A A Rahim: പ്രസം​ഗത്തിലെ ഭാ​ഗങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു;പരാതിയുമായി എ എ റഹിം എംപി

AA Rahim MP filed a complaint to Kozhikode man: സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്തു.

Written by - Zee Malayalam News Desk | Last Updated : Jul 8, 2023, 03:39 PM IST
  • എ എ റഹീം വടകരയിൽ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു എന്നാണ് കേസ്.
  • ഡിജിപിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നാസറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വെഞ്ഞാറമൂട് പോലീസ് കേസെടുത്തത്.
A A Rahim: പ്രസം​ഗത്തിലെ ഭാ​ഗങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു;പരാതിയുമായി എ എ റഹിം എംപി

തിരുവനന്തപുരം: തന്റെ പ്രസം​ഗത്തിലെ ചില ഭാ​ഗങ്ങൾ എ‍‍‍‍‍‍‍‍‍ഡിറ്റ് ചെയ്ത് പ്രചരിച്ചുവെന്ന എ എ റഹീം എംപിയുടെ പരാതിയിൽ  കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്തു. എ എ റഹീം വടകരയിൽ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ എഡിറ്റ് ചെയ്ത് കോഴിക്കോട് മേപ്പയൂർ സ്വദേശി നാസർ കൊള്ള റോത്ത് എന്നയാൾ മേപ്പയൂർ സിറ്റിസൺ എന്ന ഗ്രൂപ്പിലൂടെയും മറ്റ് ഗ്രൂപ്പിലൂടെയും  വാട്സാപ്പ് നമ്പരായ 7477201920 ലൂടെ പ്രചരിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. ഡിജിപിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നാസറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വെഞ്ഞാറമൂട് പോലീസ് കേസെടുത്തത്.

ALSO READ: പലർക്കും മറുപടിയുണ്ട്, സിനിയോറിറ്റി മാനിച്ച് മിണ്ടുന്നില്ല; തലസ്ഥാന വിവാദത്തിൽ ഹൈബി

അതേസമയം ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 58 ആയി.  നിലവില്‍ ചെങ്ങന്നൂര്‍- 22, കുട്ടനാട്- 14, മാവേലിക്കര- ഏഴ്, ചേര്‍ത്തല- നാല്, കാര്‍ത്തികപ്പള്ളി- ഏഴ്, അമ്പലപ്പുഴ- നാല് ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 1097 കുടുംബങ്ങളില്‍ നിന്നായി 1510 പുരുഷന്‍മാരും 1663 സ്ത്രീകളും 557 കുട്ടികളുമടക്കം 3730 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നു. 

ചെങ്ങന്നൂരില്‍ 195 കുടുംബങ്ങളിലെ 718 പേരാണ് ക്യാമ്പുകളിലുള്ളത്. ചേര്‍ത്തലയില്‍ 150 കുടുംബങ്ങളിലെ 376 പേരും മാവേലിക്കര 81 കുടുംബങ്ങളിലെ 247 പേരും കാര്‍ത്തികപ്പള്ളി 151 കുടുംബങ്ങളിലെ 607 പേരും ക്യാമ്പുകളിലുണ്ട്. കുട്ടനാട്ടില്‍ 197 കുടുംബങ്ങളിലെ 604 പേരും അമ്പലപ്പുഴ 323 കുടുംബങ്ങളിലെ 1178 പേരും ക്യാമ്പുകളില്‍ കഴിയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News