Breaking: സാങ്കേതിക തകരാർ; കോഴിക്കോട്-ദമാം എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കി

Air India flight Emergency Landing: കോഴിക്കോട്-ദമാം എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കും. രാവിലെ കോഴിക്കോട് നിന്ന് പറന്നുയരുന്നതിനിടെ വിമാനത്തിന്റെ പിൻഭാ​ഗം റൺവേയിൽ തട്ടിയെന്ന സംശയത്തെ തുടർന്നാണ് വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 25, 2023, 11:46 AM IST
  • കോഴിക്കോട്-ദമാം എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കും
Breaking: സാങ്കേതിക തകരാർ; കോഴിക്കോട്-ദമാം എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കി

Air India flight Emergency Landing: സാങ്കേതിക തകരാറിനെ തുടർന്ന് കോഴിക്കോട്-ദമാം എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കി. രാവിലെ കോഴിക്കോട് നിന്ന് പറന്നുയരുന്നതിനിടെ വിമാനത്തിന്റെ പിൻഭാ​ഗം റൺവേയിൽ തട്ടിയെന്ന സംശയത്തെ തുടർന്നാണ് വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കിയത്.

തുടർന്ന് വിമാനത്തിന്റെ തകരാര്‍ പരിഹരിച്ചു. യാത്രക്കാരെ അതേ വിമാനത്തില്‍ ദമാമിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു. പുതിയ പൈലറ്റാണ് വിമാനം നിയന്ത്രിക്കുക. ദമാമിലേക്ക് രാവിലെ 09:44 ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ IX 385 എക്‌സ്പ്രസ് വിമാനമാണ് അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കിയത്.

കോഴിക്കോട് നിന്നും പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്തിന്റെ പിന്‍ഭാഗം നിലത്തുരയുകയായിരുന്നു. തുടര്‍ന്ന്, ഹൈഡ്രോളിക് ഗിയറിന് തകരാറുണ്ടായി. ഇതേ തുടര്‍ന്നാണ് അടിയന്തര ലാന്‍ഡിങ്ങിനായി വിമാനം തിരുവന്തപുരത്തേക്ക് വഴിതിരിച്ചുവിട്ടത്.

കോഴിക്കോട് വിമാനത്താവളത്തില്‍ തന്നെ വിമാനം തിരിച്ചിറക്കാന്‍ തീരുമാനിച്ചെങ്കിലും സാങ്കേതിക പ്രശ്ങ്ങള്‍ മൂലം ലാൻഡിം​ഗ് തിരുവന്തപുരത്തേക്ക് മാറ്റുകയായിരുന്നു. ലാന്‍ഡ് ചെയ്യുന്ന സമയത്തെ അപകടം ഒഴിവാക്കാനായി എയര്‍പോര്‍ട്ടിന് സമീപം ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധന ഭാരം കുറച്ച ശേഷമാണ് വിമാനം നിലത്തിറക്കിയത്.

182 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. ഉച്ചക്ക് 12.15ന് വിമാനം തിരുവനതപുരം വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി. അധികൃതരും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് വിമാനത്താവളത്തിന് അകത്തും പുറത്തും കനത്ത സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News