News Round Up: കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

പ്രധാന വാർത്തകൾ  ഒറ്റനോട്ടത്തിൽ

Written by - Zee Malayalam News Desk | Last Updated : Jan 30, 2021, 01:24 PM IST
  • Delhi Bomb Blast: Israel Embassy ക്ക് സമീപം സ്‌ഫോടനം നടത്തിയവർക്ക് രക്ഷയില്ല; നിർണായക തെളിവുകൾ പുറത്ത്
  • Covid19: India ൽ ആദ്യ Covid19 കേസ് റിപ്പോർട്ട് ചെയ്തിട്ട് ഇന്നേക്ക് ഒരു വർഷം
  • Gandhi Statue: India അമേരിക്കയ്ക്ക് സമ്മാനിച്ച ​Gandhi പ്രതിമ നശിപ്പിച്ച നിലയിൽ; പിന്നിൽ Khalistan പ്രവർത്തകർ എന്ന് അഭ്യൂഹം
  • Master 'വേറെ മാരി'യെന്ന് Ravichandran Ashwin; Australia ക്കെതിരെയുള്ള താരത്തിന്റെ പ്രകടനവും 'വേറെ മാരി'യെന്ന് ആരാധകർ
News Round Up: കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

Delhi Bomb Blast: Israel Embassy ക്ക് സമീപം സ്‌ഫോടനം നടത്തിയവർക്ക് രക്ഷയില്ല; നിർണായക തെളിവുകൾ പുറത്ത്
രാജ്യ തലസ്ഥാനമായ ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് (Israel Embassy) സമീപം നടന്ന സ്‌ഫോടനത്തെക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ നിർണ്ണായ തെളിവുകൾ പുറത്ത്.   സ്ഫോടനത്തെ തുടർന്ന് രണ്ട് പേര്‍ എംബസിക്ക് മുന്നിലേക്ക് വാഹനത്തില്‍ വന്നിറങ്ങിയെന്ന വിവരം ഡൽഹി പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതുകൂടാതെ സംഭവ സ്ഥലത്ത് നിന്നും ഒരു കത്ത് കൂടി ലഭിച്ചു.

Delhi Bomb Blast: രാജ്യത്തെ എല്ലാ Airport സർക്കാർ സ്ഥാപനങ്ങളിൽ അതീവ ജാ​ഗ്രത, Amit Shah West Bengal ലേക്കുള്ള സന്ദർശനം മാറ്റിവെച്ചു
Israel Embassy ക്ക് സമീപം ചെറിയ തോതിലുണ്ടായ സ്ഫോടനത്തെ തുടർന്ന് ഡൽഹിയിൽ അതീവ ജാ​ഗ്രത. CISF രാജ്യത്തെ എല്ലാ എയർപ്പോർട്ടിലും കർശന സുരക്ഷ ഏർപ്പെടുത്തി. പ്രധാന മേഖലകളിലും സർക്കാർ സ്ഥാപനങ്ങളിലും കർശന നിരീക്ഷണം തുടരുകയാണ്. മുംബൈയിലെ Israel Consulate General Office നും അതീവ സുരക്ഷ ഒരുക്കി.

Covid19: India ൽ ആദ്യ Covid19 കേസ് റിപ്പോർട്ട് ചെയ്തിട്ട് ഇന്നേക്ക് ഒരു വർഷം
ഇന്ത്യയിൽ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു.  ആദ്യമായി രാജ്യത്ത്  കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലെ തൃശൂരിലാണ്.   വുഹാനിൽ നിന്നും വന്ന ഒരു വിദ്യാർത്ഥിക്കാണ് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. 

Gandhi Statue: India അമേരിക്കയ്ക്ക് സമ്മാനിച്ച ​Gandhi പ്രതിമ നശിപ്പിച്ച നിലയിൽ; പിന്നിൽ Khalistan പ്രവർത്തകർ എന്ന് അഭ്യൂഹം
അമേരിക്കയിൽ Mahatma Gandhi ​യുടെ പ്രതിമ നശിപ്പിച്ച നിലയിൽ കണ്ടെത്തി. California യിലെ ​ഗാന്ധി പാർക്കിലെ മഹാത്മ ​ഗാന്ധിയുടെ പ്രതിമയാണ് അജ്ഞാതർ തകർത്തത്. കാലിഫോർണിയയിലെ Davis City യിൽ 2016ൽ സ്ഥാപിച്ച 6 അടി നീളമുള്ള വെങ്കല പ്രതിമയാണ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്. പ്രതിമയുടെ മുഖ ഭാ​ഗത്തിന്റെ പകുതിയോളം കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 

Master 'വേറെ മാരി'യെന്ന് Ravichandran Ashwin; Australia ക്കെതിരെയുള്ള താരത്തിന്റെ പ്രകടനവും 'വേറെ മാരി'യെന്ന് ആരാധകർ
തിയറ്റർ റിലീസിന് ശേഷം Amazon Prime ലെത്തിയ തമിഴ് സൂപ്പർ സ്റ്റാർ ചിത്രം വിജയുടെ  മാസ്റ്ററിന് കൂടുതൽ ആരാധക പ്രശംസ. അതിനിടെ സിനിമയെ പ്രശംസിച്ച് തമിഴ്നാട്ടിൽ നിന്നുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം Ravichandran Ashwinനും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News