Vande Bharat: പരിമിതിക്കുള്ളിൽ നിന്ന് വേഗതയെ പരിഗണിച്ചു; വന്ദേ ഭാരതിന് മോദിക്ക് നന്ദി പറഞ്ഞ് ഹരീഷ് പേരടി

Hareesh Peradi about Vande Bharat: സംസ്ഥാന സർക്കാരിൻറെ കെ റെയിൽ പദ്ധതിയെ പരോക്ഷമായി വിമർശിച്ചാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. 

Written by - Zee Malayalam News Desk | Last Updated : Apr 24, 2023, 12:41 PM IST
  • പേരടിയുടെ വാക്കുകൾ പലപ്പോളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കാറുണ്ട്.
  • ടിക്കറ്റുകൾ ചൂടപ്പമായെന്നും ഇനി മറ്റൊരു അപ്പത്തിന് പ്രസക്തിയില്ലെന്ന് പേരടി പറഞ്ഞു.
  • നേരിട്ട് കാണുമ്പോള്‍ അനുവദിക്കുമെങ്കില്‍ ഉമ്മ തരാമെന്നും ഹരീഷ് പേരടി കുറിച്ചു.
Vande Bharat: പരിമിതിക്കുള്ളിൽ നിന്ന് വേഗതയെ പരിഗണിച്ചു; വന്ദേ ഭാരതിന് മോദിക്ക് നന്ദി പറഞ്ഞ് ഹരീഷ് പേരടി

സമൂഹത്തിലെ ഏതൊരു കാര്യത്തിലും  തന്റെ അഭിപ്രായങ്ങളും വിമർശനങ്ങളും മുഖം നോക്കാതെ തുറന്നു പറയുന്ന നടനാണ് ഹരീഷ് പേരടി. പേരടിയുടെ വാക്കുകൾ പലപ്പോളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കാറുമുണ്ട്. ഇപ്പോഴിതാ വന്ദേഭാരതd എക്സ്പ്രസിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പ്രശംസിച്ചു കൊണ്ട് പേരടി കുറിച്ച വാക്കുകളാണ് ശ്രദ്ധയാകുന്നത്. ഇതിനു മുമ്പും ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിട്ടുണ്ട് താരം. 

കേരളത്തിലെ ജനങ്ങളെ കോടികളുടെ കൊടും കടത്തിലേക്ക് തള്ളി വിടാതെ പരിമിതിക്കുള്ളില്‍ നിന്നു കൊണ്ട് ഈ നാട്ടിലെ ജനതയുടെ വേഗതയെ പരിഗണിച്ച നരേന്ദ്ര മോദിയ്ക്ക് ആശംസകൾ എന്നാണ് ഹരീഷ് പേരടിയുടെ വാക്കുകൾ. ഇനി മറ്റൊരു അപ്പത്തിന് പ്രസക്തിയില്ലെന്നും എപ്പോഴെങ്കിലും നേരിട്ട് കാണുമ്പോള്‍ അനുവദിക്കുമെങ്കില്‍ ഉമ്മ തരാമെന്നും താരം കുറിക്കുന്നു.

ALSO READ: സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം 

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം

ടിക്കറ്റുകൾ തന്നെ ചൂടപ്പമായി മാറിയ സ്ഥിതിക്ക് ഇനി മറ്റൊരു അപ്പത്തിന് പ്രസക്തിയില്ല…കേരളത്തിലെ മനുഷ്യരുടെ തലയെണ്ണി ഒരു റെയിലിന്റെ പേരില്‍ ജനിക്കാനിരിക്കുന്ന കുട്ടികളെ പോലും കോടികളുടെ കൊടും കടത്തിലേക്ക് തള്ളി വിടാതെ..ഒരു പാട് പരിമിതിക്കുള്ളില്‍ നിന്ന് ഞങ്ങളുടെ വേഗതയെ പരിഗണിച്ച പ്രിയപ്പെട്ട മോദിജീ…നിറയെ ഉമ്മകള്‍…

എപ്പോഴെങ്കിലും നേരിട്ട് കാണുമ്പോള്‍ അനുവദിക്കുമെങ്കില്‍ ഉമ്മ തരാം…ഞങ്ങള്‍ക്ക് ഇനിയും സ്പീഡ് വേണം…25 ന് വരുമ്പോള്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത് കേള്‍ക്കാനായി കേരളം കാത്തിരിക്കുന്നു…എത്ര കുരുക്കള്‍ പൊട്ടിയൊലിച്ചാലും നല്ലത് ആര് ചെയ്താലും നല്ലത് എന്ന് ഉറക്കെ പറയും…എന്റെ പേര്..ഹരീഷ് പേരടി.

നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിനെ അനുകൂലിച്ചും എതിർത്തും കമ്മന്റുകളുമയി എത്തുന്നത്. രാജ്യത്താകെ 400 വന്ദേ ഭാരത്  പ്രഖ്യാപിച്ചപ്പോൾ നമ്മുക്ക് മിനിമം ഒരു 10 എണ്ണമെങ്കിലും കിട്ടേണ്ടെ? നമുക്ക് അർഹതപ്പെട്ടതു പോലും തരാത്തത്തിനെതിരെയുള്ള പ്രതിഷേധം അല്ലെ നമ്മൾ ഉയർത്തേണ്ടത്? ഇതിപ്പോ പിണറായിയുടെ കിറ്റ് പോലെ മാത്രമേ കാണാൻ കഴിയുന്നുള്ളു, വൃത്തികെട്ട രാഷ്ട്രീയ നാടകം നടത്താതെ ഭരിക്കുന്ന പാർട്ടിയുടെ കീഴിൽ തന്നെ എല്ലാം വരണമെന്ന് നിർബന്ധ ബുദ്ധി ഒഴിവാക്കിയാൽ കിട്ടേണ്ടത് തനിയെ കിട്ടിക്കോളും!എന്നിങ്ങനെ പോകുന്നു കമ്മന്റുകൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News