Vastu Tips For Navratri 2023: വര്‍ഷത്തിലെ രണ്ടാമത്തേതും ഏറെ പ്രധാനപ്പെട്ടതുമായ നവരാത്രി ആഘോഷം ഒക്ടോബർ 15 ഞായറാഴ്ച മുതൽ ആരംഭിക്കാൻ പോകുന്നു. ദീപാവലിയ്ക്ക് മുന്നോടിയായി ആഘോഷിക്കുന്ന ഈ നവരാത്രി ഹൈന്ദവ വിശ്വാസത്തില്‍ ഏറെ പ്രധാനമാണ്.
Also Read: Tri Grahi Yog 2023: ശുക്രന്‍റെ രാശിയിൽ ത്രിഗ്രഹിയോഗം, ഈ രാശിക്കാർക്ക് സമ്പത്ത് ലഭിക്കും!!
നവരാത്രി ദിവസങ്ങള്‍ ഏറെ ഭക്തിയോടെയാണ് ആളുകള്‍ ആചരിയ്ക്കുന്നത്. ഈ സമയം ദേവിയുടെ 9 രൂപങ്ങള്‍ ആണ് ഓരോ ദിവസവും പ്രത്യേകമായി ആരാധിക്കുന്നത്. ഈ ദിവസങ്ങള്‍ക്ക് പ്രാധാന്യം ഉള്ളതുപോലെ ഈ സമയത്തെ പൂജയ്ക്കും ആരാധനയ്ക്കും ഉണ്ട് ഏറെ പ്രാധാന്യം.
Also Read: Success Mantra: വിജയം എന്നും കൈപ്പിടിയില്‍..!! രാവിലെ ഉറക്കമുണരുമ്പോള്‍ ഇക്കാര്യങ്ങള്‍ ചെയ്യാം
നവരാത്രി ദിവസങ്ങളില്‍ ഭക്തർ ദുർഗ്ഗാദേവിയെ ആരാധിച്ച് പ്രസാദിപ്പിക്കാൻ ശ്രമിക്കുന്നു. ദേവി പ്രസാദിക്കുന്നതോടെ ദേവിയുടെ അനുഗ്രഹം ഒരു വ്യക്തിയുടെ ജീവിതത്തില്‍ എന്നും നിലനില്‍ക്കും. നവരാത്രി കാലത്ത് ദുർഗ്ഗാ ദേവിയുടെ വിഗ്രഹം പ്രതിഷ്ഠിച്ച് പ്രത്യേക പൂജകളും ആരാധനകളും നടത്തുന്നു. 9 ദിവസം പൂർണ്ണ ഭക്തിയോടെ വീടുകളിൽ ദേവിയ്ക്ക് ഇടം നൽകുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. അവ അവഗണിക്കുന്നത് ഒരു പക്ഷെ അശുഭ കാര്യങ്ങള്‍ക്ക് വഴി തെളിക്കാം.
നമ്മുടെ ഭവനങ്ങളിലെ പൂജാമുറി നാം വൃത്തിയായി സൂക്ഷിക്കുക പതിവാണ്. എന്നാല്‍, നവരാത്രി ആഘോഷത്തിന് മുന്നോടിയായി പൂജാമുറി ഒരുക്കേണ്ടത് പ്രധാനമാണ്. ആ അവസരത്തില്‍ നവരാത്രിക്ക് മുന്‍പ് ക്ഷേത്രത്തിൽ നിന്ന് നീക്കം ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി അറിയാം...
നവരാത്രി ആരംഭിക്കുന്നതിന് മുമ്പ്, അബദ്ധത്തിൽ പോലും പൂജാമുറിയില്‍ സൂക്ഷിക്കാൻ പാടില്ലാത്ത കാര്യങ്ങൾ ഏതൊക്കെയാണെന്ന് അറിയുക. അല്ലാത്തപക്ഷം ഒരു വ്യക്തിക്ക് ജീവിതത്തില്‍ കലഹങ്ങള്‍, വാസ്തു വൈകല്യങ്ങൾ തുടങ്ങി നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.
ക്ഷേത്രത്തിൽ കത്രിക വയ്ക്കുന്നത് ശുഭകരമല്ല
വാസ്തു ശാസ്ത്ര പ്രകാരം പൂജാമുറിയില്‍ കത്രിക വയ്ക്കുന്നത് ശുഭമല്ല. നിങ്ങള്‍ അബദ്ധവശാല്‍ പൂജാമുറിയില്‍ കത്രിക വച്ചിട്ടുണ്ട് എങ്കില്‍അത് ഉടന്‍ നീക്കം ചെയ്യുക. ഇത് വാസ്തു വൈകല്യങ്ങൾക്ക് കാരണമാകും, കൂടാതെ കുടുംബത്തിൽ പ്രശ്‌നങ്ങൾക്കും വഴി തെളിക്കും.
മൂർച്ചയുള്ള വസ്തുക്കൾക്ക് പൂജാമുറിയില്‍ സ്ഥാനമില്ല
വാസ്തു ശാസ്ത്ര പ്രകാരം കത്രികയടക്കം മൂർച്ചയുള്ള വസ്തുക്കളൊന്നും പൂജാമുറിയില്‍ സൂക്ഷിക്കരുത്. കാരണം ഇത് നെഗറ്റീവ് എനർജിയുടെ ഉറവിടമാണ്. ഇത് ആത്മീയ അന്തരീക്ഷത്തെയും ബാധിക്കുന്നു, അതിനാൽ വ്യക്തി ആരാധനയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. അതിനാല്‍ ഇത്തരം വസ്തുക്കള്‍ പൂജാമുറിയില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കണം.
കേടുപാടുകള്‍ സംഭവിച്ച വിഗ്രഹങ്ങള്‍ ഒഴിവാക്കുക
നവരാത്രിക്ക് മുമ്പ് പൂജാമുറി ഒരുക്കുന്ന അവസരത്തില്‍ തകർന്നതോ കേടുപാടുകള്‍ സംഭാവിച്ചതോ ആയ വിഗ്രഹങ്ങള്‍ ഉണ്ടെങ്കില്‍ അവ നീക്കം ചെയ്യുക. കൂടാതെ, ആരാധനയുമായി ബന്ധപ്പെട്ട കീറിയ പുസ്തകങ്ങളും പൂജാമുറിയില്‍ സൂക്ഷിക്കരുത്. പൂജാമുറിയില്‍ ഒരിയ്ക്കലും ഉണങ്ങിയ പൂക്കളോ മാലകളോ ഉണ്ടാകരുതെന്നും ഓർമ്മിക്കുക. അതേ സമയം ഒന്നിൽ കൂടുതൽ ശംഖ് ക്ഷേത്രത്തിൽ സൂക്ഷിക്കരുത് എന്ന കാര്യവും ശ്രദ്ധിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.