അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപം; കേസെടുത്ത് പോലീസ്; മാപ്പുമായി ഇടത് സംഘടന നേതാവ്

Achu Oommen Cyber Attack Case : മുൻ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനും ഇടത് സംഘടന നേതാവുമായി നന്ദകുമാർ കൊളത്താപ്പിള്ളിക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്  

Written by - Zee Malayalam News Desk | Last Updated : Aug 29, 2023, 01:43 PM IST
  • മുൻ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനും കൂടിയാണ് നന്ദുകുമാർ
  • ഡിജിപിക്ക് നൽകിയ പരാതിയിന്മേലാണ് നടപടി
അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപം; കേസെടുത്ത് പോലീസ്; മാപ്പുമായി ഇടത് സംഘടന നേതാവ്

തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെയുണ്ടായ സൈബർ അധിക്ഷേപത്തിൽ മുൻ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനെതിരെ കേസ്. ഇടത് സംഘടന നേതാവും കൂടിയ നന്ദുകുമാർ കൊളത്താപ്പിള്ളിക്കെതിരെയാണ് പൂജപ്പുര പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് പൊലീസ് ചുമത്തിയിട്ടുള്ളത്. അച്ചു ഉമ്മൻ ഡിജിപിക്ക് നേരിട്ട് പരാതി നൽകിയ സാഹചര്യത്തിലാണ് ഇടത് നേതാവിനെതിരെ കേസെടുത്തത്. തെളിവ് സഹിതമായിരുന്നു അച്ചു ഉമ്മൻ പോലീസിൽ പരാതി നൽകിയത്. പോലീസിൽ പരാതി നൽകിയതിനെ പിന്നലെ മാപ്പ് ആപേക്ഷയുമായി രംഗത്തെത്തി.

നന്ദുകുമാറിനെതിരെ അച്ചു ഉമ്മൻ  വനിതാ കമ്മീഷനിലും, സൈബർ സെല്ലിലും നൽകിയിരുന്നു. നേരത്തെ, ഉറവിടം വ്യക്തമല്ലാത്ത കുപ്രചാരണം ആയിരുന്നു ഉണ്ടായിരുന്നതെങ്കിൽ പിന്നീട് സിപിഎമ്മിന്റെ സൈബർ പോരാളികൾ പലരും തങ്ങളുടെ സോഷ്യൽ മീഡിയ ഹാന്റിലുകൾ മുഖേന വ്യക്തിഹത്യ തുടർന്നു. ജോലിയെയും പ്രൊഫഷണലിസത്തെയും സ്ത്രീത്വത്തെയും അപമാനിക്കുകയും നിന്ദ്യമായ രീതിയിൽ വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുകയും മാനഹാനി ഉണ്ടാക്കുകയും ചെയ്ത സാഹചര്യത്തിലാണ് സൈബർ പോരാളികൾക്കെതിരെ അച്ചു ഉമ്മൻ നിയമനടപടി സ്വീകരിക്കുന്നത്. സങ്കുചിത രാഷ്ട്രീയ താൽപര്യത്തിനു വേണ്ടി ഇനിയൊരു സ്ത്രീയും ഇത്തരത്തിൽ അപമാനിക്കപ്പെടരുത് എന്ന ചിന്തയുടെ അടിസ്ഥാനത്തിൽ കൂടിയാണ് നിയമനടപടി കൈക്കൊള്ളുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News