Weather Update: അടുത്ത 5 ദിവസത്തേക്ക് രാജ്യത്തെ കാലാവസ്ഥ എങ്ങനെയായിരിക്കും, IMD അലേര്‍ട്ട് എന്താണ് പറയുന്നത്?

Weather Update:  വടക്ക് പടിഞ്ഞാറൻ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തില്‍ വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പില്‍ പറയുന്നു.  

Written by - Zee Malayalam News Desk | Last Updated : Jul 14, 2023, 11:22 PM IST
  • തലസ്ഥാന നഗരി ഡൽഹിക്ക് 'യെല്ലോ' അലർട്ട് ആണ് അടുത്ത 5 ദിവസത്തേയ്ക്ക് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. പ്രദേശത്ത് ഇടത്തരം മഴയ്ക്കും ഇടിമിന്നലിനുമുള്ള സാധ്യതയാണ് IMD പ്രവചിയ്ക്കുന്നത്.
Weather Update: അടുത്ത 5 ദിവസത്തേക്ക് രാജ്യത്തെ കാലാവസ്ഥ എങ്ങനെയായിരിക്കും, IMD അലേര്‍ട്ട് എന്താണ് പറയുന്നത്?

Weather Update: തെക്കുപടിഞ്ഞാറൻ മൺസൂണിന്‍റെ പ്രഭാവം രാജ്യത്തുടനീളം ദൃശ്യമാണ്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ കനത്ത മഴയാണ്. ഹിമാചല്‍ പ്രദേശ്‌, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ കനത്ത മഴയില്‍ വലയുകയാണ്. 

Also Read:  Delhi Flood Update: പ്രളയത്തിൽ മുങ്ങി ഡൽഹി, ജഹാംഗീർ പുരിയില്‍ 3 കുട്ടികള്‍ മുങ്ങിമരിച്ചു
 
അതേസമയം, അടുത്ത 5 ദിവസത്തെ കാലാവസ്ഥ സംബന്ധിച്ച മുന്നറിയിപ്പ് പുറത്തു വിട്ടിരിയ്ക്കുകയാണ്‌  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD). മുന്നറിയിപ്പ് അനുസരിച്ച് അടുത്ത അഞ്ച് ദിവസത്തിൽ രാജ്യത്തെ പല സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 
IMD റിപ്പോര്‍ട്ട് അനുസരിച്ച്  അടുത്ത അഞ്ച് ദിവസത്തേക്ക് ഉത്തരാഖണ്ഡിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതുകൂടാതെ, ഹിമാചൽ പ്രദേശിലും ഉത്തർപ്രദേശിലും കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു. ഈ അഞ്ച് ദിവസങ്ങളിൽ ഹിമാചൽ പ്രദേശിലും കിഴക്കൻ രാജസ്ഥാനിലും വിവിധ സ്ഥലങ്ങളിൽ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.  

അതേസമയം, തലസ്ഥാന നഗരി ഡൽഹിക്ക് 'യെല്ലോ' അലർട്ട് ആണ് അടുത്ത 5 ദിവസത്തേയ്ക്ക് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. പ്രദേശത്ത് ഇടത്തരം മഴയ്ക്കും ഇടിമിന്നലിനുമുള്ള സാധ്യതയാണ് IMD പ്രവചിയ്ക്കുന്നത്. ആകാശം പൊതുവെ മേഘാവൃതമായിരിക്കുമെന്നും മിതമായ മഴയും ഇടിമിന്നലോടുകൂടിയ മഴയുമുണ്ടാകുമെന്നും ഐഎംഡി അറിയിച്ചു.

ബീഹാർ-ബംഗാൾ-ഒഡീഷയുടെ അവസ്ഥ എന്തായിരിക്കും? 

അടുത്ത 5 ദിവസത്തേക്ക് ഒഡീഷയിൽ കനത്ത മഴയുണ്ടാകും. ഇതോടൊപ്പം ജൂലൈ 15 മുതൽ 17 വരെ ജാർഖണ്ഡിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ജൂലൈ 17 ന് ഉത്തരാഖണ്ഡിലെ വിവിധ സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.  ജൂലൈ 17 വരെ ബീഹാറിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 
 
പശ്ചിമ ബംഗാളിലെ ഗംഗാ സമതലങ്ങളിൽ ജൂലൈ 15 വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത നാല് ദിവസത്തേക്ക് ത്രിപുര, അസം, മേഘാലയ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയുണ്ടാകുമെന്നും അരുണാചൽ പ്രദേശിൽ ജൂലൈ 16 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്നും IMD അറിയിക്കുന്നു..

അടുത്ത അഞ്ച് ദിവസത്തേക്ക് പശ്ചിമ ഇന്ത്യയിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും കൊങ്കണിലും ഗോവയിലും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് ഐഎംഡി പ്രവചിക്കുന്നു.

മധ്യമഹാരാഷ്ട്രയിലെ ഘട്ട് പ്രദേശങ്ങളിൽ ജൂലൈ 15 വരെ അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ അപ്‌ഡേറ്റിൽ പറയുന്നു. കൂടാതെ, ജൂലൈ 18 ന് ഗുജറാത്തിലെ വിവിധ സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 

ദക്ഷിണേന്ത്യയിൽ, ജൂലൈ 18 വരെ തീരദേശ കർണാടകയിൽ ഒറ്റപ്പെട്ട കനത്ത മഴയ്‌ക്കൊപ്പം   നേരിയതോ മിതമായതോ ആയ മഴയ്‌ക്കും സാധ്യതയുണ്ട്.

വടക്ക് പടിഞ്ഞാറൻ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തില്‍ വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പില്‍ പറയുന്നു.  ശനിയാഴ്ചയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ചക്രവാതച്ചുഴി  മൂന്ന് ദിവസത്തിനുള്ളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News