Road Collapsed: ടാറിംഗ് കഴിഞ്ഞതിന് പിന്നാലെ റോഡ് തകർന്നു; ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി, കരാറുകാരൻറെ ലൈസൻസ് റദ്ദാക്കാനും തീരുമാനം

Minister PA Mohammed Riyas: അസിസ്റ്റൻറ് എൻജിനീയറെയും ഓവർസീയറെയും സ്ഥലം മാറ്റാനാണ് തീരുമാനം. മന്ത്രി മുഹമ്മദ് റിയാസിൻറെ നിർദ്ദേശാനുസരണമാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്.

Written by - Zee Malayalam News Desk | Last Updated : Jan 19, 2024, 03:06 PM IST
  • ടാറിംഗ് കഴിഞ്ഞയുടൻ റോഡ് തകർന്ന സംഭവത്തിൽ ഉദ്യോ​ഗസ്ഥർക്കെതിരെയും കരാറുകാരനെതിരെയും നടപടിയെടുക്കാനാണ് തീരുമാനം
  • കരാറുകാരൻറെ ലൈസൻസ് റദ്ദാക്കാൻ തീരുമാനിച്ചു
  • ആറ് മാസത്തേക്കാണ് ലൈസൻസ് റദ്ദാക്കുക
Road Collapsed: ടാറിംഗ് കഴിഞ്ഞതിന് പിന്നാലെ റോഡ് തകർന്നു; ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി, കരാറുകാരൻറെ ലൈസൻസ് റദ്ദാക്കാനും തീരുമാനം

കോഴിക്കോട്: കൂളിമാട് -എരഞ്ഞിമാവ് റോഡ് ടാറിം​ഗ് കഴിഞ്ഞ് ഉടൻ തന്നെ തകർന്ന സംഭവത്തിൽ നടപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. സംഭവത്തിൽ വീഴ്ച വരുത്തിയ പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കാൻ ഉത്തരവിട്ടു. അസിസ്റ്റൻറ് എൻജിനീയറെയും ഓവർസീയറെയും സ്ഥലം മാറ്റാനാണ് തീരുമാനം. മന്ത്രി മുഹമ്മദ് റിയാസിൻറെ നിർദ്ദേശാനുസരണമാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്.

ടാറിംഗ് കഴിഞ്ഞയുടൻ റോഡ് തകർന്ന സംഭവത്തിൽ ഉദ്യോ​ഗസ്ഥർക്കെതിരെയും കരാറുകാരനെതിരെയും നടപടിയെടുക്കാനാണ് തീരുമാനം. കരാറുകാരൻറെ ലൈസൻസ് റദ്ദാക്കാൻ തീരുമാനിച്ചു. ആറ് മാസത്തേക്കാണ് ലൈസൻസ് റദ്ദാക്കുക. കോഴിക്കോട് കൂളിമാട് -എരഞ്ഞിമാവ് റൂട്ടിലെ 110 മീറ്റർ റോഡാണ് ടാറിംഗ് കഴിഞ്ഞതിന് പിന്നാലെ തകർന്നത്.

ALSO READ: സ്കൂളുകളിൽ സമഗ്ര പാഠ്യപദ്ധതി പരിഷ്കരണം; പുതിയ പുസ്തകങ്ങൾക്ക് അംഗീകാരം നൽകി

കരാറുകാരൻ സ്വന്തം ചെലവിൽ റോഡിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമായ ക്ലീനിങ് നടത്താതെ ടാർ ചെയ്തതാണ് ടാറിം​ഗ് കഴിഞ്ഞ ഉടൻ റോഡ് തകരാൻ കാരണമെന്ന് വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News