ഓണക്കാലത്ത് പോല്‍-ആപ്പ് വഴി സുരക്ഷ ഉറപ്പാക്കിയത് 1329 പേർ

തിരുവനന്തപുരം ജില്ലയില്‍ ഇക്കാലയളവില്‍ 317 പേര്‍ ഈ സേവനം വിനിയോഗിച്ചു

Written by - Zee Malayalam News Desk | Last Updated : Sep 14, 2022, 08:30 PM IST
  • മൊബൈല്‍ ആപ്പ് വഴി അറിയിക്കണമെന്ന നിര്‍ദ്ദേശത്തിന് മികച്ച പ്രതികരണം
  • ഇക്കാലയളവില്‍ 317 പേര്‍ ഈ സേവനം വിനിയോഗിച്ചു
  • പൂട്ടിക്കിടക്കുന്ന വീടിന് സമീപം അധിക സുരക്ഷ ഒരുക്കും
ഓണക്കാലത്ത് പോല്‍-ആപ്പ് വഴി  സുരക്ഷ ഉറപ്പാക്കിയത് 1329 പേർ

ഓണാവധിക്ക് വീട് പൂട്ടി യാത്ര പോവുന്നവര്‍ അക്കാര്യം പോലീസിന്‍റെ മൊബൈല്‍ ആപ്പ് വഴി അറിയിക്കണമെന്ന നിര്‍ദ്ദേശത്തിന് മികച്ച പ്രതികരണം. സെപ്റ്റംബര്‍ അഞ്ച് മുതല്‍ 13 വരെയുളള കാലയളവില്‍ 1329 പേരാണ് സംസ്ഥാനത്ത് പോലീസിന്‍റെ മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പ് വഴി തങ്ങള്‍ വീടുപൂട്ടി യാത്രപോകുന്ന കാര്യം പോലീസിനെ അറിയിച്ചത്. 

തിരുവനന്തപുരം ജില്ലയില്‍ ഇക്കാലയളവില്‍ 317 പേര്‍ ഈ സേവനം വിനിയോഗിച്ചു. എറണാകുളം ജില്ലയില്‍ 164 പേരും തൃശൂരില്‍ 131 പേരും തങ്ങള്‍ വീട് പൂട്ടി യാത്രപോകുന്ന കാര്യം പോലീസിന്‍റെ മൊബൈല്‍ ആപ്പ് വഴി അറിയിക്കുകയുണ്ടായി. കോഴിക്കോട് 129 പേരും കൊല്ലത്ത് 89 പേരും കണ്ണൂരില്‍ 87 പേരുമാണ് ഈ സൗകര്യം വിനിയോഗിച്ചത്.

ഓണാവധി കഴിഞ്ഞെങ്കിലും വീടുപൂട്ടി യാത്രപോകുന്നവര്‍ക്ക് ആ വിവരം പോലീസിന്‍റെ മൊബൈല്‍ ആപ്പ് വഴി അറിയിക്കാന്‍ തുടര്‍ന്നും സൗകര്യമുണ്ടാകും. ഇതിനായി പോല്‍-ആപ്പ് എന്ന മൊബൈല്‍ ആപ്പ് മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷമാണ് ആവശ്യമായ വിവരങ്ങള്‍ നല്‍കേണ്ടത്. പൂട്ടിക്കിടക്കുന്ന വീടിന് സമീപം അധിക സുരക്ഷ ഒരുക്കാനും പട്രോളിംഗ് ശക്തിപ്പെടുത്താനും ഇതുവഴി സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

 

 

Trending News