Actor Bala: നടൻ ബാല ആശുപത്രിയിൽ; ആരോ​ഗ്യാവസ്ഥ ​ഗുരുതരമെന്ന് സൂചന

Actor Bala Admitted In Hospital: കരൾ, ഹൃദയ സംബന്ധിയായ അസുഖത്തിന് ചികിത്സയിലാണെന്നാണ് സൂചന. ബാലക്ക് കുറച്ചു ദിവസങ്ങളായി ഭക്ഷണം കഴിക്കാൻ പ്രയാസം നേരിട്ടിരുന്നുവെന്നും വിവരമുണ്ട്.

Written by - Zee Malayalam News Desk | Last Updated : Mar 7, 2023, 10:51 AM IST
  • ബാലയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റാക്കിയെന്നാണ് റിപ്പോർട്ട്
  • കരൾ, ഹൃദയ സംബന്ധിയായ അസുഖത്തിന് ചികിത്സയിലാണെന്നാണ് സൂചന
  • ബാലക്ക് കുറച്ചു ദിവസങ്ങളായി ഭക്ഷണം കഴിക്കാൻ പ്രയാസം നേരിട്ടിരുന്നുവെന്നും വിവരമുണ്ട്
Actor Bala: നടൻ ബാല ആശുപത്രിയിൽ; ആരോ​ഗ്യാവസ്ഥ ​ഗുരുതരമെന്ന് സൂചന

കൊച്ചി: നടൻ ബാലയെ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് റിപ്പോർട്ട്. ബാലയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റാക്കിയെന്നാണ് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. കരൾ, ഹൃദയ സംബന്ധിയായ അസുഖത്തിന് ചികിത്സയിലാണെന്നാണ് സൂചന. ബാലക്ക് കുറച്ചു ദിവസങ്ങളായി ഭക്ഷണം കഴിക്കാൻ പ്രയാസം നേരിട്ടിരുന്നുവെന്നും വിവരമുണ്ട്. കഴിഞ്ഞ ദിവസവും മോളി കണ്ണമാലിക്കൊപ്പമുള്ള വീഡിയോ ബാലയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവച്ചിരുന്നു. ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ കണ്ണിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ബാല ഈയിടെയായി കൂളിംഗ് ഗ്ലാസ് വച്ച് മാത്രമേ പൊതു ഇടങ്ങളിലും വീഡിയോകളിലും പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News