മാധ്യമസ്ഥാപനമായ വിയോണിന് യൂട്യൂബ് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി. യുക്രൈൻ യുദ്ധത്തെ കുറിച്ചുള്ള റഷ്യയുടെ പ്രസ്താവന റിപ്പോർട്ട് ചെയ്തതിനാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. മാർച്ച് 22നാണ് യൂട്യൂബ് വീഡിയോകൾ അപ്ലോഡ് ചെയ്യുന്നതിൽ നിന്ന് വിയോണിനെ വിലക്കിയത്.
റഷ്യ യുക്രൈൻ യുദ്ധത്തെ കുറിച്ച് നിഷ്പക്ഷമായി റിപ്പോർട്ട് ചെയ്യാൻ വിയോൺ ശ്രമിച്ചിരുന്നു. വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ക്യാമ്പെയ്ന് ഉപയോക്താക്കളിൽ നിന്ന് പിന്തുണ ലഭിച്ചതോടെ യൂട്യൂബ് വിലക്ക് പിൻവലിക്കാൻ തയാറായിരിക്കുകയാണ്. വിയോൺ വീഡിയോകൾ യൂട്യൂബിൽ അപ്ലോഡ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.
മാർച്ച് 10ന് രണ്ട് തത്സമയ പ്രസംഗങ്ങൾ വിയോൺ യൂട്യൂബിൽ പങ്കുവച്ചിരുന്നു. യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിത്രി കുലേബയുടെയും, റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിന്റെയും. തുടർന്ന് മാർച്ച് 22ന് വീഡിയോകൾ പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് ചാനലിനെ വിലക്കുന്നുവെന്ന് പറഞ്ഞ് യൂട്യൂബിൽ നിന്ന് കമ്പനിക്ക് സന്ദേശം വരികയായിരുന്നു. വീഡിയോകൾ YouTube-ന്റെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചപവെന്നാണ് ആരോപണം. WION യൂട്യൂബിന് ഒരു അപ്പീൽ നൽകിയെങ്കിലും അത് നിരസിക്കപ്പെട്ടു. തുടർന്ന് വിശദീകരണം ആവശ്യപ്പെട്ട് WION YouTube-ന് കത്തെഴുതി.
"യുക്രൈനിലെ റഷ്യൻ അധിനിവേശം ഉൾപ്പെടെയുള്ള അക്രമ സംഭവങ്ങളുടെ ഉള്ളടക്കം നിഷേധിക്കുന്നതും ചെറുതാക്കുന്നതും നിസാരവൽക്കരിക്കുന്നതും ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ എതിരാണന്ന് യൂട്യൂബ് വ്യക്തമാക്കി.
യുക്രേനിയൻ മന്ത്രിയുടെ പ്രസ്താവന നൽകിയത് പോലെ റഷ്യൻ വിദേശകാര്യ മന്ത്രിയുടെയും നൽകി. അല്ലാതെ വിയോണിന്റെ പ്രസ്താവനയല്ല അതെന്ന് വിയോൺ വ്യക്തമാക്കിയിരുന്നു. ഒരു രാത്രികൊണ്ട് ഏകദേശം 25,000 ട്വീറ്റുകളാണ് ചാനലിന് പിന്തുണയുമായി എത്തിയത്. #YouTubeUnblockWION എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ വൈറലായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...