വയനാട്: വയനാട്ടിൽ മദ്യലഹരിയിലുണ്ടായ വാക്കു തർക്കത്തിൽ ഭാര്യയെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി. അഞ്ചുകുന്ന് പാലുകുന്ന് കുളത്താറ പണിയ കോളനിയിലെ ആതിരയാണ് മരിച്ചത്. ഭര്‍ത്താവ് ബാബു അതീവഗുരുതരാവസ്ഥയില്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തിൽ കേസെടുത്ത പനമരം പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നു വൈകുന്നേരം 3:45ഓടെയായിരുന്നു സംഭവം.
രണ്ടാഴ്ച മുമ്പ് ആതിര തൻ്റെ മൂന്ന് മക്കളേയുംകൊണ്ട് കര്‍ണാടകയില്‍ കാപ്പിത്തോട്ടത്തില്‍ ജോലിക്ക് പോയിരുന്നു. തുടര്‍ന്ന് ഇന്നാണ് ഇവർ തിരികെ വീട്ടിലെത്തിയത്. സ്വന്തം വീടായ പുല്‍പ്പള്ളി കാപ്പിസെറ്റിലെ വീട്ടിലേക്ക് പോകാനായിരുന്നു ആതിരയുടെ തീരുമാനം. എന്നാല്‍ തന്റെ സമ്മതമില്ലാതെ മക്കളേയും കൊണ്ട് കര്‍ണാടകയിലേക്ക് പോയതിനെ ബാബു ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കമാണ് കൊലയിൽ കലാശിച്ചത്.
ALSO READ: തൂക്കവഴിപാടിനിടെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് താഴെ വീണു
കഴുത്തിന് വെട്ടേറ്റ ആതിര സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ആതിരിയെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം ബാബു സ്വയം കഴുത്തിനു മുറിവേൽപ്പിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അതീവഗുരുതരാവസ്ഥയില്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ബാബു അപകടനില തരണം ചെയ്തിട്ടില്ല.ബാബു മദ്യപിച്ചെത്തി വീട്ടിൽ ബഹളം വെക്കുക പതിവായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
സംഭവത്തിൽ പനമരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ജോലിസ്ഥലത്തേക്ക് കുട്ടികളെ ആതിര ക്കൊണ്ടുപോകുന്നത് ചോദ്യം ചെയ്ത് കഴിഞ്ഞദിവസം ബാബു പനമരം പോലീസിൽ പരാതി നൽകിയിരുന്നു. മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്ന ബാബുവിന്റെ അടുത്ത് മക്കളെ വിട്ടിട്ട് പോകാന്‍ ഭയമായിരുന്നുവെന്നായിരുന്നു ആതിര പോലീസിൽ നൽകിയ മൊഴി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.