യാത്രാ നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികൾ; കൊള്ള തടയണമെന്ന് ശിവദാസൻ എംപി, വ്യോമയാന മന്ത്രിക്ക് കത്ത് നല്‍കി

ഇക്കാര്യവും വ്യോമയാന മന്ത്രിക്ക് നൽകിയ കത്തിൽ ഡോ. വി ശിവദാസൻ വ്യക്തമാക്കിയിട്ടുണ്ട്. ഓണത്തിന് മുന്നോടിയായുള്ള വിമാന നിരക്കിൽ ആശങ്ക അറിയിച്ച് സി.പി.എം എം.പി കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചു. തിരുവനന്തപുരത്ത് നിന്ന് മറ്റ് നഗരങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നതായി റിപ്പോർട്ട്. ഉത്സവത്തിന് ശേഷമുള്ള യാത്രയ്ക്ക് കൂടുതൽ ചെലവ് വരുമെന്നാണ് റിപ്പോർട്ട്.  

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Sep 6, 2022, 06:40 PM IST
  • തിരുവനന്തപുരത്ത് നിന്ന് മറ്റ് നഗരങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നതായി റിപ്പോർട്ട്.
  • ഓണക്കാലത്ത് വിമാന നിരക്ക് 8 മുതൽ 10 മടങ്ങ് വരെ കൂടുതലാണെന്നും കത്തിൽ പറയുന്നു.
  • മറ്റ് ആഘോഷ വേളകളിലും വിമാനക്കമ്പനികൾ സമാനമായ നിലപാടാണ് സ്വീകരിക്കാറുള്ളത്.
യാത്രാ നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികൾ; കൊള്ള തടയണമെന്ന് ശിവദാസൻ എംപി, വ്യോമയാന മന്ത്രിക്ക് കത്ത് നല്‍കി

ന്യൂഡൽഹി: യാത്രാ നിരക്ക് വർദ്ധിപ്പിച്ച് വിമാനക്കമ്പനികൾ. ഓണത്തിന് നാട്ടിലേക്കെത്താനാകാതെ മലയാളികൾ. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് രാജ്യസഭാ എംപി ഡോ. വി ശിവദാസൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്തയച്ചു. 

എല്ലാ മലയാളികൾക്കും ഒത്തുകൂടാനുള്ള അവസരമാണ് ഓണമെന്നും ഈ അവസരത്തെ വിമാനക്കമ്പനികൾ പണം കണ്ടെത്താനുള്ള ലാഭകരമായ അവസരമാക്കി മാറ്റിയത് നിർഭാഗ്യകരമാണെന്നും കത്തിൽ പറയുന്നു. എയർ കാര്യറുകൽ ഡിമാന്‍റ് അടിസ്ഥാനമാക്കി തിരഞ്ഞെടുത്ത റൂട്ടുകളിൽ നിരക്കുകൾ വർദ്ധിപ്പിക്കുന്നത് നാട്ടിലേക്ക് വരാനാഗ്രഹിക്കുന്ന ആഭ്യന്തര അന്തര്‍ദേശീയ യാത്രക്കാരെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. 

Read Also: N Abdul Rasheed: എൻ.അബ്ദുൾ റഷീദിനെ ഐപിഎസ് പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കങ്ങൾക്ക് തിരിച്ചടി

ഇക്കാര്യവും വ്യോമയാന മന്ത്രിക്ക് നൽകിയ കത്തിൽ ഡോ. വി ശിവദാസൻ വ്യക്തമാക്കിയിട്ടുണ്ട്. ഓണത്തിന് മുന്നോടിയായുള്ള വിമാന നിരക്കിൽ ആശങ്ക അറിയിച്ച് സി.പി.എം എം.പി കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചു. തിരുവനന്തപുരത്ത് നിന്ന് മറ്റ് നഗരങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നതായി റിപ്പോർട്ട്. ഉത്സവത്തിന് ശേഷമുള്ള യാത്രയ്ക്ക് കൂടുതൽ ചെലവ് വരുമെന്നാണ് റിപ്പോർട്ട്.

ഓണക്കാലത്ത് വിമാന നിരക്ക് 8 മുതൽ 10 മടങ്ങ് വരെ കൂടുതലാണെന്നും കത്തിൽ പറയുന്നു. ആഘോഷത്തിന് ശേഷം നാട്ടിൽ നിന്ന് മടങ്ങുന്നവരടക്കം ആവശ്യക്കാർ ഏറെയുള്ളതിനാല്‍ ഉത്സവകാലത്തിന് ശേഷമുള്ള മടക്കയാത്രയുടെ നിരക്കും വളരെ ഉയർന്നതായിരിക്കുമെന്ന ആശങ്കയുണ്ട്. 

Read Also: EPFO Update: പിഎഫ് അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കും ഈ സൗകര്യങ്ങള്‍, അറിയാം പുതിയ മാറ്റങ്ങള്‍

മറ്റ് ആഘോഷ വേളകളിലും വിമാനക്കമ്പനികൾ സമാനമായ നിലപാടാണ് സ്വീകരിക്കാറുള്ളത്. അതിനാല്‍ വിമാനക്കമ്പികളുടെ കൊള്ളയ്ക്ക് തടയിടേണ്ടതുണ്ടെന്ന് ശിവദാസൻ എംപി പറയുന്നു. വിമാനക്കമ്പനികളുമായി ആലോചിച്ച് യാത്രാനിരക്ക് നിജപ്പെടുത്തുന്നതിനുള്ള സർക്കാർ സംവിധാനം ഇതിനായി തയ്യാറാക്കണമെന്നും എംപി ആവശ്യപ്പെട്ടു. യാത്രക്കാരുടെ അവകാശങ്ങൾ ഉറപ്പാക്കാൻ ഇത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

അതേസമയം വിമാനത്താവളങ്ങളിലെ സുരക്ഷയ്ക്കായി സിഐഎസ്എഫ് ഉദ്യോഗസ്ഥരെ നിയമിക്കുന്ന തസ്തികകൾ വെട്ടിച്ചുരുക്കി, സുരക്ഷ സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കുന്നത് ഗുരുതരമായ തൊഴിൽ പ്രശ്നങ്ങൾ അടക്കം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ശിവദാസന്‍ എംപി കത്ത് നൽകി. രാജ്യത്തെ യുവജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നം വിമാനത്താവളങ്ങളുടെ സുരക്ഷയെക്കൂടി അപകടത്തിലാക്കുന്നതാണെന്ന് കത്തിൽ പറയുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News