ചാന്‍സലര്‍ പദവി ഒഴിയില്ല; സര്‍വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കുമെന്ന് ഗവര്‍ണര്‍

സര്‍വകലാശാലകളില്‍ ഒരു തരത്തിലുള്ള നിയമലംഘനവും അനുവദിക്കില്ല

Written by - Zee Malayalam News Desk | Last Updated : Nov 21, 2022, 11:16 AM IST
  • കാലങ്ങളായി ഗവര്‍ണറാണ് സര്‍വകലാശാലകളുടെ ചാന്‍സലര്‍
  • ദേശീയതലത്തിലെ ധാരണയുടെ അടിസ്ഥാനത്തിലുള്ളതാണ് ചാന്‍സലര്‍ പദവി
  • തനിക്ക് വ്യക്തിപരമായ ലക്ഷ്യങ്ങളൊന്നുമില്ല
ചാന്‍സലര്‍ പദവി ഒഴിയില്ല; സര്‍വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കുമെന്ന്  ഗവര്‍ണര്‍

ചാന്‍സലര്‍ പദവിയില്‍ നിന്നും താൻ ഒഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അറിയിച്ചു. കാലങ്ങളായി ഗവര്‍ണറാണ് സര്‍വകലാശാലകളുടെ ചാന്‍സലര്‍. ദേശീയതലത്തിലെ ധാരണയുടെ അടിസ്ഥാനത്തിലുള്ളതാണ് ഗവര്‍ണറുടെ ചാന്‍സലര്‍ പദവി . സര്‍വകലാശാലകളില്‍ സ്വയംഭരണം ഉറപ്പാക്കാനാണ് ഗവര്‍ണറെ ചാന്‍സലര്‍ ആക്കുന്നതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. 

തനിക്ക് വ്യക്തിപരമായ ലക്ഷ്യങ്ങളൊന്നുമില്ല. സര്‍വകലാശാലകളില്‍ ഒരു തരത്തിലുള്ള നിയമലംഘനവും അനുവദിക്കില്ല. സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വിസിയെ തടയുന്നത് നിയമവിരുദ്ധവും കുറ്റകരവുമാണ്. സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ ഇടപെടല്‍ അനുവദിക്കാനാവില്ല. സര്‍വകലാശാലകളിലെ സ്വജനപക്ഷപാതം അവസാനിപ്പിക്കും.

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും ഗവര്‍ണര്‍ വിമര്‍ശനം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് സര്‍വകലാശാലകളെ നിയന്ത്രിക്കുന്നു. കോര്‍പ്പറേഷനുകളിലും അനധികൃത നിയമനങ്ങള്‍ നടത്താന്‍ ശ്രമം നടക്കുന്നു. ഇത് മുഖ്യമന്ത്രി അറിയുന്നില്ലെങ്കിലും ഇത് കുറ്റകരമാണ്. 

ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കുന്നത് സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ളതല്ല. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഹരി എസ് കര്‍ത്തയെ നിയമിച്ചതിനെയും ഗവര്‍ണര്‍ ന്യായീകരിക്കുകയുണ്ടായി. തന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കാനുള്ള അധികാരം തനിക്കുണ്ട്. നയപ്രഖ്യാപനത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് കാര്യമാക്കുന്നില്ല. എത്രനാള്‍ നയപ്രഖ്യാപനം നീട്ടിവെക്കാനാകുമെന്നും ഗവര്‍ണര്‍ ചോദിക്കുകയുണ്ടായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News