Work Stress: 'സ്വപ്ന ജോലിക്ക് മകൾ കൊടുക്കേണ്ടി വന്ന വില സ്വന്തം ജീവൻ'; കമ്പനി മേധാവിക്ക് കത്തയച്ച് പെൺകുട്ടിയുടെ അമ്മ

അന്നയുടെ മരണം ഇ.വൈക്കുള്ള ഒരു വേക്ക് അപ്പ് കോളാണെന്നും ജീവനക്കാരുടെ ആരോഗ്യത്തിന് മുൻഗണന നൽകുന്ന തൊഴിൽ സാഹചര്യം ഒരുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. 

Written by - Zee Malayalam News Desk | Last Updated : Sep 19, 2024, 12:04 PM IST
  • തൊഴിൽ സമ്മർദ്ദം അന്നയെ ശാരീരികവും മാനസികവുമായി തളർത്തിയിരുന്നു
  • അന്നയുടെ മരണത്തിൽ അന്വേഷണം നടത്തുമെന്ന് തൊഴിൽ സഹമന്ത്രി ശോഭ കരന്ദലജെ
Work Stress: 'സ്വപ്ന ജോലിക്ക് മകൾ കൊടുക്കേണ്ടി വന്ന വില സ്വന്തം ജീവൻ'; കമ്പനി മേധാവിക്ക് കത്തയച്ച് പെൺകുട്ടിയുടെ അമ്മ

അന്ന ഒരു പോരാളിയായിരുന്നു. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും അവൾ ഒരുപോലെ മികവ് പുലർത്തി, ഉന്നത വിജയത്തോടെ സി.എ പരീക്ഷ ജയിച്ച് ഒടുവിൽ ആ​ഗ്രഹിച്ച ജോലി തന്നെ അവൾ നേടിയെടുത്തു. പക്ഷേ.....

'ഏർണസ്റ്റ് ആന്റ് യം​ഗ്' എന്ന പ്രമുഖ അക്കൗണിങ് കമ്പനിയിൽ അന്ന ജോലിക്ക് പ്രവേശിച്ചത് വർഷങ്ങളായുള്ള അവളുടെ സ്വപ്നം നിറവേറ്റിയ സന്തോഷത്തിലായിരുന്നു. എന്നാൽ ആ സ്വപ്ന ജോലിക്ക് അവൾ കൊടുക്കേണ്ടി വന്ന വില സ്വന്തം ജീവനും.

അമിതജോലി ഭാരം തന്റെ മകളുടെ ജീവൻ കവർന്നതിൽ കമ്പനി മേധാവിക്ക് ഒരമ്മ എഴുതിയ ഹൃദയഭേദകമായ കത്താണ് ഇപ്പോൾ സമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നത്. തന്റെ മകൾക്ക് സംഭവിച്ച ദുരനുഭവം മറ്റൊരു കുടുംബത്തിന് സംഭവിക്കരുതെന്ന് പറഞ്ഞാണ് കത്ത് ആരംഭിക്കുന്നത്.

Read Also: കബഡി താരത്തിന്റെ ആത്മഹത്യ: ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവ്!

മാർച്ചിൽ ജോലിയിൽ പ്രവേശിച്ച കൊച്ചി സ്വദേശിയായ അന്ന സെബാസ്റ്റിൻ പേരയിൽ ജൂലൈ 20നാണ് താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണ് മരിച്ചത്. മരിക്കുന്നതിനും രണ്ടാഴ്ച മുമ്പ് നെഞ്ചു വേദനയെ തുടർന്ന് അന്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഉറക്കമില്ലായ്മയും സമയം തെറ്റിയുള്ള ഭക്ഷണവുമാണ് അസ്വസ്തതയ്ക്ക് കാരണമെന്നാണ് ഡ‍ോക്ടർ പറഞ്ഞത്.

അമിത ജോലി ഭാരം മകളെ തളർത്തിയിരുന്നതായി ഇ.വൈയുടെ ഇന്ത്യയിലെ മേധാവി രാജീവ് മേമാനിക്ക് എഴുതിയ കത്തിൽ അന്നയുടെ മാതാവ് അനിത അഗസ്റ്റിൻ ചൂണ്ടികാട്ടുന്നു. ഓഫീസ് സമയം കഴിഞ്ഞും ജോലി ചെയ്യാൻ അവൾ നിർബന്ധിക്കപ്പെട്ടു. ക്രിക്കറ്റ് മത്സരങ്ങളുടെ സമയം അനുസരിച്ചാണ് മാനേജർ മീറ്റിങ്ങുകൾ മാറ്റി വച്ചത്. മിക്കപ്പോഴും വൈകുന്നേരങ്ങളിലാണ് ജോലി അസൈൻ ചെയ്തിരുന്നത്. ആദ്യ ജോലിയായതിനാൽ അവൾ പരാതിപ്പെട്ടില്ല. എന്നാൽ അതിന് അവൾ നൽകേണ്ടി വന്നത് സ്വന്തം ജീവനായിരുന്നുവെന്ന് കത്തിൽ പറയുന്നു.

തൊഴിൽ സമ്മർദ്ദം അന്നയെ ശാരീരികവും മാനസികവുമായി തളർത്തിയിരുന്നു. വിശ്രമിക്കാനോ വ്യക്തി ജീവിതത്തിന് സമയം കണ്ടെത്താനോ അവൾക്ക് കഴിഞ്ഞില്ല. പുണെയിൽ നടന്ന അന്നയുടെ സി.എ. ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ അച്ഛനും അമ്മയുമൊത്ത് സമയം ചെലവഴിക്കാൻ പോലും ജോലിത്തിരക്കു കാരണം അന്നയ്ക്ക് സാധിച്ചില്ല. ചടങ്ങിന് വൈകിയാണ് അന്ന എത്തിയതെന്നും കത്തിൽ പറയുന്നു.

മകൾ മരിച്ചിട്ട് അവളുടെ ശവസംസ്കാര ചടങ്ങിൽ പോലും കമ്പനിയിൽ നിന്നാരും പങ്കെടുത്തില്ല. അന്നയുടെ മരണം ഇ.വൈക്കുള്ള ഒരു വേക്ക് അപ്പ് കോളാണെന്നും ജീവനക്കാരുടെ ആരോഗ്യത്തിന് മുൻഗണന നൽകുന്ന തൊഴിൽ സാഹചര്യം ഒരുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

അതേസമയം അന്നയുടെ മരണത്തിൽ അന്വേഷണം നടത്തുമെന്ന് തൊഴിൽ സഹമന്ത്രി ശോഭ കരന്ദലജെ. മുൻ മന്ത്രി രാജീവ് ചന്ദ്രശേഖർ വിഷയത്തിൽ ഇടപ്പെട്ടതിനെ തുടർന്നാണ് മന്ത്രിയുടെ ഉറപ്പ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News