viral video: നല്ലായിറുക്ക്.. കൂൺ ബിരിയാണി രുചിച്ച് Rahul Gandhi

തമിഴ്നാട്ടിലെ പ്രശസ്ത കുക്കിങ് യൂട്യൂബ് ചാനലായ വില്ലേജ് കുക്കിങ് ചാനലിൽ അതിഥിയായി എത്തിയതായിരുന്നു രാഹുൽ ഗാന്ധി.  

Written by - Zee Malayalam News Desk | Last Updated : Jan 30, 2021, 01:13 PM IST
  • ഭക്ഷണമുണ്ടാക്കുന്ന സംഘത്തിനോട് നിങ്ങളുടെ വിഡിയോ കണ്ടിട്ടുണ്ടെന്നും ഇത്തവണ ഭക്ഷണം ഉണ്ടാക്കുന്ന സംഘത്തിൽ തന്നെയും കൂട്ടണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
  • തമിഴ് സ്റ്റൈലിൽ വെങ്കായം, തൈര്, കല്ലുപ്പ് എന്നിങ്ങനെ ഓരോ ചേരുവയും എടുത്തുപറഞ്ഞ് രാഹുൽ സംഘത്തിനൊപ്പം ചേർന്ന് നിൽക്കുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാം.
  • ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകനെ കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്നും മുത്തച്ഛൻ രാഹുലിനോട് പറഞ്ഞു.
viral video: നല്ലായിറുക്ക്.. കൂൺ ബിരിയാണി രുചിച്ച് Rahul Gandhi

രാഹുൽ ഗാന്ധിയുടെ ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  അത് മറ്റൊന്നുമല്ല തമിഴ്നാട്ടിലെ പുതുക്കോട്ടയിൽ രാഹുൽ ഗാന്ധി കൂൺ ബിരിയാണി കഴിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. 

തമിഴ്നാട്ടിലെ പ്രശസ്ത കുക്കിങ് യൂട്യൂബ് ചാനലായ വില്ലേജ് കുക്കിങ് ചാനലിൽ (Village Cooking) അതിഥിയായി എത്തിയതായിരുന്നു രാഹുൽ ഗാന്ധി. ‌‌‌‌ അവിടെയെത്തിയ രാഹുൽ ഗാന്ധി (Rahul Gandhi) പാചകം ചെയ്യുന്ന സംഘത്തോട് കാര്യങ്ങൾ ചോദിച്ചറിയുകയും ബിരിയാണിക്കൊപ്പം കൂട്ടാനുള്ള സാലഡ് ആദ്യം തയാറാക്കുയും ചെയ്തു. 

ഭക്ഷണമുണ്ടാക്കുന്ന സംഘത്തിനോട് നിങ്ങളുടെ വിഡിയോ കണ്ടിട്ടുണ്ടെന്നും ഇത്തവണ ഭക്ഷണം ഉണ്ടാക്കുന്ന സംഘത്തിൽ തന്നെയും കൂട്ടണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ഇതിന് ശേഷമാണ് കൂൺ ബിരിയാണി ഉണ്ടാക്കാൻ രാഹുലും ചേർന്നത്. തമിഴ് സ്റ്റൈലിൽ വെങ്കായം, തൈര്, കല്ലുപ്പ് എന്നിങ്ങനെ ഓരോ ചേരുവയും എടുത്തുപറഞ്ഞ് രാഹുൽ സംഘത്തിനൊപ്പം ചേർന്ന് നിൽക്കുന്നതും നിങ്ങൾക്ക് വീഡിയോയിൽ (Video) കാണാം. ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകനെ കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്നും മുത്തച്ഛൻ രാഹുലിനോട് പറഞ്ഞു.

ശേഷം  ചാനൽ ഉടമകളുമായി സംസാരിച്ചു. വിദേശത്തുപോയി പാചകം ചെയ്യാനാണ് തങ്ങളുടെ ആഗ്രഹമെന്ന് അവർ രാഹുൽ ഗാന്ധിയോട് (Rahul Gandhi) പറഞ്ഞു. ഇവർക്കായുള്ള സഹായങ്ങൾ നൽകാമെന്നും രാഹുൽ ഗാന്ധി വാക്കു നൽകിയിട്ടുണ്ട്. ഇലയിട്ട് ബിരിയാണി (Mashroom Biriyani) കഴിക്കുന്ന രാഹുലിനോട് എപ്പിടിയിരിക്ക് എന്ന ചോദ്യത്തിന് 'നല്ലായിറുക്ക്' എന്ന് രാഹുൽ മറുപടി പറയുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാം.  മാത്രമല്ല തമിഴ് രുചിയിലുള്ള ഭക്ഷണം ഏറെ ആസ്വദിച്ചതായും അദ്ദേഹം പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കു ചെയ്യുക
 
 

Trending News