Win Win Lottery Result: ഒന്നാം സമ്മാനം 75 ലക്ഷം, വിൻ വിൻ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന വിൻ വിൻ ഡബ്ല്യു 720 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരം ​ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടത്തുന്നത്. 75ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.

Written by - Zee Malayalam News Desk | Last Updated : May 29, 2023, 08:31 AM IST
  • എല്ലാ തിങ്കളാഴ്ചയുമാണ് വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്.
  • ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com വഴി ഫലം അറിയാൻ സാധിക്കും.
  • വിൻ വിൻ ലോട്ടറി ടിക്കറ്റിന് 40 രൂപയാണ് വില.
Win Win Lottery Result: ഒന്നാം സമ്മാനം 75 ലക്ഷം, വിൻ വിൻ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന വിൻ വിൻ ഡബ്ല്യു 720 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരം ​ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടത്തുന്നത്. 75ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.

എല്ലാ തിങ്കളാഴ്ചയുമാണ് വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com വഴി ഫലം അറിയാൻ സാധിക്കും. വിൻ വിൻ ലോട്ടറി ടിക്കറ്റിന് 40 രൂപയാണ് വില. സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക വാങ്ങാൻ സാധിക്കും. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം ലോട്ടറി ഓഫീസിലോ ബാങ്കിലോ സമർപ്പിച്ച് തുക നേടാം.

Also Read: Arikkomban: അരിക്കൊമ്പൻ വനത്തിനുള്ളിൽ തന്നെ; നിരീക്ഷണം തുടർന്ന് തമിഴ്നാട് വനംവകുപ്പ്

വിൻ വിൻ ലോട്ടറിക്ക് പുറമേ അക്ഷയ, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, കാരുണ്യ പ്ലസ്, നിർമൽ, സത്രീ ശക്തി എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ഭാ​ഗ്യക്കുറി നറുക്കെടുപ്പ് നടക്കുന്നുണ്ട്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിലുള്ള ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News