തിരുവനന്തപുരം: വാമനപുരത്തുള്ള കാരേറ്റ് വർക്ക് ഷോപ്പിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനകത്ത് മൃതദേഹം കണ്ടെത്തി. കാഞ്ഞിരംപാറ മുകൻകുഴി സ്വദേശി ബാബുവിന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വർക്ക്ഷോപ്പിലെ ജീവനക്കാർ മൃതദേഹം കാണുന്നത്.
വീട്ടുകാരുമായി അകന്ന് തെരുവിൽ അലഞ്ഞു തിരിയുകയായിരുന്നു ബാബു. ആക്രി പെറുക്കി വിറ്റായിരുന്നു അയാൾ ജീവിച്ചിരുന്നത്. നിർത്തിയിട്ടിരുന്ന വാഹനങ്ങളിലും കടത്തിണ്ണയിലും മറ്റുമായാണ് ഇയാൾ ഉറങ്ങിയിരുന്നത്. ഏറെ നാളായി ഓടാതെ കിടക്കുന്ന ബസിന്റെ സീറ്റുകൾക്കിടയിലായിരുന്നു മൃതദേഹം. സീറ്റുകൾ മുറിച്ചുമാറ്റിയാണ് മൃതദേഹം പുറത്തെടുത്തത്.
ALSO READ: വാട്ടർ അതോറിറ്റിക്ക് മുൻപിൽ വെച്ച് കൈമാറാൻ;എംഡിഎംഎ യുമായി യുവാക്കൾ കസ്റ്റഡിയിൽ
പരിശോധനകൾ കഴിഞ്ഞതിനു ശേഷം പൊലീസ് ബന്ധുക്കളെ വിളിച്ചുവരുത്തിയാണ് മരിച്ചത് ബാബുവാണെന്നു സ്ഥിരീകരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷമേ ബാബുവിന്റെ മരണത്തിൽ അസ്വാഭാവികത ഉണ്ടോയെന്നു വ്യക്തമാകൂ. എന്നിരുന്നാലും പൊലീസ് അസ്വാഭാവിക മരണത്തിനു കേസ് എടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...