Vismaya Case Verdict: ജീവപര്യന്തമാണ് പ്രതീക്ഷിച്ചത്, മേൽക്കോടതിയെ സമീപിക്കുമെന്ന് അമ്മ

മാതൃകാപരമായ ശിക്ഷയെന്നാണ് വിധിയെ പറ്റി പ്രോസിക്യൂഷൻ പറഞ്ഞത്

Written by - Zee Malayalam News Desk | Last Updated : May 24, 2022, 01:14 PM IST
  • കേസിൽ മേൽക്കോടതിയെ സമീപിക്കുംമെന്നും വിസ്മയയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു
  • ജീവപര്യന്തം പ്രതീക്ഷിരുന്നതായും അമ്മ
  • 10 വർഷം കഠിന തടവും 12.5 ലക്ഷം രൂപ പിഴയുമാണ് കിരൺകുമാറിന് ലഭിച്ചത്
Vismaya Case Verdict: ജീവപര്യന്തമാണ് പ്രതീക്ഷിച്ചത്,  മേൽക്കോടതിയെ സമീപിക്കുമെന്ന് അമ്മ

കൊല്ലം: വിസ്മയക്കേസിൽ പ്രതി കിരൺകുമാറിൻറെ ശിക്ഷ കുറഞ്ഞു പോയെന്ന് വിസ്മയയുടെ അമ്മ. കേസിൽ മേൽക്കോടതിയെ സമീപിക്കുംമെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു. 10 വർഷം തടവും 12.5 ലക്ഷം രൂപ പിഴയുമാണ് കിരൺകുമാറിന് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്. രണ്ടര ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കൾക്ക് കൊടുക്കണം.

മാതൃകാപരമായ ശിക്ഷയെന്നാണ് വിധിയെ പറ്റി പ്രോസിക്യൂഷൻ പറഞ്ഞത്. മൂന്ന് വകുപ്പുകളിലായി 25 വർഷത്തെ തടവ് കിരൺകുമാറിന് ലഭിക്കുന്നത്. എന്നാൽ ഒരുമിച്ച് അനുഭവിക്കേണ്ടുന്നതിനാൽ 10 വർഷം മതിയാകും. 
ജൂണ്‍  21ന് പുലര്‍ച്ചെയാണ് ഭര്‍തൃഗൃഹത്തിലെ കുളിമുറിയില്‍ വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് സ്ഥാപിക്കാന്‍ നിരവധി ഡിജിറ്റല്‍ തെളിവുകളാണ് പ്രോസിക്യൂഷന്‍ ഹാജാരാക്കിയത്. സാധാരണ സ്ത്രീധന പീഡനക്കേസുകളില്‍ നിന്നും വിഭിന്നമായി  102 സാക്ഷികളും 98 രേഖകളും 56 തൊണ്ടിമുതലുമാണ്  കേസിലുള്ളത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News