മുംബൈ ഭീകരാക്രമണത്തെ ന്യായീകരിക്കുന്ന യുവതിയുടെ വീഡിയോ സാമൂഹിമാധ്യമങ്ങളിൽ വൈറൽ. മങ്കി ആപ്പ് എന്ന വീഡിയോ കോൾ സംവിധാനം വഴിയായിരുന്നു വിവാദ പരാമർശം. തന്നെ ബോളിവുഡ് ചിത്രങ്ങളിൽ നായികയായി പരിഗണിക്കാത്തതാണ് മുംബൈയോടുള്ള വെറുപ്പിനു കാരണമെന്നും ഇവർ പറയുന്നുണ്ട്. എന്നാൽ യുവതി ആരാണെന്ന് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.മുബൈ ഭീകരാക്രമണത്തെ ന്യായീകരിക്കുന്ന അജ്ഞാതയായ യുവതിയുടെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ഇന്ന് ചർച്ചാവിഷയം.
ഓൺലൈൻ വീഡിയോ കോളിങ് ആപ്പായ മങ്കി ആപ്പുവഴിയാണ് യുവതി വിവാദ പരാമർശം നടത്തിയത്. ഇസ്രായേൽ - പാലസ്തീൻ പ്രശ്നത്തെക്കുറിച്ച് ഒരു യുവാവുമായി നടത്തിയ ചർച്ചയ്ക്കിടെയാണ് മുബൈ ഭീകരാക്രമണത്തെ താൻ അനുകൂലിക്കുന്നതായി ഇവർ പറഞ്ഞത്. ഹമാസ് ഇസ്രായേലിൽ ആക്രമണം നടത്തിയത് അനുകൂലിച്ച് സംസാരിച്ച യുവതിയോട് യുവാവ്, മുംബൈ ഭീകരാക്രമണത്തെപ്പറ്റി ചോദിച്ചപ്പോഴായിരുന്നു ഇത്തരമൊരു പ്രതികരണം.
ALSO READ: പറന്നുയർന്ന വിമാനത്തിന്റെ എഞ്ചിനിൽ തീ; പൈലറ്റിന്റെ അടിയന്തര ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം
മുബൈ താൻ വളരെയധികം വെറുക്കുന്ന നഗരമാണെന്നും അവിടെയുള്ള ആർക്കും പരസ്പരം സ്നേഹമോ ബഹുമാനമോ ഇല്ലെന്നും ഇവർ പറയുന്നു. മറിച്ചായിരുന്നുവെങ്കിൽ സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിച്ചിരുന്ന തന്നെ ഷാരൂഖിന്റെയോ സൽമാന്റെയോ നായികയാകാൻ അവർ ക്ഷണിച്ചിരുന്നേനെയെന്നും യുവതി വീഡിയോയിൽ പറയുന്നുണ്ട്.
തിരുവനന്തപുരം സ്വദേശിയും എഴുത്തുകാരിയുമായ ആഷ്ലിൻ ജിമ്മിയാണ് വിവാദ പരാമർശം നടത്തിയതെന്നാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചവർ അവകാശപ്പെടുന്നത്. വലിയ രീതിയിലുള്ള പ്രതിഷേധമാണ് വിഷയത്തിൽ സൈബർ ലോകത്ത് ഉയരുന്നത്. രാജ്യദ്രോഹപരമായ കാര്യങ്ങൾ പറഞ്ഞ ആഷ്ലിനെ അറസ്റ്റ് ചെയ്യണമെന്ന് കേരള പോലീസിനെ മെൻഷൻ ചെയ്ത് പലരും എക്സിലൂടെ ആവശ്യപ്പെടുണ്ട്. എന്നാൽ യുവതി ആരാണെന്നതിനെക്കുറിച്ച് ഇതുവരെയും യാതൊരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.