Nitish Kumar: പ്രധാനമന്ത്രിയോ? ഞാനോ... ഊഹാപോഹങ്ങൾക്ക് മറുപടി നല്‍കി നിതീഷ് കുമാർ

ബീഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവി വഹിച്ചതിന് ശേഷം ദേശീയ തലത്തില്‍ ചില നിര്‍ണ്ണായക ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനുള്ള പ്രയത്നത്തിലാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍...!!

Written by - Zee Malayalam News Desk | Last Updated : Sep 6, 2022, 02:24 PM IST
  • ദേശീയ രാഷ്ട്രീയത്തില്‍ പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തണമെന്നും ഈ ഉദ്യമത്തില്‍ JD(U) നിര്‍ണ്ണായക പങ്കുവഹിക്കണമെന്നുമുള്ള ആഗ്രഹത്തോടെ ഡല്‍ഹി സന്ദര്‍ശനം നടത്തുകയാണ് നിതീഷ് കുമാര്‍.
Nitish Kumar: പ്രധാനമന്ത്രിയോ? ഞാനോ...  ഊഹാപോഹങ്ങൾക്ക് മറുപടി നല്‍കി നിതീഷ് കുമാർ

New Delhi: ബീഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവി വഹിച്ചതിന് ശേഷം ദേശീയ തലത്തില്‍ ചില നിര്‍ണ്ണായക ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനുള്ള പ്രയത്നത്തിലാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍...!!

ദേശീയ  രാഷ്ട്രീയത്തില്‍  പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തണമെന്നും  ഈ ഉദ്യമത്തില്‍  JD(U) നിര്‍ണ്ണായക പങ്കുവഹിക്കണമെന്നുമുള്ള ആഗ്രഹത്തോടെ ഡല്‍ഹി സന്ദര്‍ശനം നടത്തുകയാണ് ബീഹാര്‍  മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഇതിന്‍റെ ഭാഗമായി അദ്ദേഹം ഡല്‍ഹിയില്‍ നിരവധി പ്രതിക്ഷ നേതാക്കളെ സന്ദര്‍ശിയ്ക്കുകയാണ്.     

Also Read:   Rajpath : രാജ്പഥിന്റെ പേരും മാറ്റും; പേരുമാറ്റം അടിമത്തതിന്റെ അവസാന ശേഷിപ്പ് ഇല്ലാതാക്കാൻ

ബിജെപിയുമായുള്ള  സഖ്യം ഉപേക്ഷിച്ച്  RJDയുമായി വീണ്ടും കൂട്ടുകൂടിയ നിതീഷ് കുമാര്‍  മുഖ്യമന്ത്രി പദവിയില്‍ തിരിച്ചെത്തിയതോടെ പ്രതിക്ഷത്തിന്‍റെ സര്‍വ്വ സമ്മതനായ പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍, ഡല്‍ഹി സന്ദര്‍ശന വേളയില്‍  തന്‍റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് വീണ്ടും മറുപടി നൽകിയിരിയ്ക്കുകയാണ് നിതീഷ് കുമാര്‍.  2024 ല്‍ നടക്കാനിരിയ്ക്കുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ താന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയല്ല, ആ പദവി താന്‍ ആഗ്രഹിക്കുന്നില്ല, എന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി  നല്‍കിയത്. തന്‍റെ ലക്ഷ്യം പ്രതിപക്ഷ ഐക്യമാണ് എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.    

Also Read:  Free Bus Service: സ്കൂളിൽ പോകുന്ന പെണ്‍കുട്ടികള്‍ക്ക് ബസ് യാത്ര ഫ്രീ....!!

 

ഭാരതീയ ജനതാ പാർട്ടിയുമായി (BJP) ബന്ധം വേർപെടുത്തിയതിന് ശേഷം ദേശീയ തലസ്ഥാനത്ത് തന്‍റെ  കന്നി സന്ദർശനത്തിന്‍റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച  നിതീഷ് കുമാര്‍ സിപിഐ എം നേതാവ് സീതാറാം യെച്ചൂരിയെ സന്ദർശിച്ചു. 

നിതീഷ് കുമാറിന്‍റെ സന്ദര്‍ശനത്തെ സിപിഐ എം നേതാവ് സീതാറാം യെച്ചൂരി സ്വാഗതം ചെയ്തു.  "ഇത് രാജ്യത്തെ രാഷ്ട്രീയത്തിന് നല്ല സൂചനയാണ്. പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് രാജ്യത്തെയും ഭരണഘടനയെയും രക്ഷിക്കണം," ബീഹാർ മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം യെച്ചൂരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ചൊവ്വാഴ്ച അദ്ദേഹം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായും  ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗതാലയുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.  

തിങ്കളാഴ്ച രാവിലെ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു.  രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും പ്രതിപക്ഷ ഐക്യം ഉറപ്പാക്കാനുള്ള വഴികളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തതായാണ് സൂചനകള്‍. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടുവെന്നാണ് റിപ്പോർട്ട്. 

കൂടാതെ, തിങ്കളാഴ്ച ജനതാദൾ (സെക്കുലർ) നേതാവ് എച്ച്‌ഡി കുമാരസ്വാമിയുടെ വസതിയിൽ കുമാർ കുമാർ കൂടിക്കാഴ്ച നടത്തി.

2024ലെ പൊതുതിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്‍റെ സര്‍വ്വസമ്മത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ജെഡിയു നേതാവ് ഉയർന്നുവന്നേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് അദ്ദേഹത്തിന്‍റെ ഡൽഹി സന്ദർശനം. കഴിഞ്ഞ മാസം ബിജെപിയുമായുള്ള ബന്ധം വിച്ഛേദിച്ച നിതീഷ് കുമാർ, കേന്ദ്രത്തിൽനിന്ന്  കാവി പാർട്ടിയെ താഴെയിറക്കാൻ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാൻ പ്രവർത്തിക്കുക മാത്രമാണ് തന്‍റെ ലക്ഷ്യമെന്ന് വ്യക്തമാക്കിയിരുന്നു. 

നിതീഷ് കുമാറിന്‍റെ ഡല്‍ഹി സന്ദര്‍ശനത്തെ ഏറെ സൂക്ഷമതയോടെ വിലയിരുത്തുകയാണ്  രാഷ്ട്രീയ നിരീക്ഷകര്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

Trending News