കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസ് പ്രതി അലന്‍ ഷുഹൈബ് ഉറക്ക ഗുളിക കഴിച്ച് അവശനിലയില്‍ ആശുപത്രിയില്‍. ചൊവ്വാഴ്ച എറണാകുളത്തെ ഫ്ലാറ്റിലാണ് അലന്‍ ഷുഹൈബിനെ അവശ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആത്മഹത്യ ശ്രമമെന്നാണ് പോലീസ് നൽകുന്ന സൂചന. കേസിൽ അലൻ ഷുഹൈബിൻറെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
കേസില്‍ വിചാരണ നടപടികള്‍ നടക്കുന്നതിനിടെയാണ് ഇത്തരമൊരു സംഭവം. പോലീസ് നൽകുന്ന സൂചനകൾ പ്രകാരം 30-ലധികം ഉറക്ക ഗുളിക കഴിച്ചതായാണ് വിവരം. ഇതിന് പുറമെ ഒരു കുറിപ്പ് സുഹൃത്തുക്കള്‍ക്കും ബന്ധുക്കൾക്കും എഴുതി അയച്ചെന്ന് വിവരങ്ങളുണ്ട്. ഭരണകൂടം തന്നെ വേട്ടയാടുന്നതായും കത്തിൽ പറയുന്നുണ്ട്.
അലൻ ഷുഹൈബിൻറെ ബന്ധുവിൻറെ ഫ്ലാറ്റാണ് ഏറണാകുളത്തുള്ളത്. അതേസയം അലൻ ഷുഹൈബ് അപകടനില തരണം ചെയ്തതതായി പോലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.