Covid Updates: സംസ്ഥാനത്ത് 5397 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; Test Positivity 7.25%

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 74 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.     

Written by - Zee Malayalam News Desk | Last Updated : Feb 12, 2021, 06:59 PM IST
  • 4980 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
  • ഇതിൽ 313 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
  • കഴിഞ്ഞ 24 മണിക്കൂറിനിടെ 74,408 സാമ്പിളുകളാണ് പരിശോധിച്ചത്.
Covid Updates: സംസ്ഥാനത്ത് 5397 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; Test Positivity 7.25%

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് 5397 പേർക്ക് കൊവിഡ് (Covid19) സ്ഥിരീകരിച്ചു.  ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 74 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4980 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 313 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 

ഇന്ന് രോഗം സ്ഥിരീകരിച്ചത് എറണാകുളം 589, കോട്ടയം 565, പത്തനംതിട്ട 542, മലപ്പുറം 529, കോഴിക്കോട് 521, കൊല്ലം 506, ആലപ്പുഴ 472, തൃശൂർ 472, തിരുവനന്തപുരം 393, കണ്ണൂർ 197, ഇടുക്കി 189, പാലക്കാട് 149, കാസർഗോഡ് 146, വയനാട് 127 എന്നിങ്ങനെയാണ്.   കഴിഞ്ഞ 24 മണിക്കൂറിനകം യുകെയിൽ നിന്ന് വന്ന ഒരാൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അടുത്തിടെ യുകെയിൽ (UK) നിന്നും വന്ന 82 പേർക്കാണ് ഇതുവരെ കോവിഡ്19 (Covid19) സ്ഥിരീകരിച്ചത്. ഇവരിൽ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

Also Read: കേരളത്തിൽ നിന്ന് വരുന്നവർക്ക് RT PCR പരിശോധന ഫലം നിർബന്ധം, നിയന്ത്രണങ്ങൾ കടുപ്പിച്ച് Maharashtra

കഴിഞ്ഞ 24 മണിക്കൂറിനിടെ 74,408 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.25 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,04,40,267 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇതിനിടയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് (Covid Death) ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 3954 ആയിട്ടുണ്ട്. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.  ഇന്ന് 30 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. 

Also Read: Corona കൈകാര്യം ചെയ്യുന്നതിലെ പിഴവ് വാർത്തയാക്കി; BBC ചാനലിന് വിലക്കേർപ്പെടുത്തി China 

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5332 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 424, കൊല്ലം 306, പത്തനംതിട്ട 568, ആലപ്പുഴ 356, കോട്ടയം 374, ഇടുക്കി 293, എറണാകുളം 743, തൃശൂർ 414, പാലക്കാട് 153, മലപ്പുറം 424, കോഴിക്കോട് 604, വയനാട് 198, കണ്ണൂർ 405, കാസർഗോഡ് 70 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 63,961 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,25,871 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,41,362 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,30,942 പേർ വീടുകളിലും 10,420 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1294 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ ആകെ 452 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

 

Trending News