Zee News Opinion Poll: കർണാടകയിൽ ആരുടെ സർക്കാർ? അഭിപ്രായ വോട്ടെടുപ്പിൽ അമ്പരപ്പിക്കുന്ന പ്രതികരണം

Zee News Opinion Poll: മെയ് 10 ന് നടക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം മെയ് 8 ന് അവസാനിക്കും. 38 വർഷം പഴക്കമുള്ള സർക്കാരുകൾ മാറിമാറി വരുന്ന രീതി തകർത്ത് ദക്ഷിണേന്ത്യൻ കോട്ട നിലനിർത്താനാണ് ഇത്തവണ ബിജെപിയുടെ ശ്രമം. 

Written by - Zee Malayalam News Desk | Last Updated : May 7, 2023, 11:06 PM IST
  • നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം മെയ് 8 ന് അവസാനിക്കും. 38 വർഷം പഴക്കമുള്ള സർക്കാരുകൾ മാറിമാറി വരുന്ന രീതി തകർത്ത് ദക്ഷിണേന്ത്യൻ കോട്ട നിലനിർത്താനാണ് ഇത്തവണ ബിജെപിയുടെ ശ്രമം.
Zee News Opinion Poll: കർണാടകയിൽ ആരുടെ സർക്കാർ? അഭിപ്രായ വോട്ടെടുപ്പിൽ അമ്പരപ്പിക്കുന്ന പ്രതികരണം

Zee News Opinion Poll: കര്‍ണാടകയില്‍ ഹൈ വോള്‍ട്ടേജ് തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ വെറും മണിക്കൂറുകള്‍ മാത്രം ശേഷിക്കേ സംസ്ഥാനത്തെ മൂന്ന് പ്രധാന രാഷ്ട്രീയ പാർട്ടികളായ ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി (എസ്)  വോട്ടർമാരെ സ്വാധീനിക്കാനുള്ള തങ്ങളുടെ അവസാന വട്ട തിരക്കിലാണ്. 

Also Read:   Karnataka Assembly Elections 2023: കർണാടകയില്‍ വിജയം ഉറപ്പാക്കാന്‍ ട്രംപ് കാര്‍ഡ് പുറത്തെടുത്ത് BJP!!

മെയ് 10 ന് നടക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം മെയ് 8 ന് അവസാനിക്കും. 38 വർഷം പഴക്കമുള്ള സർക്കാരുകൾ മാറിമാറി വരുന്ന രീതി തകർത്ത് ദക്ഷിണേന്ത്യൻ കോട്ട നിലനിർത്താനാണ് ഇത്തവണ ബിജെപിയുടെ ശ്രമം. എന്നാല്‍, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ മനോവീര്യം വർദ്ധിപ്പിക്കുമെന്നതിനാൽ വീണ്ടും അധികാരം പിടിച്ചെടുക്കാനുള്ള കഠിന ശ്രമത്തിലാണ് കോൺഗ്രസ്.

'കിംഗ് മേക്കർ' അല്ല 'രാജാവ്' ആയി ഉയർന്നുവരിക അതാണ് മുന്‍ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജെഡി (എസ്) ലക്ഷ്യമിടുന്നത്. പാര്‍ട്ടി അതിന്‍റെ സര്‍വ്വ ശക്തിയും പ്രചാരണത്തിന് വിനിയോഗിക്കുകയാണ്. കേവല ഭൂരിപക്ഷം നേടുമെന്ന പ്രതീക്ഷയിലാണ് ലഭിക്കാന്‍ സ്വന്തമായി സർക്കാർ രൂപീകരിക്കാൻ ആവശ്യമായ സംഖ്യകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജെഡി (എസ്.) 

അതിനിടെ കഴിഞ്ഞ രണ്ടു ദിവസമായി കര്‍ണാടകയില്‍ പ്രധാനമന്ത്രി മോദി നടത്തിയ ആവേശം നിറഞ്ഞ പ്രചാരണത്തിനൊടുവില്‍ ജനങ്ങളുടെ മൂഡ്‌ മനസിലാക്കാനുള്ള ശ്രമം  Zee News നടത്തി.  ജനങ്ങള്‍ നല്‍കിയ പ്രതികരണം അമ്പരപ്പിക്കുന്നതായിരുന്നു എന്നതാണ് വസ്തുത. 

ZEE NEWS & MATRIZE ന്‍റെ സർവേ അനുസരിച്ച്, കർണാടകയിൽ ബിജെപിക്ക് 42% വോട്ടുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, തൊട്ടുപിന്നില്‍ 41%  വോട്ടുമായി കോണ്‍ഗ്രസ്‌ നില കൊള്ളുന്നു. അതേസമയം ജെഡിഎസിന് 14ഉം മറ്റുള്ളവർക്ക് 3 ശതമാനവും വോട്ട് ലഭിക്കാനാണ് സാധ്യത. അതായത് വോട്ട് ശതമാനം പരിഗണിച്ചാല്‍ പ്രമുഖ പോരാളികളായ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ 1 ശതമാനം വോട്ടിന്‍റെ വ്യത്യാസം മാത്രമേയുള്ളൂ...!!

കർണാടകയില്‍  മെയ് 10 ന് സ്ഥാനാർത്ഥികളുടെ വിധി ഇവിഎമ്മുകളിൽ നിക്ഷേപിക്കപ്പെടും. പൊതുജനം ആരെയാണ് അധികാരത്തില്‍ എത്തിയ്ക്കുന്നത് എന്നും ആരെയാണ്  വനവാസത്തിന് അയയ്ക്കുക എന്നും  മെയ്‌ 13 ന് അറിയാം. 

ഈ അവസരത്തില്‍ കർണാടകയിലെ ജനങ്ങളുടെ മാനസികാവസ്ഥ അറിയാൻ  224 സീറ്റുകളിലായി ആകെ 3,36,000 ആളുകളോട് ചോദ്യങ്ങൾ ചോദിച്ചു. മാർച്ച് 29 നും മെയ് 5 നും ഇടയിൽ നടത്തിയ ഈ   സർവേയിൽ, കർണാടകയിലെ എല്ലാ സീറ്റുകളില്‍നിന്നും 1500 വോട്ടർമാര്‍ പങ്കെടുത്തു. വോട്ടര്‍മാര്‍ നല്‍കിയ ഉത്തരങ്ങളുടെ അടിസ്ഥാനത്തിൽ  അഭിപ്രായ വോട്ടെടുപ്പിന്‍റെ  ഡാറ്റ പുറത്തുവന്നു. ഇത്  വെറും അഭിപ്രായ സർവേ മാത്രമാണെന്ന് ഓര്‍മ്മിപ്പിക്കട്ടെ... 

ഈ അഭിപ്രായ വോട്ടെടുപ്പിൽ, Zee News ജനങ്ങളുടെ മൂഡ്‌ മനസിലാക്കാന്‍ ശ്രമിച്ചു. ബജ്‌റംഗ് ദളിന്‍റെ നിരോധനം മുതൽ ഏത് പാർട്ടി സർക്കാർ രൂപീകരിക്കും? ആർക്ക് എത്ര ശതമാനം വോട്ട് ലഭിക്കും?  രാഹുൽ-പ്രിയങ്കയുടെ കരിഷ്മ വോട്ടുകളായി മാറുമോ ഇല്ലയോ? പ്രധാനമന്ത്രി മോദി ഗെയിം ചേഞ്ചർ ആണെന്ന് തെളിയിക്കുമോ ഇല്ലയോ? എല്ലാ ചോദ്യങ്ങളും പൊതു ജനങ്ങള്‍ക്ക് മുന്‍പില്‍ നിരത്തി.  അവരുടെ പ്രതികരണങ്ങള്‍ അറിയാം ,  

രാഹുൽ-പ്രിയങ്കയുടെ 'കരിഷ്മ' ഫലം കാണുമോ? 

അഭിപ്രായ വോട്ടെടുപ്പിൽ, രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പ്രചാരണത്തിൽ നിന്ന് കോൺഗ്രസിന് എത്രത്തോളം പ്രയോജനം ലഭിക്കുമെന്ന ചോദ്യത്തിന് കോൺഗ്രസിന് നേട്ടമുണ്ടാകുമെന്ന് 28% പേർ അവകാശപ്പെട്ടു. അതേസമയം കോൺഗ്രസിന് ഇത് ഒരു പരിധിവരെ ഗുണം ചെയ്യുമെന്ന് 34 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടപ്പോള്‍  38% പേർ കോൺഗ്രസിന് ഇതുകൊണ്ട് പ്രയോജനമില്ലെന്ന് തന്നെ അഭിപ്രായപ്പെട്ടു. 

ബജ്‌റംഗ ദളിനെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രഖ്യാപനത്തിന്‍റെ പ്രത്യാഘാതം എന്തായിരിക്കും? ഈ പ്രഖ്യാപനം കോൺഗ്രസിന് ഗുണം ചെയ്യുമെന്ന് 22% പേർ പ്രതികരിച്ചു.  ഈ വാഗ്ദാനം കോൺഗ്രസിന് ദോഷം ചെയ്യുമെന്ന് 44% ആളുകൾ പറഞ്ഞപ്പോള്‍ തിരഞ്ഞെടുപ്പിൽ ഒരു മാറ്റവും ഉണ്ടാക്കില്ലെന്ന് 19% ആളുകള്‍  പറഞ്ഞു. 15% പേർ ഈ വിഷയത്തിൽ എന്തെങ്കിലും പറയാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. 

പ്രധാനമന്ത്രി മോദി ഗെയിം ചേഞ്ചറായി മാറുമോ?

കർണാടക പോരാട്ടത്തിൽ, നിരവധി റാലികള്‍ നടത്തി പ്രധാനമന്ത്രി മോദി ബിജെപിക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാൻ  ശ്രമിക്കുന്നു, ജനക്കൂട്ടം തടിച്ചുകൂടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിൽ ബിജെപിയെ മാറ്റിമറിക്കുമോ?  

ഈ ചോദ്യത്തിന് 54% ആളുകൾ ഉവ്വ് എന്ന്  ഉത്തരം നൽകി. അതേസമയം, പ്രധാനമന്ത്രി മോദി ഒരു പരിധിവരെ ഗെയിം ചേഞ്ചറാണെന്ന് തെളിയിക്കുമെന്ന് 28% പേർ പറഞ്ഞു. പ്രധാനമന്ത്രി മോദി ഒരു ഗെയിം ചേഞ്ചർ ആണെന്ന് തെളിയിക്കില്ലെന്ന് പറഞ്ഞത് 18% ആളുകൾ മാത്രമാണ്. 

പ്രകടന പത്രിക സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ പ്രതികരണം ഏറെ ആകര്‍ഷകമായിരുന്നു. ഏതു പാര്‍ട്ടിയുടെ പ്രകടനപത്രികയാണ് ജനങ്ങളെ കൂടുതൽ സ്വാധീനിക്കുന്നതെന്ന ചോദ്യത്തിന്  ബിജെപി പ്രകടനപത്രിക തങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്ന് 41% പേർ പ്രതികരിച്ചു. കോൺഗ്രസ് പ്രകടനപത്രിക കൂടുതൽ ഫലപ്രദമാണെന്ന് 40% ആളുകൾ പറഞ്ഞു. മറുവശത്ത്, 14 ശതമാനം ആളുകൾ പറയുന്നത്  ജെഡിഎസിന്‍റെ  പ്രകടനപത്രിക മികച്ചതാണ് എന്നാണ്.   

അഭിപ്രായ വോട്ടെടുപ്പ് അനുസരിച്ച് കർണാടക നിയമസഭയിൽ ഏത് പാർട്ടിക്ക് എത്ര സീറ്റുകൾ ലഭിക്കുമെന്ന് നോക്കാം.  ZEE NEWS നു വേണ്ടി Matrize നടത്തിയ അഭിപ്രായ സർവേ പ്രകാരം ബിജെപി 103 മുതൽ 118 വരെ സീറ്റുകൾ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം കോൺഗ്രസിന് 82 മുതൽ 97 വരെ സീറ്റുകൾ ലഭിക്കും. ജെഡിഎസിന് 28 മുതൽ 33 വരെ സീറ്റുകൾ ലഭിക്കും. മറ്റുള്ളവർക്ക് 1 മുതൽ 4 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനർത്ഥം ഈ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഏറ്റവും വലിയ മുന്നണിയായികേവല ഭൂരിപക്ഷം നേടി ബിജെപി സര്‍ക്കാര്‍ രൂപീകരിയ്ക്കും എന്നാണ്...!! 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News