർക്കം; യദുവിന്റെ ഹർജി തള്ളി

മ്യൂസിയം പൊലീസ് ആണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. യുദുവിനെതിരെ ആര്യ രാജേന്ദ്രൻ നൽകിയ പരാതിയിൽ രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടുമുണ്ട്. രഹസ്യ മൊഴി  ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 12 ലാണ് നൽകിയത്.

Written by - Zee Malayalam News Desk | Last Updated : May 27, 2024, 10:19 PM IST
  • അതിനിടെ മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ നടന്നുവെന്നാരോപിക്കുന്ന സംഭവങ്ങൾ പുനരാവിഷ്‌കരിച്ച് പൊലീസ്.
  • ഡ്രൈവർ യദു ലൈംഗിക ആംഗ്യം കാണിച്ചുവെന്ന മേയർ ആര്യ രാജേന്ദ്രന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലീസ് നടത്തുന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് ഇന്നലെ രാത്രി സംഭവം പുനരാവിഷ്‌കരിച്ചത്.
Arya Rajendran KSRTC Driver Issue: തിരുവനന്തപുരം മേയർ കെഎസ്ആർടിസി ഡ്രൈവർ തർക്കം; യദുവിന്റെ ഹർജി തള്ളി

തിരുവനന്തപുരം മേയറുമായുള്ള തർക്കത്തിൽ കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ ഹർജി തള്ളി. പൊലീസ് അന്വേഷണത്തിൽ കോടതിയുടെ മേൽനോട്ടം വേണമെന്ന ഹർജിയാണ് തള്ളിയത്. മേയർക്കെതിരായ അന്വേഷണത്തിലാണ് യദു കോടതിയുടെ മേൽനോട്ടം ആവശ്യപ്പെട്ടത്. കന്‍റോൺമെന്‍റ്‌ പൊലീസിൽ ആയിരുന്നു മേയർ ആദ്യം പരാതി നൽകിയത്. മ്യൂസിയം പൊലീസ് ആണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. യുദുവിനെതിരെ ആര്യ രാജേന്ദ്രൻ നൽകിയ പരാതിയിൽ രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടുമുണ്ട്. രഹസ്യ മൊഴി  ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 12 ലാണ് നൽകിയത്.

അതിനിടെ മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ നടന്നുവെന്നാരോപിക്കുന്ന സംഭവങ്ങൾ പുനരാവിഷ്‌കരിച്ച് പൊലീസ്. ഡ്രൈവർ യദു ലൈംഗിക ആംഗ്യം കാണിച്ചുവെന്ന മേയർ ആര്യ രാജേന്ദ്രന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലീസ് നടത്തുന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് ഇന്നലെ രാത്രി സംഭവം പുനരാവിഷ്‌കരിച്ചത്. ബസും കാറും പട്ടം പ്ലാമൂട് മുതൽ പിഎംജി വരെ ഓടിച്ചാണ് സംഭവം പുനരാവിഷ്‌കരിച്ച് പരിശോധിച്ചത്. മേയറുടെ പരാതി ശരിവയ്ക്കു‌ന്ന തെളിവുകൾ പരിശോധനയിൽ  ലഭിച്ചുവെന്നാണ് പൊലീസ് നൽകുന്ന വിവരം. 

ALSO READ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന് കേരളം; തമിഴ്നാട്ടിൽ പ്രതിഷേധം

മേയറും ഭാർത്താവും എംഎൽഎയുമായ സച്ചിൻ ദേവുമുൾപ്പെടെ അഞ്ച് പേരടങ്ങുന്ന സംഘമാണ് കെഎസ്ആർടിസിക്ക് കുറുകെ കാർ ഇട്ട് വണ്ടി തടഞ്ഞത്. പിന്നാലെയാണ് മേയറും ഡ്രൈവറും തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു. ഡ്രൈവിംഗുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. സംഭവ ദിവസം രാത്രി തന്നെ മേയര്‍ നല്‍കിയ പരാതിയില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News