Women Reservation Bill: വനിതാ സംവരണ ബില്ലിന് പിന്തുണ, പിന്നോക്ക വിഭാഗക്കാര്‍ക്കും സംവരണം അനിവാര്യം, സോണിയ ഗാന്ധി

Women Reservation Bill:  ജാതി സെൻസസ് നടത്തി പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളിലെ (ഒബിസി) സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തണമെന്നും  സോണിയ ഗാന്ധി പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Sep 20, 2023, 01:34 PM IST
  • വനിതാ സംവരണ ബിൽ നടപ്പാക്കാൻ വൈകുന്നത് ഇന്ത്യയിലെ സ്ത്രീകളോടുള്ള കടുത്ത അനീതിയാണെന്ന് സോണിയ ഗാന്ധി
Women Reservation Bill: വനിതാ സംവരണ ബില്ലിന് പിന്തുണ, പിന്നോക്ക വിഭാഗക്കാര്‍ക്കും സംവരണം അനിവാര്യം, സോണിയ ഗാന്ധി

Women Reservation Bill: കഴിഞ്ഞ ദിവസം സഭയില്‍ അവതരിപ്പിച്ച വനിതാ സംവരണ ബില്ലില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച നടക്കുകയാണ്. 7 മണിക്കൂര്‍ ആണ് ഈ ബില്ലില്‍ ചര്‍ച്ചയ്ക്ക് അനുവദിച്ചിരിയ്ക്കുന്ന സമയം.

വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചയ്ക്ക് തുടക്കമിട്ടുകൊണ്ട് മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി  തദ്ദേശ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് സംവരണം ഉറപ്പാക്കുന്നതിൽ ഭർത്താവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ സംഭാവനകൾ അനുസ്മരിച്ചു. കൂടാതെ, 'നാരിശക്തി വന്ദൻ ബിൽ'  നിയമമായാലുടൻതന്നെ നടപ്പാക്കണമെന്ന് കോൺഗ്രസ് പാർലമെന്‍ററി പാർട്ടി അദ്ധ്യക്ഷ സോണിയാഗാന്ധി സഭയില്‍ പറഞ്ഞു. ജാതി സെൻസസ് നടത്തി പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളിലെ (ഒബിസി) സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തണമെന്നും അവര്‍ പറഞ്ഞു.

Also Read:  Women’s Reservation Bill: പിന്നാക്ക സമുദായങ്ങൾക്ക് 50% സംവരണം വേണം, പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി ഉമാഭാരതി 
  
ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33% സീറ്റുകൾ സംവരണം ചെയ്യുന്ന ഭരണഘടന (നൂറ്റി ഇരുപത്തിയെട്ടാം ഭേദഗതി) ബില്ല്, 2023-നെ സോണിയ ഗാന്ധി പിന്തുണച്ചു. രാജീവ്‌ ഗാന്ധിയുടെ പൂർത്തീകരിക്കാത്ത സ്വപ്നം പൂർത്തീകരിക്കുന്നതാണ് വനിതാ സംവരണ ബില്‍ എന്നവര്‍ സൂചിപ്പിക്കുകയുണ്ടായി. 

Also Read:  Women Reservation Bill: വനിതാ സംവരണ ബില്ലിനെ എതിര്‍ത്ത് പ്രതിപക്ഷം, കോണ്‍ഗ്രസിനുവേണ്ടി സോണിയ ഗാന്ധി രംഗത്ത്‌  
 
"കഴിഞ്ഞ 13 വർഷമായി സ്ത്രീകൾ തങ്ങളുടെ രാഷ്ട്രീയ പങ്കാളിത്തത്തിനായി കാത്തിരിക്കുകയായിരുന്നു, ഇപ്പോൾ അവരോട് കുറച്ച് വർഷങ്ങൾ കൂടി കാത്തിരിക്കാൻ ആവശ്യപ്പെടുന്നു, ഈ നയം ഉചിതമാണോ? സോണിയ ഗാന്ധി ചോദിച്ചു.  വനിതാ സംവരണ ബില്‍ ഉടൻ നടപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജാതി സെൻസസ് നടത്തി എസ്‌സി, എസ്ടി, ഒബിസി സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്താൻ സർക്കാർ സംവിധാനമൊരുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കണം.

ഈ ബിൽ നടപ്പാക്കാൻ വൈകുന്നത് ഇന്ത്യയിലെ സ്ത്രീകളോടുള്ള കടുത്ത അനീതിയാണെന്ന് സോണിയ ഗാന്ധി പറഞ്ഞു. 'ഈ ബില്ലിന്‍റെ വഴിയിലെ തടസ്സങ്ങൾ നീക്കി എത്രയും വേഗം നടപ്പാക്കണമെന്നാണ് തന്‍റെ ആഗ്രഹം എന്നും അവര്‍ പറയുകയുണ്ടായി...  

അതേസമയം, വനിതാ സംവരണ ബില്ലില്‍ BSP അദ്ധ്യക്ഷ മായാവതിയുടെ അഭിപ്രായം പുറത്തുവന്നു.  അടുത്ത 15-16 വർഷത്തേക്ക് സ്ത്രീകൾക്ക് സംവരണത്തിന്‍റെ ആനുകൂല്യം ലഭിക്കില്ല എന്ന് മായാവതി തീര്‍ത്തു പറഞ്ഞു. 

കേന്ദ്രത്തിലെ ബിജെപി സർക്കാർ സ്ത്രീകളെ വഞ്ചിക്കാനാണ് ബില്ലിലൂടെ ശ്രമിക്കുന്നതെന്ന് വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചയിൽ പങ്കെടുത്ത ജനതാദൾ യുണൈറ്റഡ് അധ്യക്ഷന്‍ ലാലൻ സിംഗ് ആരോപിച്ചു. 

വനിതാ സംവരണ ബില്ലിന്മേൽ പാര്‍ലമെന്‍റില്‍ ശക്തമായ ചർച്ച നടക്കുന്നു. അതേസമയം, സംവരണ ബില്ലുമായി ബന്ധപ്പെട്ട് മെയിൻപുരിയിൽ നിന്നുള്ള സമാജ്‌വാദി പാർട്ടി എംപി ഡിംപിൾ യാദവ് Zee News നോട് പ്രത്യേകമായി സംസാരിച്ചു. ഈ ബില്ലുമായി ബന്ധപ്പെട്ട് ഡിംപിൾ യാദവ് തന്‍റെ പ്രതികരണം അറിയിച്ചു. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് നേതാജിയുടെ നിലപാട് തന്നെയാണ് ഇപ്പോഴും പാര്‍ട്ടിയ്ക്ക് ഉള്ളത് എന്ന്  'ഡിംപിൾ യാദവ് പറഞ്ഞു. പാര്‍ട്ടി വനിതാ സംവരണ ബില്ലിനെ പിന്തുണയ്ക്കുന്നു, എന്നാൽ ഈ ബില്ലിൽ ഒബിസി, ന്യൂനപക്ഷ സ്ത്രീകൾക്കുള്ള ക്വാട്ടയും ഉറപ്പാക്കണം, അവര്‍ പറഞ്ഞു. 

വനിതാ സംവരണ ബില്ലില്‍ സഭയില്‍  ചൂടേറിയ ചര്‍ച്ച നടക്കുകയാണ്.  ചര്‍ച്ചയില്‍ ഒരു കാര്യം വ്യക്തമാണ്‌. ബില്‍ പ്രാബല്യത്തില്‍ വരാന്‍ എത്ര വര്‍ഷമെടുക്കും എന്ന കാര്യത്തില്‍ ആര്‍ക്കും യാതൊരു ഉത്തരമില്ല. അടുത്ത തവണത്തെ സെന്‍സസ്, ഡീലിമിറ്റേഷൻ  പ്രക്രിയ എന്നിവ നടപ്പാക്കിയ ശേഷമാണ് വനിതാ സംവരണ ബില്‍ പ്രാബല്യത്തില്‍ വരിക. അതിനാല്‍ വനിതകള്‍ക്ക് ഈ ബില്ലിന്‍റെ പ്രയോജനം ലഭിക്കാന്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കണം...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News