Thiruvanathapuram : സംസ്ഥാനത്ത് കോവിഡ് പരിശോധന ഒരു ലക്ഷമായി വർധിപ്പിക്കുമെന്ന് ജനുവരി 28ന് നടത്തിയ വാർത്തസമ്മേളനത്തിൽ CM Pinarayi Vijayan അറിയിച്ചിരുന്നു. അതിൽ 75 ശതമാനവും RT PCR ടെസ്റ്റായിരിക്കുമെന്നാണ് മുഖമന്ത്രി വ്യക്തമാക്കിയിരുന്നു. Antigen പരിശോധനയിലെ കൃത്യയിൽ സംശയമുള്ളതിനാലാണ് മുഖ്യമന്ത്രി RT PCR പരിശോധന വർധിപ്പിക്കുമെന്ന് അറിയിച്ചത്. എന്നാൽ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് നടക്കുന്ന RT PCR പരിശോധന 30 ശതമാനം പോലുമില്ല.
കേരളത്തിൽ COVID അതിരൂക്ഷമാകുന്ന അവസ്ഥയിലാണ് കുറെ നാളുകളായി ഇല്ലാതിരുന്ന മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനം ജനുവരി 28ന് നടത്തുന്നത്. സംസ്ഥാനത്തെ കോവിഡ് പശ്ചാത്തലം വിലയിരുത്തിയതിന് ശേഷം മുഖ്യമന്ത്രി കേരളത്തിന്റെ ഇനിയുള്ള കോവിഡ് പ്രതിരോധത്തിന്റെ തയ്യാറെടുപ്പുകൾ അറിയിക്കുന്നതിനിടെ സംസ്ഥാനത്ത് RT PCR പരിശോധന വർധിപ്പിക്കുമെന്ന് വ്യക്തമാക്കിയത്.
ALSO READ: Covid-19: സംസ്ഥാനത്ത് കോവിഡ് വ്യാപനം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍
എന്നാൽ മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനം നടന്നതിന് ശേഷം കഴിഞ്ഞ ഒരാഴ്ചക്കിടെ നടത്തിയ പരിശോധന നിരക്കിൽ ഏറ്റവും കുടുതൽ നടന്നത് ഇന്നലെ വന്ന റിപ്പോർട്ടിൽ ആയിരുന്നു. 59635 സാമ്പിളുകൾ പരിശോധിച്ചത്. എന്നാൽ അതിൽ 41654 സാമ്പിളുകൾ ആന്റിജൻ പരിശോധനയ്ക്കാണ് വിധേയമാക്കിയരിക്കുന്നത്. മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിന് ശേഷം ഒരാഴ്ചയിലെ കോവിഡ് പരിശോധനയുടെ കണക്കെടുക്കുമ്പോൾ 70 ശതമാനവും ആന്റിജൻ പരിശോധനയാണ് കേരളത്തിൽ നടക്കുന്നത്. Test Positivity Rate 10 ശതമാനത്തിന് മുകളിൽ നിൽക്കുമ്പോഴും സർക്കാർ കൃത്യത ഇല്ലാത്ത ആന്റിജൻ പരിശോധന ഇപ്പോഴും 70 ശതമാനത്തോളം നടത്തുന്നതെന്ന് കണക്ക് വ്യക്തമാക്കുന്നു.
നേരത്തെ മുഖ്യമന്ത്രി RT PCR പരിശോധന വ്യാപിപ്പിക്കുമെന്ന് അറിയിച്ചപ്പോൾ ആരോഗ്യ വകുപ്പ് എതിർപ്പ് അറിയിച്ചിരുന്നു. RT PCR പരിശോധനയുടെ ഫലം ലഭിക്കുന്നതിന് ഒരുപാട് സമയമെടുക്കുന്നതും, നേരത്തെ കോവിഡ് ബാധിച്ചവർക്ക് വീണ്ടും പോസിറ്റീവാണെന്നും കാണിക്കുന്ന ഫോൾസ് പോസിറ്റീവ് തുടങ്ങിയവ ഉയർത്തിയാണ് ആരോഗ്യ മേഖലയിലെ ചിലർ മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനെതിരെ പ്രതികരിച്ചത്.
ALSO READ: Kadakampally Surendran Covid Positive: ആശുപത്രിയിൽ പ്രവശിപ്പിച്ചു,ഫേസ് ബുക്ക് പോസ്റ്റ്
അതിനിടെ സംസ്ഥാന കേവിഡ് നിരക്ക് ശരാശരി 6000ത്തിന് മുകളിലായി തന്നെ നിൽക്കുകയാണ്. രാജ്യത്ത് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ 50% മുകളിൽ കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇങ്ങനെ ഓരോ ദിവസവും കോവിഡ് കണക്ക് ഉയരുമ്പോൾ പേരിന് മാത്രമായി ആന്റിജൻ പരിശോധന (Antigen Test) മാത്രമാണ് നടത്തുന്നത് സംസ്ഥാനത്തെ കൂടുതൽ അപകടത്തിലേക്കാണ് നയിക്കുന്നതെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.