തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിലെ (Medical college) 30 എംബിബിഎസ് വിദ്യാർഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മെഡിക്കൽ വിദ്യാർഥികൾക്കാണ് കൊവിഡ് ബാധിച്ചതെന്നത് ആശങ്ക ഉയർത്തുന്നു.
രണ്ട് ബാച്ചുകളിലെ വിദ്യാർഥികൾക്കാണ് കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. വിദ്യാർഥികളുടെ (Students) ഹോസ്റ്റൽ അടയ്ക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. കഴിഞ്ഞ ദിവസം ആശുപത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വിദ്യാർഥികൾ രോഗികളുമായും കൂട്ടിരിപ്പുകാരുമായും സമ്പർക്കത്തിൽ വന്നിട്ടുണ്ടാകുമെന്നത് ആശങ്ക വർധിപ്പിക്കുന്നു.
മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഇന്ത്യൻ കോഫീ ഹൗസിലെ 13 ജീവനക്കാർക്കും കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കോഫീ ഹൗസ് ജീവനക്കാരിൽ ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. തുടർന്ന് മുഴുവൻ ജീവനക്കാരെയും പരിശോധിച്ചതിൽ നിന്നാണ് 13 പേർക്ക് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. കൊവിഡ് പോസിറ്റീവായ (Covid positive) എല്ലാവരോടും നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA