UDF Hartal: ഭൂപ്രശ്‌നങ്ങളുയർത്തി ഇടുക്കിയിൽ UDF ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു

രാവിലെ ആറു മുതൽ വൈകുന്നേരം ആറുമണിവരെയാണ് ഹർത്താൽ.  

Written by - Zee Malayalam News Desk | Last Updated : Mar 26, 2021, 09:22 AM IST
  • ഇടുക്കിയിൽ ഹർത്താൽ ആരംഭിച്ചു
  • ഭൂപ്രശ്നങ്ങൾ ഉയർത്തി യുഡിഎഫാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്
  • ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാമെന്ന തീരുമാനം സർക്കാർ പാലിച്ചില്ലെന്നാണ് ആരോപണം
UDF Hartal: ഭൂപ്രശ്‌നങ്ങളുയർത്തി ഇടുക്കിയിൽ UDF ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു

ഇടുക്കി:  ഭൂപ്രശ്നങ്ങൾ ഉയർത്തി യുഡിഎഫ് (UDF) ഇടുക്കിയിൽ ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ ആറു മുതൽ വൈകുന്നേരം ആറുമണിവരെയാണ് ഹർത്താൽ.

 തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയുള്ള യുഡിഎഫിന്റെ ഈ ആഹ്വാനം വെറും അടവ് മാത്രമാണെന്നാണ് എൽഡിഎഫ് സർക്കാർ ആരോപിക്കുന്നത്.  ഇടുക്കിയിൽ നാളെ ഹർത്താലിന് (Hartal) ആഹ്വാനം ചെയ്ത് യുഡിഎഫ്. ഭൂപ്രശ്നങ്ങൾ ഉയർത്തിയാണ് യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Also Read: Kerala Assembly Election 2021: ഉമ്മൻ ചാണ്ടി കള്ളം പറഞ്ഞതോ ? ഹരീഷ് വാസുദേവന് മനസ്സിലാകാത്തതോ?

സർക്കാറിന്റെ ഭൂപതിവ് ചട്ടം (Amending Land Assignment Act) ഭേദഗതി ചെയ്യാമെന്ന സർവ്വകക്ഷി യോഗത്തിലെ തീരുമാനം പാലിച്ചില്ലെന്ന ആരോപണം ഉന്നയിച്ചാണ് യുഡിഎഫ് ഇന്ന് ഹർത്താൽ ആചരിക്കുന്നത്.  ഹർത്താലിൽ കടകൾ നിർബന്ധിച്ച് അടപ്പിക്കുകയോ വാഹനങ്ങൾ തടയുകയോ ചെയ്യില്ലെന്ന് യുഡിഎഫ് അറിയിച്ചിട്ടുണ്ട്. 

2019 ആഗസ്റ്റിൽ കയ്യേറ്റവും അനധികൃത നിർമ്മാണങ്ങളും തടയാനെന്ന പേരിലാണ് നിർമ്മാണ നിയന്ത്രണ ഉത്തരവ് റവന്യൂ വകുപ്പ് പുറപ്പെടുവിച്ചത്.  1964 ലെ ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്ന് തിരുവനന്തപുരത്ത് ചേർന്ന സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി നേരത്തെ ഉറപ്പ് നൽകിയിരുന്നു.   

Also Read: Kerala Assembly Election 2021: ഇരട്ട വോട്ടിനെതിരെ പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു

സർവ്വകക്ഷി യോഗ തീരുമാനം നടപ്പാക്കാതെ ജില്ലയിൽ നിർമാണ നിരോധനം ബാധകമാക്കി സംസ്ഥാന സർക്കാർ ഇടുക്കിയിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. 

മാത്രമല്ല ഇടുക്കിയിൽ മാത്രമായി ഇത്തരമൊരു ഉത്തരവ് നടപ്പാക്കാനാവില്ലെന്ന കേരള ഹൈക്കോടതിയുടെ (High Court) ഉത്തരവ് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കിയെന്നും യുഡിഎഫ് ആരോപിക്കുന്നുണ്ട്.  

ഈ വിഷയം നിയമസഭ തിരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണം ആക്കാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News