പത്തനംതിട്ട: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമല ദർശനത്തിനെത്തുന്ന ഭക്തൻമാർക്ക് കാനന പാതയിൽ നിയന്ത്രണം ഏർപ്പെടുത്തി. ശബരിമലയിൽ അതിശക്തമായ മഴ തുടരുന്നതിനാൽ മുക്കുഴി കാനനപാത വഴിയും സത്രം, പുല്ലുമേട് വഴിയും ശബരിമലയിലേക്കുള്ള തീർഥാടകരുടെ യാത്ര നിരോധിച്ചിരിക്കുകയാണ്. നിരോധനം കാലാവസ്ഥ അനുകൂലമാകുന്നത് വരെയാണ്.
Also Read: സ്വർണവില വീണ്ടും ഇടിഞ്ഞു; ഇന്ന് കുറഞ്ഞത് 480 രൂപ!
തീർഥാടകരുടെ സുരക്ഷ മുൻനിർത്തിയാണ് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. വനം വകുപ്പാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വനത്തില്‍ ശക്തമായ മഴ തുടര്‍ന്നാല്‍ പമ്പയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പത്തനംതിട്ട ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കരിമല വഴിയുള്ള കാനന പാതയിൽ അഴുതക്കടവ്, മുക്കുഴി എന്നിവിടങ്ങളിൽ വനപാലകർ തീർത്ഥാടകരെ തടഞ്ഞ് മടക്കി അയച്ചു. എരുമേലി പേട്ട തുള്ളിയാണ് തീർത്ഥാടകർ കരിമല വഴിയുള്ള കാനനപാതയിലൂടെ യാത്ര ചെയ്യുന്നത്. കാളകെട്ടി വഴി അഴുതയിൽ കാൽനടയായി എത്തിയ തീർത്ഥാടകരെ വാഹനത്തിൽ കണമല, നിലയ്ക്കൽ വഴി പമ്പയിലേക്ക് പോകാൻ നിർദേശം നൽകിയിരിക്കുകയാണ്.
Also Read: മാളവ്യ യോഗത്താൽ ഇവർ പുതുവർഷത്തിൽ തിളങ്ങും, ലഭിക്കും അപാര സമ്പത്ത്!
എരുമേലിയിൽ നിന്നും പരമ്പരാഗത പാതയിലൂടെ പമ്പയിൽ എത്താൻ 35 കിലോമീറ്റർ ദൂരമാണുള്ളത്. അഴുതക്കടവ് മുതൽ പമ്പ വരെ 18 കിലോമീറ്ററാണ് ദൂരമുള്ളാത്ത. കുത്തനെയുള്ള കയറ്റവും ഇറക്കവുമുള്ളിവിടെ മഴ മൂലം മണ്ണിടിച്ചിൽ സാധ്യത ഏറെയാണ്. കഴിഞ്ഞ ദിവസം പുല്ലുമേട് പാതയിലൂടെ എത്തിയ 12 പേർ മഴ കാരണം വഴിയിൽ കുടുങ്ങി. പാതയിൽ തെന്നി വീണ് ഇവരിൽ ചിലർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ വനംവകുപ്പ് കാനനപാതയിലൂടെയുള്ള കാൽനട യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി.
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്-ജില്ലാ കണ്ട്രോള് റൂമുകള്‍ പ്രര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അപകടസാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തില്‍ സഹായങ്ങള്‍ക്കായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാമെന്നും നിർദ്ദേശമുണ്ട്.
Also Read: കന്നഡ ടിവി താരം ശോഭിത ശിവണ്ണ മരിച്ച നിലയിൽ
നിലവിൽ പത്തനംതിട്ട ജില്ലയില്‍ യെല്ലോ അലര്‍ട്ടാണ്. എന്നാൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് അംഗനവാടി, സ്കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. രാവിലെ 4 ജില്ലകളിലാണ് റെഡ് അലർട്ട് പറഞ്ഞിരുന്നതെങ്കിലും പിന്നീട് കാസർഗോഡ് ജില്ലയിലും റെഡ് അലർട്ട് പ്രഖ്യാപിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.