Delhi Kamakhya Express Accident: ഡൽഹി-കാമാഖ്യ എക്സ്പ്രസ് അപകടത്തില്‍പ്പെട്ടത് പാളത്തിലെ തകരാർ മൂലം, പ്രാഥമിക റിപ്പോർട്ട്

Delhi Kamakhya Express Accident:  ഡൽഹി-കാമാഖ്യ നോർത്ത് ഈസ്റ്റ് എക്‌സ്പ്രസിന്‍റെ 6 കോച്ചുകൾ പല തെറ്റുകയും സംഭവത്തില്‍ 4 പേര്‍ മരിയ്ക്കുകയും 70 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 12, 2023, 05:53 PM IST
  • ഡൽഹി-കാമാഖ്യ നോർത്ത് ഈസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റിയതിന് കാരണം ട്രാക്കിലെ തകരാർ ആണെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് പറയുന്നത്.
Delhi Kamakhya Express Accident: ഡൽഹി-കാമാഖ്യ എക്സ്പ്രസ് അപകടത്തില്‍പ്പെട്ടത് പാളത്തിലെ തകരാർ മൂലം, പ്രാഥമിക റിപ്പോർട്ട്

Delhi Kamakhya North East Express: ഡൽഹി-കാമാഖ്യ എക്സ്പ്രസ് അപകടത്തില്‍പ്പെട്ടതിന് കാരണം പാളത്തില്‍  ഉണ്ടായ തകരാര്‍ മൂലമാണ് എന്ന് പ്രഥമിക  നിഗമനം.   

ഡൽഹി-കാമാഖ്യ നോർത്ത് ഈസ്റ്റ് എക്‌സ്പ്രസിന്‍റെ 6 കോച്ചുകൾ പല തെറ്റുകയും സംഭവത്തില്‍ 4 പേര്‍ മരിയ്ക്കുകയും 70 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച രാത്രി ബീഹാറിലെ ബക്‌സർ ജില്ലയിലെ രഘുനാഥ്പൂർ സ്റ്റേഷന് സമീപമാണ് അപകടം സംഭവിച്ചത്. 

Also Read:  Train derailed: ബിഹാറിൽ ട്രെയിൻ പാളം തെറ്റി, നാല് മരണം; നിരവധി പേർക്ക് പരിക്ക്

സംഭവത്തിൽ റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. ഡൽഹി-കാമാഖ്യ നോർത്ത് ഈസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റിയതിന് കാരണം ട്രാക്കിലെ തകരാർ ആണെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്  പറയുന്നത്. നിലവിൽ ഇത് പ്രാഥമിക റിപ്പോർട്ടാണ് എന്നും  ഉന്നതതല അന്വേഷണത്തിന് ശേഷമേ അപകടത്തിന്‍റെ കൃത്യമായ കാരണം വ്യക്തമാകൂ എന്നും അധികൃതര്‍ അറിയിയ്ക്കുന്നു.

Also Read:  Tri Grahi Yog 2023: ശുക്രന്‍റെ രാശിയിൽ ത്രിഗ്രഹിയോഗം, ഈ രാശിക്കാർക്ക് സമ്പത്ത് ലഭിക്കും!!

ഡൽഹിയിൽ നിന്ന് അസമിലേക്ക് പോവുകയായിരുന്ന ട്രെയിനിന്‍റെ ഏകദേശം എല്ലാ കോച്ചുകളും പാളം തെറ്റിയതായി ഒരു റെയില്‍വേ ഉദ്യോഗസ്ഥൻ പറഞ്ഞു. ബുധനാഴ്ച രാത്രി 9.53 നാണ് സംഭവം നടക്കുന്നത്. സംഭവത്തിന്‍റെ കാരണം കണ്ടെത്താൻ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് ഈസ്റ്റ് സെൻട്രൽ റെയിൽവേ ചീഫ് പിആർഒ ബീരേന്ദ്ര കുമാർ പറഞ്ഞു. 

Also Read:  Solar Eclipse 2023: 178 വർഷങ്ങൾക്ക് ശേഷം സൂര്യഗ്രഹണത്തില്‍ അപൂര്‍വ്വ യോഗം!! ഈ 3 രാശിക്കാർക്ക് രാജകീയ സൗഭാഗ്യം   

ബുധനാഴ്ച രാത്രിയുണ്ടായ അപകടത്തിൽ 52 കോടിയിലധികം രൂപയുടെ നഷ്ടമാണ് റെയില്‍വേ കണക്കാക്കുന്നത്.   അപകടത്തിൽ ലോക്കോ പൈലറ്റിന്‍റെ പരിക്ക് ഗുരുതരമല്ല എങ്കിലും അസിസ്റ്റന്‍റ് ലോക്കോ പൈലറ്റിന് വളരെ  ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.  

അതേസമയം, മരിച്ചവരുടെ കുടുംബത്തിന് ബീഹാർ സർക്കാർ 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മരിച്ച നാല് പേരിൽ ഒരാൾ ബീഹാറിൽ നിന്നുള്ള വ്യക്തിയാണ് എന്നും മറ്റുള്ളവര്‍ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നും ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. 

അപകടത്തെതുടര്‍ന്ന് ഈ ദിശയിലേയ്ക്കുള്ള നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയോ വഴി തരിച്ചു വിടുകയോ ചെയ്തിട്ടുണ്ട്. നിലവില്‍ എത്രയും വേഗം റെയില്‍വേ ട്രാക്ക് ഗതാഗത യോഗ്യമാക്കാനുള്ള ശ്രമങ്ങളാണ് റെയില്‍വേ നടത്തുന്നത്. ട്രാക്കിന്‍റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News