'സ്ത്രീപക്ഷ സർക്കാരിന് അഭിവാദ്യങ്ങൾ, വിസ്മയ കേസ് വിധി പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയം'- എഎ റഹീം എംപി

''നിയമ നടപടികൾക്ക് പുറമേ സാമൂഹിക അവബോധവും നമുക്ക് ശക്തിപ്പെടുത്തണം. സ്ത്രീധനം എന്നത് ഏറ്റവും മോശപ്പെട്ട പ്രവണതയാണെന്ന് ആവർത്തിച്ചു നമ്മൾ ജനങ്ങളെ ഓർമ്മപ്പെടുത്തണം.'' കുറിപ്പിനൊപ്പം  വിസ്മയ കേസിൽ കോടതി വിധി സ്ത്രീധനമെന്ന ദുരാചാരം അവസാനിപ്പിക്കാനുള്ള പോരാട്ടത്തിന് പ്രതീക്ഷയേകും എന്ന ഡിവൈഎഫ്ഐയുടെ പോസ്റ്ററും എഎ റഹീം പങ്കുവച്ചിട്ടുണ്ട്.

Written by - Priyan RS | Edited by - Zee Malayalam News Desk | Last Updated : May 24, 2022, 02:08 PM IST
  • പിണറായി വിജയൻ സർക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയമാണിതെന്നും അങ്ങേയറ്റം മാതൃകാപരമാണിതെന്നും എഎ റഹീം എംപി കുറിക്കുന്നു.
  • വിസ്മയയുടെ വീട് സന്ദർശിക്കവെയുണ്ടായ അനുഭവവും എംപി പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്.
  • ''സ്ത്രീപക്ഷ സർക്കാരിന് അഭിവാദ്യങ്ങൾ'' അർപ്പിച്ചാണ് എഎ റഹീം എംപിയുടെ പോസ്റ്റ് അവസാനിക്കുന്നത്.
'സ്ത്രീപക്ഷ സർക്കാരിന് അഭിവാദ്യങ്ങൾ, വിസ്മയ കേസ് വിധി പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയം'- എഎ റഹീം എംപി

തിരുവനന്തപുരം: വിസ്മയ കേസിൽ അതിവേഗമാണ് വിധി ഉണ്ടായിരിക്കുന്നത്. വിധിക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാന്‍‌റെ അതിവേഗ നീതി നിർവഹണത്തിന് പ്രശംസയും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. അതില്‍ ഏറെ ശ്രദ്ധേയം എഎ റഹീം എംപിയുടെ ഫെയിസ്ബുക്ക് പോസ്റ്റാണ്. പിണറായി വിജയൻ സർക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയമാണിതെന്നും അങ്ങേയറ്റം മാതൃകാപരമാണിതെന്നും എഎ റഹീം എംപി കുറിക്കുന്നു. 

വിസ്മയയുടെ വീട് സന്ദർശിക്കവെയുണ്ടായ അനുഭവവും എംപി പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്. വിസ്മയയുടെ പിതാവും സഹോദരനും ''ആർക്കും ഈ ഗതി വരരുത്'' എന്ന് പറഞ്ഞ വാക്കുകളും പോസ്റ്റിൽ കുറിച്ചിരിക്കുന്നു. പ്രതിക്കെതിരെ ആദ്യ ഘട്ടം മുതൽ സർക്കാർ ശക്തമായ നിലപാടെടുത്തു. ''പ്രതിയെ ജോലിയിൽ  നിന്നും പിരിച്ചുവിട്ട് അസാധാരണവും,ശക്തവുമായ നടപടി പ്രാഥമിക ഘട്ടത്തിൽ തന്നെ സർക്കാർ ആരംഭിച്ചു.പ്രോസിക്യൂട്ടറെ നിയമിച്ചു.
സമയബന്ധിതമായി കുറ്റപത്രം നൽകി.'' എംപി പറയുന്നു.

Read Also: Vismaya Case Verdict: വിസ്മയ കേസ്; പ്രതി കിരൺ കുമാറിന് 10 വർഷം തടവ്, പന്ത്രണ്ടര ലക്ഷം രൂപ പിഴ

''നിയമ നടപടികൾക്ക് പുറമേ സാമൂഹിക അവബോധവും നമുക്ക് ശക്തിപ്പെടുത്തണം. സ്ത്രീധനം എന്നത് ഏറ്റവും മോശപ്പെട്ട പ്രവണതയാണെന്ന് ആവർത്തിച്ചു നമ്മൾ ജനങ്ങളെ ഓർമ്മപ്പെടുത്തണം.'' കുറിപ്പിനൊപ്പം  വിസ്മയ കേസിൽ കോടതി വിധി സ്ത്രീധനമെന്ന ദുരാചാരം അവസാനിപ്പിക്കാനുള്ള പോരാട്ടത്തിന് പ്രതീക്ഷയേകും എന്ന ഡിവൈഎഫ്ഐയുടെ പോസ്റ്ററും എഎ റഹീം പങ്കുവച്ചിട്ടുണ്ട്.  ''സ്ത്രീപക്ഷ സർക്കാരിന് അഭിവാദ്യങ്ങൾ'' അർപ്പിച്ചാണ് എഎ റഹീം എംപിയുടെ പോസ്റ്റ് അവസാനിക്കുന്നത്. 

കേരളം ഏറെ ഉറ്റുനോക്കിയ വിസ്മയ കേസിൽ വിസ്മയയുടെ മരണം നടന്ന് ഒരു വർഷം തികയും മുമ്പാണ് കോടതി വിധി എത്തിയിരിക്കുന്നത്. 2021 ജൂൺ 21നാണ് വിസ്മയ ഭതൃഗൃഹത്തിൽ തൂങ്ങി മരിച്ചത്. സ്ത്രീധനത്തിന്‍റെ പേരിലായിരുന്നു വിസ്മയയ്ക്ക് കൊടിയ പീഡനം ഭർത്താവ് കിരൺകുമാറിൽ നിന്ന് ഏൽക്കേണ്ടിവന്നത്. സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലായിരുന്നു വിസ്മയയുടെ മരണത്തിന് ശേഷം പുറത്തുവന്ന ഓരോ വാർത്തയും. 

എഎ റഹീം എംപിയുടെ ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News