Siddique: നടൻ സിദ്ദിഖ് യുഡിഎഫ് സ്ഥാനാർത്ഥി? പ്രതികരിച്ച് താരം

Siddique UDF candidate: ആലപ്പുഴ സീറ്റ് തിരികെ പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ നീക്കമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Feb 6, 2024, 06:46 PM IST
  • യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന പ്രചാരണങ്ങൾ സിദ്ദിഖ് തള്ളി.
  • ഒരു അടിസ്ഥാനവുമില്ലാത്ത പ്രചാരണങ്ങളാണ് നടക്കുന്നതെന്ന് സിദ്ദിഖ് പറഞ്ഞു.
  • മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ലെന്നും സിദ്ദിഖ്.
Siddique: നടൻ സിദ്ദിഖ് യുഡിഎഫ് സ്ഥാനാർത്ഥി? പ്രതികരിച്ച് താരം

ആലപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നടൻ സിദ്ദിഖ് യുഡിഎഫ് സ്‌ഥാനാർതിയായി മത്സരിക്കുമെന്ന് അഭ്യൂഹം. കഴിഞ്ഞ തവണ നഷ്ടമായ ആലപ്പുഴ സീറ്റ് തിരികെ പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ നീക്കമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സിനിമാ താരത്തെ അടക്കം ആലപ്പുഴയിൽ കളത്തിലിറക്കി സീറ്റ് തിരിച്ചുപിടിക്കുക എന്നതാണ് കോൺഗ്രസ്സിന്റെ ലക്ഷ്യമെന്നാണ് റിപ്പോർട്ട്. 

സിനിമാ നടൻ സിദ്ധിഖിന്റെ പേരാണ് ആലപ്പുഴയിലേക്ക് പാർട്ടി പരിഗണിക്കുന്നത് എന്ന അഭ്യൂഹമാണ് പരക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിന്റെ പരിഗണനയിലുള്ള പേരുകളിൽ നടൻ സിദ്ധിഖിന്റെ പേരിനാണ് മുൻതൂക്കം എന്നാണ് സൂചന. താരപരിവേഷം വോട്ടാക്കാനായാൽ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. മതസാമുദായിക പരിഗണനകൾ കൂടി പരിഗണിച്ചാണ് സിദ്ധിഖിന്റെ പേര് ഉയർന്നു വന്നിട്ടുള്ളത്.

ALSO READ: ആക്ഷൻ ഹീറോ ബിജു-2 എത്തുന്നു, അനൗണ്‍സ്‌ ചെയ്ത് നിവിൻ പോളി

അതേസമയം, ലോക്സഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന പ്രചാരണങ്ങൾ സിദ്ദിഖ് പൂർണ്ണമായും തള്ളി. ഒരു അടിസ്ഥാനവുമില്ലാത്ത പ്രചാരണങ്ങളാണ് നടക്കുന്നതെന്ന് സിദ്ദിഖ് പറഞ്ഞു. മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ലെന്നും രാഷ്ട്രീയത്തിലേക്ക് താനൊരിക്കലും പ്രവേശിക്കില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News