ആലപ്പുഴ: കളർകോട് വാഹനാപകടത്തിൽ ചികിത്സയിലിരിക്കെ മരിച്ച ആൽബിൻ ജോർജിന്റെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന എടത്വ സ്വദേശി ആൽബിൻ ഇന്നലെ വൈകുന്നേരത്തോടെയാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി.
Also Read: കളർകോട് അപകടത്തിൽ ഒരു വിദ്യാർഥി കൂടി മരിച്ചു; ആകെ മരണം ആറായി
ആൽബിൻ ജോർജിൻ്റെ പോസ്റ്റ്‌മോര്‍ട്ടം വണ്ടാനം മെഡിക്കൽ കോളേജിൽ നടക്കുകയാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഇൻക്വസ്റ്റ് പൂർത്തിയാക്കി പുലർച്ചയോടെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്ക് ശേഷം ആൽവിൻ പഠിച്ചിരുന്ന മെഡിക്കൽ കോളേജ് അങ്കണത്തിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.
ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുംമെന്നാണ് റിപ്പോർട്ട്. ശേഷം എടത്വയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കും. വിദേശത്തു നിന്നും ബന്ധുക്കൾ എത്താനുണ്ട്. തിങ്കളാഴ്ചയായിരിക്കും ശവസംസ്കാരം നടത്തുക എന്നാണ് നിലവിലെ തീരുമാനം.
Also Read: ഇന്ന് ലക്ഷ്മീ കൃപയാൽ ഇവർ മിന്നിത്തിളങ്ങും; നിങ്ങളും ഉണ്ടോ?
ആൽബിന് തലച്ചോറിലും ആന്തരികാവയവങ്ങളിലും ആയിരുന്നു ഗുരുതര പരിക്കേറ്റത്. വിദഗ്ധ ചികിത്സ വേണമെന്ന മെഡിക്കൽ ബോർഡ് തീരുമാനത്തെ തുടർന്നാണ് എറണാകുളത്തേക്ക് മാറ്റിയത്. എറണാകുളത്തെ ആശുപത്രിയിലാണെങ്കിലും സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡിൻ്റെ നിരീക്ഷണത്തിലായിരുന്നു ചികിത്സ നടന്നത്. തലയ്ക്കും ശ്വാസകോശത്തിനും വൃക്കയ്ക്കും ക്ഷതം സംഭവിച്ച ആൽവിന് അടിയന്തര ശസ്ത്രക്രിയ നടത്താൻ സാധിക്കാത്തതാണ് മരണത്തിന് കാരണമായത്. ചികിത്സയിൽ കഴിയുന്ന നാലുപേരുടെ നില തൃപ്തികരമാണ് എന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടവേര കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. കാറിൽ പതിനൊന്ന് പേരുണ്ടായിരുന്നു. ഇവർക്കൊപ്പം രണ്ട് പേര്‍ ബൈക്കിലും എത്തിയിരുന്നു. ഇവർ സിനിമകാണാൻ വേണ്ടിയായിരുന്നു ഹോസ്റ്റലിൽ നിന്നും ഇറങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.