Actor Dileep: നടൻ ദിലീപിന് ശബരിമലയിൽ വിഐപി പരിഗണന; വിമ‍ർശനവുമായി ഹൈക്കോടതി

Actor Dileep: ദിലിപ് ദര്‍ശനം നടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാൻ കോടതി നിര്‍ദേശിച്ചു.

Written by - Zee Malayalam News Desk | Last Updated : Dec 6, 2024, 12:07 PM IST
  • വിഐപി പരി​ഗണനയിൽ നടൻ ദിലീപ് ശബരിമല ദർശനം നടത്തിയതിൽ വിമർശനവുമായി ഹൈക്കോടതി
  • വിഷയം ചെറുതായി കാണാനാകില്ലെന്നും ഉച്ചയ്ക്ക് 12.30 ന് മറുപടി അറിയിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി
Actor Dileep: നടൻ ദിലീപിന് ശബരിമലയിൽ വിഐപി പരിഗണന; വിമ‍ർശനവുമായി ഹൈക്കോടതി

വിഐപി പരി​ഗണനയിൽ നടൻ ദിലീപ് ശബരിമല ദർശനം നടത്തിയതിൽ വിമർശനവുമായി ഹൈക്കോടതി. സംഭവത്തിൽ ദേവസ്വം ബോർഡിനോട് വിശദീകരണം തേടി. വിഷയം ചെറുതായി കാണാനാകില്ലെന്നും ഉച്ചയ്ക്ക് 12.30 ന് മറുപടി അറിയിക്കണമെന്നും ദേവസ്വം ബോർഡിന് കോടതി നിര്‍ദേശം നല്‍കി.

ദിലീപിന് വിഐപി പരിഗണന ലഭിച്ചോ എന്നാണ് ഹൈക്കോടതി ഇപ്പോള്‍ പരിശോധിക്കുന്നത്. ദീലിപ് ക്യൂ ഒഴിവാക്കി പോലീസുകാര്‍ക്കൊപ്പം ദര്‍ശനത്തിനായി എത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ദിലിപ് ദര്‍ശനം നടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.

Read Also: നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണമെന്ന് കുടുംബവും വേണ്ടെന്ന് സർക്കാരും, ഹർജി ഇന്ന് ഹൈക്കോടതിയിൽ

വ്യാഴാഴ്ച നട അടയ്ക്കുന്നതിന് തൊട്ടുമുമ്പാണ് ദിലീപ് ദർശനം നടത്തിയത്. രാത്രി 11ന് ഹരിവരാസനം പാടി നടയടക്കുന്ന വേളയിൽ തിരുനടയിൽ എത്തുകയായിരുന്നു. തുടർന്ന് നടയടച്ചശേഷം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങിയ ദിലീപ് ഇന്ന് പുലർച്ചെ നിർമാല്യം കണ്ടു തൊഴുതു. തന്ത്രി, മേൽശാന്തിമാർ എന്നിവരെയും കണ്ട് അനുഗ്രഹം വാങ്ങിയാണ് ദിലീപ് മലയിറങ്ങിയത്. കഴിഞ്ഞ വർഷങ്ങളിലും നടൻ ശബരിമല ദർശനം നടത്തിയിരുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News