Anupama Daughter Missing Case: ആനാവൂർ നാഗപ്പൻറേത് നിലപാട് മാറ്റം? അനുപമയും രഞ്ജിത്തും പറയുന്നത്

കേസിൽ നിയമപരമായി മുന്നോട്ട് പോകാനായിരുന്നു നിർദ്ദേശവുമെന്നാണ് ആനാവൂർ വ്യക്തമാക്കിയത്

Written by - Zee Malayalam News Desk | Last Updated : Oct 22, 2021, 12:55 PM IST
  • തിരുവനന്തപുരം പേരൂർക്കട സ്വദേശി അനുപമയാണ് പരാതി നൽകിയിരിക്കുന്നത്
  • ആറു പേർക്കെതിരെയാണ് പേരൂർക്കട പോലീസ് കേസ്സെടുത്തത്.
  • ശിശുക്ഷേമ സമിതിക്കാണ് അനുപമ അറിയാതെ കുഞ്ഞിനെ കൊടുത്തതെന്നാണ് പരാതി
Anupama Daughter Missing Case: ആനാവൂർ നാഗപ്പൻറേത് നിലപാട് മാറ്റം? അനുപമയും രഞ്ജിത്തും പറയുന്നത്

Trivandrum: കുഞ്ഞിനെ കാണാതായ സംഭവത്തിൽ മുൻ എസ്.എഫ്.ഐ നേതാവ് അനുപമയും ഭർത്താവ് രഞ്ജിത്തും സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെതിരെ രംഗത്ത്. കുഞ്ഞിനെ അമ്മയ്ക്ക് തിരികെ കിട്ടണമെന്നാണ് പാർട്ടിയുടെ നിലപാടെന്നാണ് ആനാവൂർ നഗപ്പൻ പറഞ്ഞതിന് തൊട്ട് പിന്നാലെയാണ് ആനാവൂരിനെ തള്ളി ഇരുവരും രംഗത്ത് വന്നത്.

കേസിൽ നിയമപരമായി മുന്നോട്ട് പോകാനായിരുന്നു നിർദ്ദേശവുമെന്നാണ് ആനാവൂർ വ്യക്തമാക്കിയത്. എന്നാൽ ഇതായിരുന്നില്ല പാർട്ടിയുടെ പഴയ നിലപാടെന്ന് അനുപമയും ഭർത്താവും ആവർത്തിച്ചു. ആനാവൂർ നാഗപ്പനടക്കം നേരിട്ട് വിളിച്ച് ഭീക്ഷണിപ്പെടുത്തിയിരുന്നെന്ന് നേരത്തെ രഞ്ജിത്ത് വ്യക്തമാക്കിയിരുന്നു.

ALSO READ: Kerala Rain Crisis : പ്രളയദുരിത ബാധിതർക്ക് ധനസഹായം നല്കുന്നതില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് കെ. സുധാകരന്‍ എംപി

തിരുവനന്തപുരം പേരൂർക്കട സ്വദേശി അനുപമയാണ് തൻറെ നവജാത ശിശുവിനെ ദുരഭിമാനത്തിൻറേ പേരിൽ മാതാപിതാക്കൾ കൊണ്ടു പോയെന്ന് ആരോപിക്കുന്നത്. അച്ഛനും,അമ്മയും സുഹൃത്തുക്കളും ചേർന്ന് കുഞ്ഞിനെ കൊണ്ടു പോയെന്നായിരുന്നു പരാതി. സംഭവത്തിൽ വനിതാ കമ്മീഷൻ കേസ്സെടുത്തിട്ടുണ്ട്.

അനുപമയുടെ അച്ഛനും സി.പി.എം നേതാവുമായ ജയചന്ദ്രനടക്കം ആറു പേർക്കെതിരെയാണ് പേരൂർക്കട പോലീസ് കേസ്സെടുത്തത്. അതേസമയം ശിശുക്ഷേമ സമിതിക്കാണ് അനുപമ അറിയാതെ കുഞ്ഞിനെ കൊടുത്തത്. കുഞ്ഞിനെ തിരിച്ച് തരണമെന്നും അവർ ആവശ്യപ്പെടുന്നു.

ALSO READ: VD Satheesan | ദുരന്തനിവാരണ പ്രവർത്തനങ്ങളിലും രക്ഷാപ്രവർത്തനങ്ങളിലും സർക്കാർ പരാജയമെന്ന് ആവർത്തിച്ച് വിഡി സതീശൻ

എന്നാൽ ശിശുക്ഷേമ സമിതിയിൽ നിന്നും കുഞ്ഞിനെ ദത്ത് നൽകിയെന്നും പറയുന്നു. കേസിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി വീണാ ജോർജ്ജ് അടക്കം വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News