Kolkata : West Bengal രാഷ്ട്രീയത്തിലേക്കുള്ള താരം ലേലം പുരോഗമിക്കുന്നു. BJP ഒരു പേസ് ബോളറെ നേടിയപ്പോൾ മികച്ചൊരു ബാറ്റ്സ്മാനെ നേടിയാണ് TMC തങ്ങളുടെ കരുത്ത് കാട്ടിയത്. തെരഞ്ഞെടുപ്പ് അടുത്തിരിക്ക് ഇന്ത്യ ഏറ്റവും കൂടുതൽ ശ്രദ്ധ വെക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് പശ്ചിമ ബംഗാൾ. ബംഗാൾ മുഖ്യമന്ത്രി Mamata Banerjee യുടെ കൈകളിൽ നിന്ന് ഏത് വിധത്തിലും അധികാരം നേടാൻ കച്ച കെട്ടിയിരിക്കുകയാണ് ബിജെപി. അങ്ങനെ എല്ലാവരും നോക്കി നിൽക്കെയാണ് ഇന്ന് ബംഗാളിൽ ഒരു താരം ലേലം ആരങ്ങേറിയത്.
A new journey begins from today. Need all your love & support. #DidiShowsTheWay #AssemblyElection #WestBengal #JoyBangla pic.twitter.com/TrrFX67USP
— MANOJ TIWARY (@tiwarymanoj) February 24, 2021
രാവിലെ ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരിയാണ് ഇന്ന് ആദ്യം തൃണമൂൽ കോൺഗ്രസിന്റെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. ഒട്ടും വൈകിക്കാൻ നിൽക്കാതെ മനോജിന്റെ വിക്കറ്റെടുക്കുമെന്ന് വാശിയോടെ ബിജെപി കൊണ്ടുവന്നത് ഒരു ബോളറെയാണ്, അശോക് ഡിൻഡയെ. ഡിൻഡാ അടുത്തിടെയാണ് തന്റെ ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ചത്. ഇനി ഡിൻഡുയുടെ സീമറുകൾ ബംഗാളിൽ മമതയ്ക്കെതിരെ ഉപയോഗിക്കാൻ പോകുകയാണ് ബിജെപി.
West Bengal: Former cricketer Ashok Dinda joins BJP in presence of Union Minister Babul Supriyo and state BJP vice-president Arjun Singh at a public meeting in Kolkata. pic.twitter.com/sAthwrsNDI
— ANI (@ANI) February 24, 2021
ALSO READ: ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം തന്നെ ബംഗാളിലും ആവര്‍ത്തിക്കും; Amit Shah
കേന്ദ്ര മന്ത്രി ബാബുൽ സുപ്രിയോയുടെയും പശ്ചിമ ബംഗാൾ ബിജെപി ഉപാധ്യക്ഷൻ അർജുൻ സിങിന്റെ സാമിപ്യത്തിലാണ് ഡിൻഡ ബിജെപിയുടെ അംഗത്വം എടുത്തത്. മനോജ് തിവാരിയാകട്ടെ വലിയ ചടങ്ങോടെയാണ് ടിഎംസിയുടെ അംഗത്വം സ്വന്തമാക്കിയത്. ടിഎംസിയിൽ ചേരുന്നതിന് മുമ്പ് ബിജെപിക്കെതിരെ ഒന്ന് രണ്ട് ബൗണ്ടറികൾ ട്വിറ്ററിലൂടെ അടിച്ചാണ് മമതയുടെ ടീമിലേക്ക് ഇടം നേടിയെടുത്തത്. ഹൂഗ്ലിയിൽ നടന്ന ചടങ്ങലാണ് തിവാരി തന്റെ രാഷ്ട്രീയ കരിറിന് തുടക്കമിട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക