സില്‍വര്‍ലൈന്‍ പദ്ദതിയുടെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി പദ്ദതിയെ അനുകൂലിക്കുന്നവരും ബദല്‍ സംവാദത്തില്‍

തുടര്‍ ചര്‍ച്ചകള്‍ വീണ്ടും നടത്താനാണ് ജനകീയ പ്രതിരോധ സമിതിയുടെ തീരുമാനം

Written by - Zee Malayalam News Desk | Last Updated : May 4, 2022, 04:26 PM IST
  • സാമ്പത്തികമായും സാങ്കേതികമായും പദ്ദതി കേരളത്തിന് യോജിച്ചതല്ലെന്ന് മുന്‍ റയില്‍വേ എഞ്ചിനീയര്‍ അലോക് കുമാര്‍ വര്‍മ്മ
  • കല്ലിടല്‍ നടപടി ജനങ്ങളെ പേടിപ്പെടുത്തുന്നതാണെന്ന് എസ് എന്‍ രഘുചന്ദ്രന്‍ നായര്‍ പറഞ്ഞു
  • സില്‍വര്‍ ലൈനിന് തത്വത്തിലുള്ള അനുമതി നറയില്‍വേ പിന്‍വലിക്കണമെന്നും ആവശ്യം
സില്‍വര്‍ലൈന്‍ പദ്ദതിയുടെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി പദ്ദതിയെ അനുകൂലിക്കുന്നവരും ബദല്‍ സംവാദത്തില്‍

തിരുവനന്തപുരം : പദ്ദതിക്കായി നിര്‍മ്മിക്കുന്ന എംബാങ്ക്‌മെന്റ് പ്രളയസാധ്യതയുണ്ടോയെന്ന് സാങ്കേതിക വിദഗ്ദരുടെ കമ്മറ്റിയെ നിയോഗിച്ച് പഠിക്കണമെന്ന് ഡോ കഞ്ചെറിയ പി ഐസക്. നിലവിലെ കല്ലിടല്‍ നടപടി ജനങ്ങളെ പേടിപ്പിക്കുന്നതെന്ന് എസ് എന്‍ രഘുചന്ദ്രന്‍നായരും സംവാദത്തില്‍ പറഞ്ഞു. സാമ്പത്തികമായും സാങ്കേതികമായും പദ്ദതി കേരളത്തിന് യോജിച്ചതല്ലെന്ന് മുന്‍ റയില്‍വേ എഞ്ചിനീയര്‍ അലോക് കുമാര്‍ വര്‍മ്മയും പറഞ്ഞു.

ഏപ്രില്‍ 28 ന് കെ റയില്‍ സംഘടിപ്പിച്ച സില്‍വര്‍ ലൈന്‍ സംവാദ പരിപാടിക്ക് ബദലായി ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച ചര്‍ച്ചയില്‍ സാങ്കേതികമായ നിരവധി പ്രശ്‌നങ്ങളാണ് പദ്ദതിയെ എതിര്‍ക്കുന്നവര്‍ക്കു  പുറമേ അനുകൂലിക്കുന്നവരും ചൂണ്ടിക്കാട്ടിയത്. കെ റെയില്‍ സംവാദത്തില്‍  പങ്കെടുത്ത ഡോ. കുഞ്ചെറിയ പി ഐസക്, എസ്എന്‍ രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ തന്നെയായിരുന്നു ബദല്‍ സംവാദത്തിലും പദ്ദതിയെ അനുകൂലിച്ച പാനലിസ്റ്റുകള്‍, കെ റയില്‍ സംവാദ പരിപാടിയില്‍ നിന്നും വിട്ടു നിന്ന അലോക് കുമാര്‍ വര്‍മ്മ, ശ്രീധർ രാധാകൃഷ്ണൻ കെ റയില്‍ ഒഴിവാക്കിയ ജോസഫ് സി മാത്യു എന്നിവരും ആര്‍വിജി മേനോനുമാണ് പദ്ദതിയെ അനുകൂലിച്ച് സംവാദത്തില്‍ പങ്കെടുത്തത്ത്.

കല്ലിടല്‍ നടപടിയെ വിമര്‍ശിച്ച ഡോ കുഞ്ചെറിയ പി ഐസക്  പദ്ദതിക്കായി നിര്‍മ്മിക്കുന്ന എംബാങ്ക്‌മെന്റ് പ്രളയത്തിന് കാരണമായേക്കാംമെന്ന് ചൂണ്ടിക്കാട്ടി. ഇത് പരിശോധിക്കാന്‍ സാദ്‌കേതിക വിദഗ്ദരുടെ കമ്മറ്റി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കല്ലിടല്‍ നടപടി ജനങ്ങളെ പേടിപ്പെടുത്തുന്നതാണെന്ന് എസ് എന്‍ രഘുചന്ദ്രന്‍ നായര്‍ പറഞ്ഞു. പദ്ദതിക്ക് വ്യക്തത വരുത്തിയാല്‍ സില്‍വര്‍ ലൈന്‍ പദ്ദതി നടപ്പാക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

സില്‍വര്‍ ലൈനിന് തത്വത്തിലുള്ള അനുമതി നറയില്‍വേ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാരിസ്ഥിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയ ശ്രീധര്‍ രാധാകൃഷ്ണന്‍ ഡിപിആറിനെ രൂക്ഷമായ ഭാഷയിലാണ് എതിര്‍ത്തത്.മാധ്യമപ്രവര്‍ത്തകന്‍ എം ജി രാധാകൃഷണനായിരുന്നു തിരുവനന്തപുരം പാണക്കാട് പാളില്‍ നടന്ന ബദല്‍ സംവാദത്തിന്റെ മോഡറേറ്റര്‍. കെ റയില്‍ എംഡിയെ സംവാദത്തിന് ക്ഷണിച്ചിരുന്നെങ്കിലും ചര്‍ച്ചയുടെ സുതാര്യതയില്‍ സംശയം പ്രകടിപ്പിച്ച് പങ്കെടുത്തില്ല. തുടര്‍ ചര്‍ച്ചകള്‍ വീണ്ടും നടത്താനാണ് ജനകീയ പ്രതിരോധ സമിതിയുടെ തീരുമാനം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News