Anti Drug Campaign : ഞായാറാഴ്ച സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിനെതിരെ ക്രൈസ്തവ സംഘടനകൾ; പരിപാടിയിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് മുഖ്യമന്ത്രി

പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. എന്നാൽ പരിപാടിയിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Oct 1, 2022, 12:42 PM IST
  • പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. എന്നാൽ പരിപാടിയിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയായിരുന്നു.
  • പരിപാടിക്ക് പിന്തുണ ആവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രി വിളിച്ച് ചേർത്ത് യോഗത്തിലാണ് സംഘടനകൾ എതിർപ്പ് അറിയിച്ചത്.
  • പരിപാടി മാറ്റില്ലെന്ന തീരുമാനത്തിനെതിരെ കെസിബിസിയും മാർത്തോമാ സഭയും രംഗത്തെത്തിയിട്ടുണ്ട്.
Anti Drug Campaign : ഞായാറാഴ്ച സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിനെതിരെ ക്രൈസ്തവ സംഘടനകൾ; പരിപാടിയിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് നാളെ, ഒക്ടോബർ 2 മുതൽ ലഹരിവിരുദ്ധ ക്യാംപെയ്ൻ ആരംഭിക്കുകയാണ്. എന്നാൽ ഇതിനെതിരെ എതിർപ്പ് അറിയിച്ച് ക്രൈസ്തവ സംഘടനകൾ രംഗത്തെത്തി. പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. എന്നാൽ പരിപാടിയിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയായിരുന്നു. ഇതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ മനസിലാക്കുന്നുണ്ടെങ്കിലും ലഹരിവിരുദ്ധ ക്യാംപെയ്ൻ ഒരു പൊതു വികാരമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെടുകയായിരുന്നു. പരിപാടിക്ക്  പിന്തുണ ആവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രി വിളിച്ച് ചേർത്ത് യോഗത്തിലാണ് സംഘടനകൾ എതിർപ്പ് അറിയിച്ചത്. എന്നാൽ പരിപാടി മാറ്റില്ലെന്ന തീരുമാനത്തിനെതിരെ കെസിബിസിയും മാർത്തോമാ സഭയും രംഗത്തെത്തിയിട്ടുണ്ട്.

കത്തോലിക്ക  സഭയുമായി ബന്ധപ്പെട്ട് ഞായറാഴ്ച  പരീക്ഷകളും ചടങ്ങുകളും ഉണ്ട്. ഇവ മാറ്റി വെക്കാൻ സാധിക്കില്ലെന്നും ഞായറാഴ്ച ദിവസം വിശ്വാസപരമായ കാര്യങ്ങൾക്ക് തന്നെ നീക്കി വെക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു. അതേസമയം ഞായറാഴ്ച വിശുദ്ധ ദിനമായി ആണ് വിശ്വാസികൾ കാണുന്നതെന്നും അന്ന് ലഹരിവിരുദ്ധ പരിപാടികൾ നടത്തുന്നത് വേദനാജനകമാണെന്നും മാർത്തോമ സഭ പറഞ്ഞു. അതേസമയം സർക്കാരിന് വൈരാഗ്യബുദ്ധിയോ നിർബന്ധ ബുദ്ധിയോ ഇല്ലെന്നും ഗാന്ധി ജയന്തി ദിനം ആയതിനാലാണ് ഈ ദിവസം പരിപാടി നടത്താൻ തീരുമാനിച്ചതെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

ALSO READ: സാംസ്‌കാരിക വകുപ്പുകളുടെ മുഴുവന്‍ സ്ഥാപനങ്ങളും ലഹരിവിരുദ്ധ കാമ്പയനില്‍ പങ്കാളികളാകും: മന്ത്രി വി.എന്‍ വാസവന്‍

സംസ്ഥാനത്ത് ഒക്ടോബർ 2 മുതൽ നവംബർ 1 വരെയാണ് തീവ്ര ലഹരിവിരുദ്ധ ക്യാമ്പയിൻ നടത്തുന്നത്. ഇതിൽ എല്ലാ  വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും പങ്കെടുക്കണമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നു. ലഹരി വിരുദ്ധ ക്യാമ്പയിൻ പാഠ്യപദ്ധതിയുടെ ഭാ​ഗമാക്കുന്ന കാര്യം പരി​ഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ആരോഗ്യ-കുടുംബക്ഷേമ, ആയുഷ്, വനിതാ-ശിശു വികസന വകുപ്പുകളുടെ കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളും, പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ലഹരിവിരുദ്ധ കാമ്പയനില്‍ പങ്കാളികളാകുമെന്ന് ആരോഗ്യമന്ത്രിയും അറിയിച്ചിരുന്നു.

സര്‍ക്കാരിന്റെ 'ലഹരി മുക്ത കേരളം' കാമ്പയിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത വകുപ്പ് മേധാവികളുടെ യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ഒക്‌ടോബര്‍ 2 (ഗാന്ധി ജയന്തി ദിനം) മുതല്‍ നവംബര്‍ 1 (കേരള പിറവി) വരെ എല്ലാ സ്ഥാപനങ്ങളും ഇതില്‍ പങ്കാളികളാകും. ഈ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് ലഹരിവിരുദ്ധ പ്രചാരണ പരിപാടികള്‍ പ്രത്യേകമായി ഈ കാലയളവില്‍ സംഘടിപ്പിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News