കൊച്ചി: അങ്കമാലിയിൽ ഗുണ്ടാ നേതാവിന്റെ വീട്ടിൽ പോലീസുകാർക്ക് വിരുന്ന്. നാല് പോലീസുകാർ വിരുന്നിൽ പങ്കെടുത്തതായാണ് ലഭിക്കുന്ന വിവരം. ഞായറാഴ്ച്ച വൈകിട്ടാണ് ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ വിരുന്ന് സംഘടിപ്പിച്ചത്. കാപ്പ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ഫൈസൽ. ഗുണ്ടാ നേതാക്കളുടെ വീട്ടിൽ നടത്തുന്ന 'ഓപ്പറേഷൻ ആഗ്' പരിശോധനയുടെ ഭാഗമായാണ് അങ്കമാലി പോലീസ് തമ്മനം ഫൈസലിന്റെ വീട്ടിൽ എത്തുന്നത്.
പിന്നീടാണ് ഇത് പോലീസുകാർക്ക് വേണ്ടി നടത്തിയ വിരുന്നാണെന്ന സൂചന ലഭിച്ചത്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അടക്കമുള്ള പോലീസുകാർ വിരുന്നിൽ പങ്കെടുത്തതായാണ് മാതൃഭൂമി, 24 അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പോലീസിനെ കണ്ടതോടെ പോലീസുകാർ ശുചിമുറിയിൽ ഒളിക്കുവാൻ ശ്രമിച്ചതായും റിപ്പോർട്ട്. വിവരം പിന്നീട് അങ്കമാലി പോലീസ് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു.
ALSO READ: വെള്ളം പാഴാക്കുന്നത് സംബന്ധിച്ച തർക്കത്തെ തുടർന്ന് കണ്ണൂരിൽ അയൽവാസിയെ അടിച്ചുകൊന്നു
റെയ്ഡിൽ പിടികൂടിയ പോലീസുകാരെ അങ്കമാലി പോലീസ് സ്റ്റേഷനിലെത്തിച്ച് വിവരങ്ങൾ ശേഖരിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.ജി സാബുവാണ് വിരുന്നിൽ പങ്കെടുത്തതെന്നാണ് സൂചന. വിരുന്നിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.