Maya Panachooran| ജോലിയുമായി ബന്ധപ്പെട്ട സത്യാവസ്ഥ പറഞ്ഞു മടുത്തു,വാഗ്ദാനങ്ങളായിരുന്നു എല്ലാം, അനിൽ പനച്ചൂരാൻറെ ഭാര്യയുടെ കുറിപ്പ്

അനിചേട്ടനെയും എന്നേയും സ്നേഹിക്കുന്ന, ഇപ്പോഴും അനിൽ പനച്ചൂരാനെ ഓർമിക്കുന്ന ധാരാളം പേർ പലപ്പോഴും വിളിച്ചു തിരക്കാറുണ്ട്

Written by - Zee Malayalam News Desk | Last Updated : Oct 23, 2021, 01:19 PM IST
  • എന്റെ ജോലിയുമായി ബന്ധപ്പെട്ട വാർത്തകളുടെ സത്യാവസ്ഥ പറഞ്ഞുപറഞ്ഞു ഞാൻ തന്നെ മടുത്തിരുന്നു
  • ജനുവരിയിലായിരുന്നു അനിൽ പനച്ചൂരാൻ മരിച്ചത്.
  • എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കന്മാർ ഈ വീട്ടിൽ കയറിയിറങ്ങിയതും പലതരത്തിലുള്ള വാഗ്ദാനങ്ങൾ നൽകിയതും പല മാധ്യമങ്ങളിലൂടെ എല്ലാവരും അറിഞ്ഞതാണ്
Maya Panachooran| ജോലിയുമായി ബന്ധപ്പെട്ട സത്യാവസ്ഥ പറഞ്ഞു മടുത്തു,വാഗ്ദാനങ്ങളായിരുന്നു എല്ലാം, അനിൽ പനച്ചൂരാൻറെ ഭാര്യയുടെ കുറിപ്പ്

കായംകുളം: സർക്കാർ വാഗ്ദാനങ്ങൾ വാഗ്ദാനമായി മാത്രം ഒതുങ്ങിയെന്ന്  കാണിച്ച് ഗാനരചയിതാവ് അനിൽ പനച്ചൂരാൻറെ ഭാര്യ മായ പനച്ചൂരാൻ. സാസ്കാരിക വകുപ്പിൻറെ കത്ത് സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ചാണ് മായ വിഷയം വ്യക്തമാക്കിയത്.

മായയുടെ കുറിപ്പിലെ പ്രധാന ഭാഗങ്ങൾ ഇങ്ങിനെ

അനിചേട്ടനെയും എന്നേയും സ്നേഹിക്കുന്ന, ഇപ്പോഴും അനിൽ പനച്ചൂരാനെ ഓർമിക്കുന്ന ധാരാളം പേർ പലപ്പോഴും വിളിച്ചു തിരക്കാറുണ്ട്, 'ജോലി വലതുമായോ ' എന്ന്.അത്തരം കോളുകൾ ഒന്നും തന്നെ ഞാൻ ഇപ്പോൾ attend ചെയ്യാറില്ല. കാരണം നല്ല വാർത്തകൾ ഒന്നും തന്നെ എനിക്കവരോടു പറയാനില്ല!

ആ ഒരു സമയത്ത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കന്മാർ ഈ വീട്ടിൽ കയറിയിറങ്ങിയതും പലതരത്തിലുള്ള വാഗ്ദാനങ്ങൾ നൽകിയതും പല മാധ്യമങ്ങളിലൂടെ എല്ലാവരും അറിഞ്ഞതാണ്. അത്തരം  വാർത്തകൾ ഒന്നും തന്നെ ഞാനായിട്ട് പൊതുവേദികളിൽ പരസ്യപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും കായംകുളം MLA ശ്രീമതി. പ്രതിഭ  ഉൾപ്പടെയുള്ള പ്രമുഖർ കവിയുടെ കുടുംബത്തിന് ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്ന് പല വേദികളിലും പ്രസംഗിച്ചത് (ശ്രീമതി പ്രതിഭ  അനുശോചന യോഗങ്ങളിൽ പൊട്ടികരഞ്ഞതും) എന്റെ ശ്രദ്ധയിലും പെട്ടിരുന്നു.

എന്റെ ജോലിയുമായി ബന്ധപ്പെട്ട വാർത്തകളുടെ സത്യാവസ്ഥ പറഞ്ഞുപറഞ്ഞു ഞാൻ തന്നെ മടുത്തിരുന്നു    ഇപ്പോൾ ഒരു മറുപടിയായി. അത് ഇവിടെ സമർപ്പിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനയിൽ ഞങ്ങളെ ഓർക്കണമെന്ന് അപേക്ഷിക്കുന്നു. ഒപ്പം ഒരു വാക്ക് കൂടി... ദുരന്തമുഖങ്ങളിൽ തലകാണിക്കാൻ രാഷ്ട്രീയക്കാർ എത്തുന്ന വാർത്തകൾ നമ്മൾ നിരന്തരം കാണാറുണ്ട്;വാഗ്ദാനങ്ങൾ നൽകുന്നത് പത്രമാധ്യമങ്ങളിൽ കൂടി അറിയാറുണ്ട്. ഇതെല്ലാം വെറും വാഗ്ദാനങ്ങളായി ഒടുങ്ങുകയേ ഉള്ളു. 

ജനുവരിയിലായിരുന്നു അനിൽ പനച്ചൂരാൻ മരിച്ചത്. തുടർന്ന് 10 മാസത്തിന് ശേഷമാണിതെന്നതും ശ്രദ്ധേയമാണ്. എല്ലാ സർക്കാർ സഹായങ്ങളും അനിൽ പനച്ചൂരാൻറെ കുടുംബത്തിന് നൽകുമെന്ന് നേരത്തെ സർക്കാർ അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News