കേരളാ സന്ദർശനത്തിന്റെ ആവേശം മലയാളത്തിൽ പങ്കുവെച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ് വൈറലാകുന്നു. ബിജെപിയുടെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ നടക്കുന്ന യുവം പരിപാടിയുടെ പോസ്റ്ററും പ്രധാനമന്ത്രി പങ്കുവെച്ചിട്ടുണ്ട്.
കേരളത്തിലെ യുവജനങ്ങൾ അവരുടെ അസാമാന്യമായ കഴിവിനും തീക്ഷ്ണതയ്ക്കും പേരുകേട്ടവരാണ്. നാളെ, ഏപ്രിൽ 24 ന് വൈകുന്നേരം, കൊച്ചിയിൽ നടക്കുന്ന യുവം 2023 മെഗാ യൂത്ത് കോൺക്ലേവിൽ കേരളത്തിലെ യുവജനങ്ങളുമായി ഞാൻ സംവദിക്കും. https://t.co/gfGmV4BQWr
— Narendra Modi (@narendramodi) April 23, 2023
ഇതോടൊപ്പം 25 ന് ഉദ്ഘാടനം നടത്തുന്ന മറ്റ് പരിപാടികളുടെ പോസ്റ്ററുകളും പ്രധാനമന്ത്രി പങ്കുവെച്ചിരിക്കുകയാണ്. ട്വിറ്ററിൽ മലയാളത്തിലാണ് അദ്ദേഹം ട്വീറ്റുകൾ പങ്കുവെച്ചിരിക്കു ന്നത്. ഒപ്പം 24, 25 തീയതികളിൽ കേരളത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന എല്ല പരിപാടികളുടെയും വിവരങ്ങളും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. വന്ദേഭാരത് എക്‌സ്പ്രസ് നാടിന് സമർപ്പിക്കുന്നതിനെ കുറിച്ചും തിരുവനന്തപുരത്തെ ജനങ്ങളുടെ ഇടയിലേക്കെത്തുന്നതിൽ താൻ ആകാംഷാഭരിതനാണെന്നുമൊക്കെ അദ്ദേഹം ട്വീറ്റിൽ കുറിച്ചിട്ടുണ്ട്. കേരളത്തിലെ 11 ജില്ലകൾക്ക് പ്രയോജനകരമായ വന്ദേഭാരത് സർവീസ് ടൂറിസത്തിനും വാണിജ്യത്തിനും ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
ഞാൻ ഏപ്രിൽ 25ന് തിരുവനന്തപുരത്തെ ജനങ്ങളുടെ ഇടയിലേക്കെത്തുന്നതിൽ ആകാംഷാഭരിതനാണ്. തിരുവനന്തപുരത്തിനും കാസർഗോഡിനും ഇടയിൽ ഓടുന്ന കേരളത്തിലെ ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യും. കേരളത്തിലെ 11 ജില്ലകൾ ഇതിൽ ഉൾപ്പെടും. ഇത് ടൂറിസത്തിനും വാണിജ്യത്തിനും ഏറെ ഗുണം ചെയ്യും.
— Narendra Modi (@narendramodi) April 23, 2023
രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും. ബിജെപിയുടെ യുവം പരിപാടിയില്‍ സംവദിച്ച ശേഷം അദ്ദേഹം ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് കൊച്ചി നാവികസേനാ വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി തന്റെ ഓദ്യോഗിക വാഹനത്തില്‍ വെണ്ടുരിത്തി പാലത്തിലെത്തും.
കൊച്ചിയുടെ അടിസ്ഥാന സൗകര്യങ്ങളിൽ മികച്ച പുരോഗതി! കൊച്ചി വാട്ടർ മെട്രോ രാജ്യത്തിന് സമർപ്പിക്കും. ഇത് കൊച്ചിക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കും. pic.twitter.com/N4XKNuYAjg
— Narendra Modi (@narendramodi) April 23, 2023
ശേഷം തേവര ഭാഗത്തേക്ക് വരുമ്പോള്‍ പാലം അവസാനിക്കുന്നിടത്തുനിന്നാകും റോഡ് ഷോ തുടങ്ങുന്നത്. 1.8 കിലോ മീറ്ററാണ് റോഡ് ഷോ. റോഡിനിരുവശവും ബാരിക്കേഡ് കെട്ടി ആളുകളെ നിയന്ത്രിക്കും. പതിനയ്യായിരം പേരെങ്കിലും റോഡ് ഷോ കാണാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി രണ്ടായിരത്തിലധികം പോലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. യുവം പരിപാടിക്കെത്തുന്നവരുടെ കയ്യില്‍ മൊബൈല്‍ ഫോണുകള്‍ മാത്രമേ അനുവദിക്കൂവെന്നാണ് റിപ്പോർട്ട്. തുടർന്ന് എസ്എച്ച് കോളേജ് മൈതാനിയില്‍ സജ്ജമാക്കിയിട്ടുള്ള വേദിയില്‍ യുവജനങ്ങളുമായി സംവദിക്കുന്ന പ്രധാനമന്ത്രി വൈകുന്നേരം ഏഴു മണിക്ക് താജ് മലബാര്‍ ഹോട്ടലില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പടെയുള്ള എട്ട് സഭാമേലദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...