തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ (Kerala Assembly Election 2021) ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയെ സാമൂഹിക മാധ്യമങ്ങളിൽ തേടിക്കൊണ്ടിരിക്കുകയാണ്. പാല് വിറ്റ് പാർട്ടി പ്രവർത്തനം നടത്തിയ 27 കാരിക്ക് പാർട്ടി എൽപ്പിക്കുന്ന എത് കർത്തവ്യവും ഭംഗിയായി നിർവ്വഹിക്കാമെന്ന് വിശ്വാസമുണ്ട്.
കായംകുളം (Kayamkulam) മണ്ഡലത്തിലാണ് അരിത മത്സരിക്കുന്നത്. 21ാം വയസ്സിൽ കൃഷ്ണപുരം ജില്ലാ പഞ്ചായത്തംഗമായത് മുതൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അരിത സജീവമാണ്. ദേവികുളങ്ങര ഗോവിന്ദമുട്ടം അജീഷ് നിവാസിൽ തുളസീധരൻറെയും ആനന്ദവല്ലിയുടെയും മകളാണ് അരിത. ബികോം ബിരുദധാരി കൂടിയായ അരിത യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ സജീവമായി രാഷ്ട്രീയ പ്രവർത്തന രംഗത്തുണ്ട്.'
അച്ഛനു ബൈപാസ് വേണ്ടിവന്നപ്പോള്‍ വീട്ടിലെ പശുക്കളുടെ പരിപാലനം മുഴുവന്‍ ഏറ്റെടുത്ത് അരിത ഒറ്റക്കാണ്. വെളുപ്പിനെ ഏഴുന്നേറ്റ് പശുവിനെ (Cow) കറന്ന് കൃത്യസമയത്ത് പാൽ സൊസൈറ്റിയില്‍ എത്തിക്കണം അതിനിടയി. വീടുകളിലും വിതരണമുണ്ട്. ഇതെല്ലാം തീര്‍ത്ത് കൃത്യമായി ജില്ലാപഞ്ചായത്തില്‍ അടക്കം എത്തിയിരുന്നു അരിത മെമ്പർ.
ALSO READ: Kerala Assembly Election 2021: ഒടുവില്‍ ശക്തനെ കണ്ടെത്തി Congress, നേമത്ത് കെ മുരളീധരന് തന്നെ
എം ലിജു മത്സരിക്കുമെന്ന് കരുതിയിടത്താണ് ഇക്കുറി അരിത മത്സരിക്കുന്നത്. ലിജു അമ്പലപ്പുഴയിലേക്ക് മാറുകയും ചെയ്തു. ഇനി അറിയേണ്ടത് കായംകുളത്ത പ്രതിഭാഹരി എം.എൽ.എക്ക് അരിത ഉയർത്തുന്ന വെല്ലുവിളിയായിരിക്കും എത്രത്തോളമെന്നാണ്.പ്രദേശിക സി.പി.എം നേതൃത്വവുമായുള്ള പ്രതിഭയുടെ ഇടച്ചിലുകളാണ് ഇതിൽ കോൺഗ്രസ്സിന് വോട്ടാവാൻ സാധ്യതയുള്ളത്. ഡി.വൈ.എഫ്.ഐ.യും ഇക്കാര്യത്തിൽ പ്രതിഭക്ക് എതിരാണെന്നാണ് പ്രാഥമിക സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.