തിരുവനന്തപുരം: വർക്കല പനയറ തൃപ്പോരിട്ട കാവ് ക്ഷേത്രത്തിൽ കാണിക്ക വഞ്ചി കുത്തിത്തുറന്ന് വീണ്ടും കവർച്ച. രാത്രി 1 മണിയോടെയാണ് മോഷണം നടന്നത്. ക്ഷേത്രത്തിന്റെ ഓട് ഇളക്കിയാണ് മോഷ്ടാവ് നാലമ്പലത്തിനുള്ളിൽ പ്രവേശിച്ചത്.
ക്ഷേത്ര സന്നിധിയിൽ സ്ഥാപിച്ചിട്ടുള്ള രണ്ട് വഞ്ചികളും കുത്തിത്തുറന്ന് കവർച്ച നടത്തിയിട്ടുണ്ട്. കൂടാതെ ചുറ്റമ്പലത്തിന് പുറത്ത് നാഗരുടെ മുന്നിലുള്ള വഞ്ചിയും കുത്തിത്തുറന്ന് കവർച്ച നടത്തി. ക്ഷേത്രം പൂജാരി രാവിലെ എത്തുമ്പോഴാണ് വഞ്ചികൾ കുത്തിപ്പൊളിച്ച നിലയിൽ കണ്ടത്. തുടർന്ന് ക്ഷേത്ര ഭാരവാഹികളെ അറിയിച്ചു.
വിവരം അറിഞ്ഞെത്തിയ അയിരൂർ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. നീളമുള്ള കമ്പി ചൂൽ ഉപയോഗിച്ച് ഓട് ഇളക്കുകയും കൊടുവാൾ ഉപയോഗിച്ചാണ് വഞ്ചികൾ കുത്തി പൊളിച്ചതെന്നും പോലീസ് പറഞ്ഞു. 15,000 രൂപയോളം നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. ഇക്കഴിഞ്ഞ ഒക്ടോബർ 6 ന് രാത്രിയിലും ഇവിടെ മോഷണം നടന്നിരുന്നു. കമ്പിപ്പാരയും കുന്താലിയും വടിവാളുമായി ഉള്ളിൽ പ്രവേശിച്ചു കവർച്ച നടത്തിയ മോഷ്ടാവ് കൊല്ലം തങ്കശ്ശേരി ഇത്താക്കിൽ നഗർ വീട്ടിൽ ജോയ് (49) ഇപ്പോൾ ജയിലാണ്.
അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം തുടർക്കഥ ആകുകയാണ്. വൃദ്ധയുൾപ്പെടെ വീട്ടിലെ സ്‌ത്രീകൾക്ക് ഭക്ഷണത്തിൽ ലഹരി കലർത്തി നൽകി വീട്ടുജോലിക്കാരിയായ നേപ്പാൾ സ്വദേശിനിയുടെ നേതൃത്വത്തിൽ മോഷണം നടന്നത് ജനുവരി 22നാണ്. ഒട്ടനവധി മോഷണക്കേസുകൾ ചുരുങ്ങിയ കാലയളവിൽ സ്റ്റേഷൻ പരിധിയിലും സമീപ പഞ്ചായത്തുകളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.