ഇടുക്കി: അരിക്കൊമ്പൻ കമ്പം ടൗണിലെത്തി. ലോവർ ക്യാംപ് ഭാഗത്ത് നിന്ന് കുമളിക്ക് സമീപം അതിർത്തി കടന്ന് കമ്പത്തെത്തുകയായിരുന്നു. അരിക്കൊമ്പൻ കമ്പം ടൗണിലൂടെ ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. അരിക്കൊമ്പൻ നഗരത്തിലെ റോഡിലൂടെ ഓടുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. നാട്ടുകാർ ബഹളം വച്ചതോടെ റോഡിലൂടെ ഓടി. ആന കമ്പം ടൗണിനോട് ചേർന്നുള്ള ജനവാസ മേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണ്.
ആനയെ തിരികെ കാട്ടിലേക്ക് തുരത്തുന്നതിന് വനംവകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല. ചിന്നക്കനാൽ മേഖലയിലേക്ക് അരിക്കൊമ്പൻ സഞ്ചരിക്കുന്നതായാണ് ഇന്നലെ വരെ വിവരം ലഭിച്ചിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ആന തമിഴ്‌നാട് വനമേഖലയിലേക്ക് കടന്നിരുന്നു.
ചിന്നക്കനാലിൽ നിന്ന് ഏപ്രിൽ 29ന് ആണ് അരിക്കൊമ്പനെ മയക്കുവെടിവച്ച് പെരിയാർ വന്യജീവി സങ്കേതത്തിലെ മേതകാനത്തിന് സമീപം തുറന്നുവിട്ടത്. രണ്ടാഴ്ച മുമ്പ് മേതകാനത്തുനിന്ന് തമിഴ്നാട്ടിലെ മേഘമലയിൽ എത്തിയ ആന ജനവാസ മേഖലയിൽ പ്രവേശിച്ചിരുന്നു. തുടർന്ന് അവിടെ നിന്ന് തിരിച്ച് മേതകാനത്ത് വന്നതും സഞ്ചരിച്ച അതേ വഴിയിലൂടെയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...