ആലപ്പുഴ: ജി. സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടത്തിയ ദേശീയപാത പുനർനിർമാണത്തിൽ വിജിലൻസ് (Vigilance) അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എ.എം. ആരിഫ് എംപി കത്ത് നൽകി. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനാണ് (Muhammad riyas) കത്ത് നൽകിയത്. കുറ്റക്കാർക്കെതിരെ നിയമനടപടി വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
എഎം ആരിഫിന്റെ കത്ത് ലഭിച്ചതായി മന്ത്രി മുഹമ്മദ് റിയാസ് സ്ഥിരീകരിച്ചു. ആരിഫ് എംപിയുടെ കത്ത് ലഭിച്ചുവെന്നും കരാറുകാരന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊതുമരാമരത്ത് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ദേശീയപാത 66 ൽ അരൂർ മുതൽ ചേർത്തല വരെ 23.6 കിലോമീറ്റർ റോഡ് പുനർനിർമിച്ചതിൽ ക്രമക്കേട് ഉണ്ടെന്ന് ആരിഫ് ആരോപിച്ചു. 2019 ൽ 36 കോടി ചെലവിട്ട് ജർമ്മൻ സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു പുനർനിർമാണം.
കേന്ദ്ര ഫണ്ട് (Central government) ഉപയോഗിച്ചാണെങ്കിലും നിർമാണ ചുമതല സംസ്ഥാന പൊതുമരാമത്ത് ദേശീയപാതവിഭാഗത്തിന് ആയിരുന്നു. ജർമൻ സാങ്കേതികവിദ്യ എന്ന ആശയം കേന്ദ്രത്തിന്റേതാണ്. മൂന്ന് വർഷം ഗ്യാരണ്ടിയോടെ നിർമ്മിച്ച റോഡിന് നിലവാരം ഇല്ലെന്നും റോഡിൽ ഉടനീളം കുഴികൾ രൂപപ്പെടുന്നുവെന്നും ആരിഫ് എംപി ചൂണ്ടിക്കാട്ടി. ജി. സുധാകരൻ മന്ത്രിയായ കാലത്തും റോഡുമായി ബന്ധപ്പെട്ട പരാതി ലഭിച്ചിരുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ചില നിർദേശങ്ങൾ വച്ച് കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ട്. ജി. സുധാകരന്റെ തുടർച്ചയാണ് താനെന്നും റിയാസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...